Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പീഡ് ഗവർണർ യന്ത്രം ബസിലുണ്ടെങ്കിലും കണക്ഷൻ 'വിച്ഛേദിച്ച്' ജീവനക്കാരുടെ ഐഡിയ; വൈപ്പറും യാത്രക്കാരുടെ ഹാന്റ് ഗ്രിപ്പും മുതൽ ചവിട്ടുപടിയുടെ കാര്യം വരെ 'തഥൈവ'; മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 43 ബസുകൾക്കെതിരെ കേസ്; തേയ്മാനം വന്ന ടയർ ഉപയോഗിച്ച് സർവീസ് നടത്തിയത് 11 എണ്ണം; നാലെണ്ണത്തിന് സ്‌റ്റോപ് മെമോ

സ്പീഡ് ഗവർണർ യന്ത്രം ബസിലുണ്ടെങ്കിലും കണക്ഷൻ 'വിച്ഛേദിച്ച്' ജീവനക്കാരുടെ ഐഡിയ; വൈപ്പറും യാത്രക്കാരുടെ ഹാന്റ് ഗ്രിപ്പും മുതൽ ചവിട്ടുപടിയുടെ കാര്യം വരെ 'തഥൈവ'; മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 43 ബസുകൾക്കെതിരെ കേസ്; തേയ്മാനം വന്ന ടയർ ഉപയോഗിച്ച് സർവീസ് നടത്തിയത് 11 എണ്ണം; നാലെണ്ണത്തിന് സ്‌റ്റോപ് മെമോ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട്, വടകര, നാദാപുരം, ഫറോക്ക് എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ പരിശോധന. ഇതുവരെ 124 ബസ്സുകൾ പരിശോധിച്ചതിൽ 43 ബസ്സുകൾക്കെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്തു. പ്രവർത്തനക്ഷമമല്ലാത്തതും വിഛേദിച്ചതുമായ നിലയിലുള്ള സ്പീഡ് ഗവർണ്ണർ, സംവരണ സീറ്റുകൾ പ്രദർശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതൽ, വൈപ്പർ, ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത, സീറ്റുകൾ, സൈഡ് ഷട്ടർ, നിന്ന് യാത്ര ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഹാന്റ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച ദ്രുതപരിശോധനയാണ് ബസ് സ്റ്റാന്റിൽ നടത്തിയത്.

സ്പീഡ് ഗവർണ്ണർ വിഛേദിച്ച് സർവ്വീസ് നടത്തിയ 18 ബസ്സുകൾക്കും ലൈറ്റുകൾ യഥാവിധി പ്രവർത്തിക്കാത്ത 10 വാഹനങ്ങൾക്കും മുൻ വശത്തെ ഗ്ലാസ്സ് പൊടിപറ്റിയ നിലയിൽ ഓടിയ ഒരു ബസ്സിനും തേയ്മാനം വന്ന ടയർ ഉപയോഗിച്ച് സർവ്വീസ് നടത്തിയ 11 ബസ്സുകൾക്കും എതിരെ കേസ് ചുമത്തി. കൂടാതെ എയർ ഹോൺ ഉപയോഗിച്ച 6 വാഹനങ്ങൾക്കെതിരെയും ചവിട്ടുപടിയുടെ ഉയരം ക്രമാതീതമായി കൂടിയതായി കണ്ടെത്തിയ 11 വാഹനങ്ങൾക്കെതിരെയും കേസെടുത്തു.

4 ബസ്സുകൾക്ക് സ്റ്റോപ് മെമോ നൽകി. കോഴിക്കോട് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ ശശികുമാർ, കോഴിക്കോട് എൻഫോഴ്സ്മെന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.എം ഷബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർമാരായ ചന്ദ്രകുമാർ, രാകേഷ് എന്നിവർ വടകര, നാദാപുരം സ്റ്റാന്റുകളിൽ പരിശോധനയ്ക്കും സനൽ, രൺദീപ് എന്നിവർ കോഴിക്കോട് നഗരത്തിലെ പരിശോധനയ്ക്കും നേതൃത്വം നൽകി.

അദ്ധ്യാപികയോടൊപ്പം ബസ്സിൽ കയറിയ വിദ്യാർത്ഥിയോട് സീറ്റിൽ കയറി ഇരുന്നതിന് അപമര്യാദയായി പെരുമാറിയ കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സിനെതിരെ കേസ് എടുത്ത് കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. യാത്രക്കാർക്ക് കോഴിക്കോട് എൻഫോഴ്സ്മെന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ 8281786094 എന്ന നമ്പറിൽ പരാതി നൽകാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP