Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാങ്ങ പറിക്കാൻ പോയത് ഇരുമ്പ് തോട്ടിയുമായി: 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീണത് ആരും അറിഞ്ഞില്ല; സമയം കഴിഞ്ഞിട്ടും കാണാതായ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് 52കാരിയുടെ മൃതദേഹം: പത്തനംതിട്ടയിൽ വീട്ടുജോലിക്കാരിയുടെ ദാരുണാന്ത്യമിങ്ങനെ

മാങ്ങ പറിക്കാൻ പോയത് ഇരുമ്പ് തോട്ടിയുമായി: 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീണത് ആരും അറിഞ്ഞില്ല; സമയം കഴിഞ്ഞിട്ടും കാണാതായ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് 52കാരിയുടെ മൃതദേഹം: പത്തനംതിട്ടയിൽ വീട്ടുജോലിക്കാരിയുടെ ദാരുണാന്ത്യമിങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇരുമ്പു തോട്ടി കൊണ്ട് മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. മരണം നടന്നത് മറ്റുള്ളവർ അറിയാനും വൈകി. വെട്ടിപ്പുറം ചക്കാലയിൽ ബാബുവിന്റെ ഭാര്യ അമ്മിണി (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂളിന് സമീപമുള്ള വീട്ടിലെ ജോലിക്കാരിയായിരുന്നു. പറമ്പിൽ നിന്ന് മാങ്ങ ഇരുമ്പുതോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ സമീപത്തെ 11 കെ.വി വൈദ്യുതി ലൈനിൽ തോട്ടി തട്ടി അമ്മിണിക്ക് ഷോക്കേൽക്കുകയായിരുന്നു.

ഈ സമയം അടുത്ത് ആരും ഉണ്ടായിരുന്നില്ല. വളരെ സമയം കഴിഞ്ഞും കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് താഴെവീണു കിടക്കുന്ന അമ്മിണിയെ കണ്ടത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും. മക്കൾ: സിബി, ഷിബു. മരുമകൻ. ബിജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP