Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഫിറോസ് ഭായ്...അവർ നിങ്ങളെ തളർത്താനാണ് നോക്കുന്നത്...ഞങ്ങളെ പോലുള്ളവർ കൂടെയുണ്ട്...ധൈര്യമായി മുന്നോട്ട് പോവുക'; പിഞ്ചു കുഞ്ഞിന്റെ ചികിത്സക്കായി വന്ന പണത്തിൽ തിരിമറിയുണ്ടെന്ന ആരോപണം ഉയരുമ്പോൾ സാമൂഹിക പ്രവർത്തനങ്ങളിലെ 'സോഷ്യൽ മീഡിയ' നായകന് ജനങ്ങളുടെ കട്ട സപ്പോർട്ട്; ചാരിറ്റി പണം പിൻവലിക്കാൻ ബാങ്ക് അധികൃതർ തടസം നിന്നതെന്തിനെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് ലൈവ്; കള്ള പ്രചരണങ്ങൾ നടക്കട്ടെ ഞാൻ മുന്നോട്ട് പോകുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

'ഫിറോസ് ഭായ്...അവർ നിങ്ങളെ തളർത്താനാണ് നോക്കുന്നത്...ഞങ്ങളെ പോലുള്ളവർ കൂടെയുണ്ട്...ധൈര്യമായി മുന്നോട്ട് പോവുക'; പിഞ്ചു കുഞ്ഞിന്റെ ചികിത്സക്കായി വന്ന പണത്തിൽ തിരിമറിയുണ്ടെന്ന ആരോപണം ഉയരുമ്പോൾ സാമൂഹിക പ്രവർത്തനങ്ങളിലെ 'സോഷ്യൽ മീഡിയ' നായകന് ജനങ്ങളുടെ കട്ട സപ്പോർട്ട്; ചാരിറ്റി പണം പിൻവലിക്കാൻ ബാങ്ക് അധികൃതർ തടസം നിന്നതെന്തിനെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് ലൈവ്;  കള്ള പ്രചരണങ്ങൾ നടക്കട്ടെ ഞാൻ മുന്നോട്ട് പോകുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്ക് ഏറെ പരിചിതമായ മുഖമാണ് ഫിറോസ് കുന്നുംപറമ്പിലിന്റെത്. സമൂഹത്തിൽ രോഗത്തിലും അപകങ്ങളിലുമൊക്കെയായി ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങാകുന്ന യുവാവിനെ ഫേസ്‌ബുക്ക് ലൈവ് വീഡയോകളിലൂടെയാണ് നാം തിരിച്ചറിഞ്ഞത്. സഹായങ്ങൾ ആവശ്യമുള്ളവരുടെ അടുത്തെത്തി അവർക്ക് വേണ്ടി ലോകത്തെ ഓർമ്മിപ്പിക്കുകയും സുമനുസകളായ ആളുകളിൽ നിന്നും പണം കണ്ടെത്തി അവർക്ക് കൈമാറുകയും ചെയ്തിട്ടുള്ള ഫിറോസ് ഇതിനോടകം ഒട്ടേറെ ആളുകൾക്ക് താങ്ങായിക്കഴിഞ്ഞു.

ഈ വേളയിലാണ് പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി വന്ന ലക്ഷങ്ങളുടെ തുക അക്കൗണ്ടിൽ നിന്നും പിൻവലിക്കുന്നത് സംബന്ധിച്ച് തടസങ്ങൾ നേരിടുകയും ഇതിൽ തിരിമറിയുണ്ടെന്ന് തരത്തിൽ സമൂഹ മാധ്യമത്തിൽ ചേരി തിരിഞ്ഞ് തർക്കമുണ്ടാകുകയും ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിൽ രൂപീകരിച്ച ചികിൽസ ധന സമാഹരണത്തിനായുള്ള അക്കൗണ്ടിലെത്തിയ തുകയെ കുറിച്ചാണ് തർക്കമുണ്ടായത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിന് അത്യാവശ്യമായി പത്തു ലക്ഷം രൂപ എത്തിക്കണമെന്ന് വ്യക്തമാക്കി ബാങ്കിൽ എത്തിയപ്പോൾ അതിന് സാങ്കേതിക തടസമുണ്ടെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കിയത്.

കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിലൂടെ നടത്തിയ ക്യാമ്പനിന്റെ ഫലമായി ഒട്ടേറെ പണം അക്കൗണ്ടിലേക്ക് വന്നിരുന്നു. ഇതിനോടകം ലോകത്തിന്റെ പല കോണിൽ നിന്നുമായി ഒരു കോടി 15 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് വന്നത്. ഇതിന് പി്ന്നാലെ പണം വരുന്നത് ബ്ലോക്ക് ചെയ്തുകൊള്ളാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

പക്ഷേ പണം പിൻവലിക്കുന്നതിന് ചികിൽസിക്കുന്ന ആശുപത്രിയുടെ ചെലവ് സംബന്ധിച്ച കത്ത് വേണമെന്നായിരുന്നു ബാങ്കിന്റെ വാദം. ഇത് നൽകിയാണ് പലതവണയായി പണം പിൻവലിച്ചത്. ഇതിന് പുറമെ അക്കൗണ്ടിലെത്തിയ പണത്തിലെ കൂടുതലുള്ള തുക തന്റെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇക്കാര്യം സമ്മതിച്ചെങ്കിലും ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ചൂണ്ടിക്കാട്ടി നടപടികൾ നീട്ടുകയായിരുന്നെന്നും ഫിറോസ് പറയുന്നു. എന്നാൽ ഹെഡ് ഓഫീസിൽ നിന്നുള്ളവർ തങ്ങളുടെ പരാതിയിൽ നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കുയും ചെയ്തു.

എന്നാൽ ഈ വേളയിലാണ് സമൂഹ മാധ്യമത്തിൽ നടക്കുന്ന പ്രചാരണളെ നിഷേധിച്ച് ഫിറോസ് തന്നെ രംഗത്തെത്തിയത്. തനിക്കെതിരായ ആരോപണങ്ങൾക്ക് നിമിഷ മാത്ര ആയുസ്സുമാത്രമാണ് ഉള്ളത്. ഇടപാടിൽ സംശയം തോന്നിയതിനാൽ പണം നൽകിയില്ലെന്നാണ് ബാങ്ക് നൽകിയ വിശദീകരണം. പണം സ്വകാര്യ അക്കൗണ്ടിലേക്ക് മറ്റാൻ ശ്രമിച്ചെന്ന ബാങ്കുകാരുടെ വാദം തെറ്റാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു.

 മണ്ണാർക്കാട് മുൻ എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. മണ്ണാർക്കാട് ടൗണിൽ മൊബൈൽ ഷോപ്പ് നടത്തി വരുമ്പോഴും ആലത്തൂർ ടൗണിലെ തെരുവുകളിൽ വിശന്ന് വലഞ്ഞവർക്ക് ഭക്ഷണം നൽകിയും സാഹിയ്ച്ചുമാണ് തന്റെ മനുഷ്യത്വത്തിന്റെ ആദ്യ പങ്ക് നൽകിയത്. പിന്നീട് ഫിറോസ് ഇത് തന്റെ ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയും ചെയ്തു. ഫിറോസെന്ന യുവാവിന്റെ സാമൂഹിക ഇടപെടലുകളിൽ ഏറ്റവും സഹായകരമായത് ഫേസ്‌ബുക്ക് ലൈവ് ബ്രോഡ്കാസ്റ്റിങ് എന്ന സംവിധാനമാണ്. നിലാരംമ്പരായവർക്ക് തന്നാൽ കഴിയുന്ന സഹായം എത്തിക്കാൻ ഫിറോസ് ഫേസ്‌ബുക്ക് ലൈവാണ് പ്രയോജനപ്പെടുത്തിയത്.

ഫേസ്‌ബുക്ക് ലൈവ് വഴി കേരളത്തിനകത്തു വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന, സാമ്പത്തിക സഹായം ആവശ്യമുള്ള ആളുകളുടെ വിഷയങ്ങളിൽ ഇടപെട്ട് അവർക്കു ചികിത്സക്ക് വേണ്ട സാമ്പത്തിക സഹായം അദ്ദേഹം എത്തിച്ചു നൽകി. നിലാരംബരായ രോഗികൾക്ക് വേണ്ടി ഫിറോസ് രാപകിലല്ലാതെ ഓടിയപ്പോൾ ജിദ്ദയിലെ നല്ലവരായ കുറച്ചു പ്രവാസിമലയാളികളാണ് ഫിറോസിനായി ഒരു വീട് വെച്ച് നൽകാൻ തീരുമാനം എടുത്തത്. ഇത് ഫിറോസ് ചെയ്ത ഏതെങ്കിലും സാമ്പത്തിക ക്രമക്കേടിന്റെ ഭാഗമാണോ എന്നുകൂടി വ്യക്തമാക്കണമെന്ന് ഫിറോസിനെതിരെ ആരോപണമുയർത്തുന്നവർക്കെതിരെ സമൂഹ മാധ്യമത്തിൽ ചോദ്യങ്ങളും വരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP