Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുവഹത്തിയിൽ മലയാളി വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ; 68കാരനായ സെലഷ്യൻ പ്രോവിൻസ് വൈദികനെ കണ്ടെത്തിയത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലെന്ന് റിപ്പോർട്ട്; മരണം സഭയുടെ വടക്ക് കിഴക്കൻ മേഖലയിൽ പ്രവർത്തിച്ച് വരവേ

ഗുവഹത്തിയിൽ മലയാളി വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ; 68കാരനായ സെലഷ്യൻ പ്രോവിൻസ് വൈദികനെ കണ്ടെത്തിയത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലെന്ന് റിപ്പോർട്ട്; മരണം സഭയുടെ വടക്ക് കിഴക്കൻ മേഖലയിൽ പ്രവർത്തിച്ച് വരവേ

മറുനാടൻ ഡെസ്‌ക്‌

ഗുഹവാത്തി: മലയാളി വൈദികനെ അസമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സെലഷ്യൻ പ്രോവിൻസ് വൈദികനായ ഫാ. ജോസ് തിരുതാനിയെയാണ് (68) മരിച്ച നിലയിൽ കണ്ടെത്തിയത്. സഭയുടെ നോർത്ത് ഈസ്റ്റ് മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.വൈദികനെ ഫാനിൽ തൂങ്ങിയ നലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ് മോർട്ടം ചെയ്ത ശേഷം സംസ്‌കാരം ഗുഹവാത്തിയിൽ നടന്നു. ഗുവഹത്തി ഭദ്രാസനാധിപൻ ജോൺ മൂലച്ചിറ, ഷില്ലോങ് ഭദ്രാസനാധിപൻ ഡോമിനിക്ക് ജാല എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. 1949ൽ ജനിച്ച ജോസ് എറണാകുളം മഞ്ഞപ്ര സ്വദേശിയാണ്. 1969ലാണ് സെലഷ്യൻ സംഘത്തിൽ ചേർന്നത്. ഷില്ലോങിലാണ് തുടക്കം. 1978ലാണ് വൈദിക പദവിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP