Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാങ്കോ മുളയ്ക്കൻ എന്ന പെണ്ണ് കേസിലെ പ്രതിയെ പൂവൻകോഴിയിൽ ചിത്രീകരിച്ചാൽ ആർക്ക് കുറ്റം പറയാനാവും ? എന്നാൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിശ്വാസത്തിന്റെ അടിത്തറയായ ഒരു മതചിഹ്നത്തെ ഷഡ്ഡിയിയിൽ കോർത്ത് ചിത്രീകരിക്കുന്നത് അപലപനീയം തന്നെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു നാട്ടിൽ മതചിഹ്നങ്ങളെ ആദരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാവണം

ഫ്രാങ്കോ മുളയ്ക്കൻ എന്ന പെണ്ണ് കേസിലെ പ്രതിയെ പൂവൻകോഴിയിൽ ചിത്രീകരിച്ചാൽ ആർക്ക് കുറ്റം പറയാനാവും ? എന്നാൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിശ്വാസത്തിന്റെ അടിത്തറയായ ഒരു മതചിഹ്നത്തെ ഷഡ്ഡിയിയിൽ കോർത്ത് ചിത്രീകരിക്കുന്നത് അപലപനീയം തന്നെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു നാട്ടിൽ മതചിഹ്നങ്ങളെ ആദരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാവണം

ഷാജൻ സ്‌കറിയ

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ഏത് വ്യക്തിക്കും അവന് ഇഷ്ടമുള്ള പ്രവൃത്തി ചെയ്യാൻ കഴിയും എന്നതാണ്. അഭിപ്രായ സ്വതന്ത്ര്യമെന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പ്രതിഫലനമാണ്. ആർക്കും ആരെ കുറിച്ചും എന്തഭിപ്രായവും പറയാൻ അവകാശമുള്ളത് പോലെ ഏതൊരു എഴുത്ത്കാരനും കലാകാരനും അവന് ബോധ്യമുള്ള കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്ന തരത്തിൽ കലാസൃഷ്ടി നടത്താനും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും മതങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ എഴുത്തുകാർക്കെതിരെ ഉണ്ടാകുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുന്നതാണ് ഭരണഘടനാപരം യുക്തിപരം എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

അതേ സമയം ഇന്ത്യ പോലെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിൽ മതവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ എഴുത്തുകാരും പൊതുപ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും എിക്കുണ്ട്. ഇതിന് മുൻപ് ഇത്തരം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയങ്ങൾ ഉണ്ടായപ്പോഴൊക്കെ ഈ നിലപാടിൽ ഉറച്ച് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞിരുന്നത്. മതവികാരങ്ങളേയും മതചിഹ്നങ്ങളേയും വ്രണപ്പെടുത്താതെ തന്നെ ഇന്ത്യൻ ഭരണഘട നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക എന്നതാണ് എന്റെ വ്യക്തിപരമായ ആശയം.

മീശ എന്ന നോവലിലെ ചില പരാമർശങ്ങൾ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് എന്ന തരത്തിൽ വിവാദം ഉയർന്നപ്പോൾ ഒരു വശത്ത് നോവലെഴുത്ത്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന് ഉറക്കെ പറയുമ്പോഴും അത്തരമൊരു പരാമർശം ഒരു മത വിശ്വസത്തെ വ്രണപ്പെടുത്തുമെങ്കിൽ അത് ഒഴിവാക്കേണ്ടതാണ് എന്ന് കൂട്ടിച്ചേർക്കാൻ ഞാൻ മറന്നിരുന്നില്ല. അതേ സമയം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്ന് വിവാദത്തിൽ എന്റെ നിലപാട് കുറച്ച് കൂടി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അനുകൂലമായിരുന്നു.

അത് തികച്ചും അനാവശ്യമായ ഒരു വിവാദമായിരുന്നുവെന്നും ലോകമറിയപ്പെടുന്ന ഒരു ചിത്രകാരൻ യേശുവിന്റെ അന്ത്യ അത്താഴത്തെ ആധുനിക കാലത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി നടത്തിയ നിർദ്ദോഷമായിരുന്ന ഒരു ചിത്രമായിരുന്നുവെന്നുമാണ് ഞാൻ വിശ്വസിച്ചിരുന്നത്. മാത്രമല്ല അത് വിവാദമാാക്കുന്നതിന് ചില വ്യക്തികൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ടായിരുന്നില്ല. സമാനമായ മറ്റൊരു വിവാദം കൂടി ഇപ്പോൾ ഉടലെടുത്തിരിക്കുകയാണ്. കേരളാ ലളിത കലാ അക്കാദമി പുരസ്‌കാരം നൽകിയ കാർട്ടൂണാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

ആ കാർട്ടൂണിൽ ഫ്രാങ്കോ മുളയ്ക്കനെ ഒരു പൂവൻ കോഴിയായി ചിത്രീകരിക്കുകയും ഫ്രാങ്കോയുടെ കൈയിലിരിക്കുന്ന മെത്രാന്റെ സ്ഥാനീയ ചിഹ്നമായ അംശവടിയിൽ ഒരു സ്ത്രീയുടെ ഷഡ്ഡി തൂക്കിയിട്ടിരിക്കുകയും ചെയ്തിരിക്കുന്നതാണ് വിവാദമാകുന്നത്. ഫ്രാങ്കോ മുളയ്ക്കൻ എന്ന സ്ത്രീ പീഡനക്കേസിലെ പ്രതിയെ ഒരു പൂവൻ കോഴിയോട് ഉപമിക്കുന്നതും ആ പൂവൻ കോഴിയെ താങ്ങി നിർത്തുന്ന പി.സി ജോർജിനെ പോലെയുള്ളവരെ പരിഹസിക്കുന്നതും തീർച്ചയായും തെറ്റായ കാര്യമല്ല. മാത്രമല്ല ഫ്രാങ്കോ മുളയ്ക്കൻ ഒരു ബലാത്സംഗ കേസിലെ പ്രതിയായിട്ടും അത് സമ്മതിക്കാൻ കൂട്ടാക്കാതെ ആ മനുഷ്യന് ഓശാന പാടാൻ ശ്രമിക്കുന്ന സഭയുടെ ഔദ്യോഗികമായ നിലപാടും വിമർശിക്കപ്പെടേണ്ടതാണ്.

ഫ്രാങ്കോ മുളയ്ക്കനെ ജയിലിൽ പോയി സന്ദർശിക്കുകയും യേശുക്രിസ്തുവിന്റെ സഹനത്തോട് ഉപമിക്കുന്ന മെത്രാന്മാർ ഒരു വശത്തും ഫ്രാങ്കോ മുളയ്ക്കനാണോ കന്യാസ്ത്രീയാണോ കുറ്റക്കാർ എന്ന് പറയാൻ കഴിയുകയില്ല എന്ന് നാണമില്ലാതെ വിളിച്ച് പറയുന്ന മെത്രാന്മാർ മറുവശത്തും ഇതിനൊക്കെ ഓശാന പാടിക്കൊണ്ട് ഫ്രാങ്കോയെ വിശുദ്ധനും സഹനദാസനുമാക്കാൻ ശ്രമിക്കുന്ന ചില കുഞ്ഞാടുകൾ വേറൊരു വശത്തും നിലകൊള്ളുമ്പോൾ ഇത്തരം മർമ്മത്തിൽ കൊള്ളുന്ന വിമർശനങ്ങൾ തീർച്ചയായും സഭയെ നാണം കെടുത്തുകയും കണ്ണ് തുറപ്പിക്കുകയും ചെയ്യേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP