Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമാജികജീവിതത്തിൽ സ്ത്രീകൾ ഒരിടത്തും മാറ്റിനിർത്തപ്പെടരുത് -ആചാര്യശ്രീ രാജേഷ്

സാമാജികജീവിതത്തിൽ സ്ത്രീകൾ ഒരിടത്തും മാറ്റിനിർത്തപ്പെടരുത് -ആചാര്യശ്രീ രാജേഷ്

കണ്ണൂർ: സാമാജികജീവിതത്തിൽ സ്ത്രീകൾ ഒരിടത്തും മാറ്റിനിർത്തപ്പെടരുതെന്ന് വേദപണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷ് പ്രസ്താവിച്ചു.

കേരളത്തിൽ ആദ്യമായി ജാതിമതലിംഗവ്യത്യാസമില്ലാതെ വേദങ്ങളും വൈദികആ ചരണങ്ങളും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി രൂപീകൃതമായ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കണ്ണൂർ വട്ടപ്പൊയിലിൽ സ്ഥാപിച്ച വേദഗുരുകുലത്തിന്റെ രണ്ടാം വാർഷികാഘോഷം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളിലെയും സമൂഹത്തിലെയും പല പ്രശ്നങ്ങൾക്കും അടിസ്ഥാനം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാത്തതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ കാണുന്നതാണ് വേദങ്ങളുടെ കാഴ്‌ച്ചപ്പാട്, അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ വിശേഷയജ്ഞത്തോടെ ആരംഭിച്ച ചടങ്ങിൽ ഗുരുപത്നി മീര കെ. രാജേഷിനെ കണ്ണൂരിലെ വേദപഠിതാക്കൾ ആദരിച്ചു. ലീന, സ്മിത, സീന, പ്രജിത, പ്രേമ എന്നിവർ നേതൃത്വം നൽകി. ശ്രീമതി ആനന്ദവല്ലി ആദരസമർപ്പണ പ്രഭാഷണവും സായിജ വൈദിക ആമുഖ ഭാഷണവും നടത്തി. വിദ്വാൻ ഉദയ്ഭട്ടിന്റെ നേതൃത്വത്തിൽ കാശ്യപ ഗുരുകുലത്തിലെ വേദവിദ്യാർത്ഥികൾ വേദഘോഷം നിർവഹിച്ചു. ഗായത്രി പ്രഭാകരൻ കീർത്തനം ആലപിച്ചു. ചടങ്ങിൽ ഒ. പ്രദീപൻ വൈദിക് സ്വാഗതവും കെ.വി. ജനാർദ്ദനൻ വൈദിക് നമസ്‌കാരവും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP