Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം മേൽപ്പാല വിവാദം: മുഹമ്മദ് ഹനീഷിനെ കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് മാറ്റി; കളക്ടർമാർക്കും മാറ്റം; പ്രളയത്തിൽ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അധിക ധനസഹായത്തിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കും: മന്ത്രി സഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

പാലാരിവട്ടം മേൽപ്പാല വിവാദം: മുഹമ്മദ് ഹനീഷിനെ കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് മാറ്റി; കളക്ടർമാർക്കും മാറ്റം; പ്രളയത്തിൽ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അധിക ധനസഹായത്തിന് പ്രത്യുത്ഥാനം  പദ്ധതി നടപ്പാക്കും: മന്ത്രി സഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാല വിവാദത്തിൽ പെട്ടതിനെ തുടർന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ മാറ്റി. ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിഭ യോഗം തീരുമാനിച്ചു. പാലാരിവട്ടം ഫ്‌ളൈ ഓവർ അഴിമതിയിൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറഞ്ഞിരുന്നു.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് നിലവിലുള്ള ചുമതലകൾക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നൽകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകൾക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നൽകും.

എറണാകുളം കലക്ടർ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറായി മാറ്റി നിയമിക്കാനും തീരുമാനിച്ചു. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായും അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായും മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ആലപ്പുഴ ജില്ലാ കലക്ടർ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായും ഹൗസിങ് കമ്മീഷണർ ബി. അബ്ദുൾ നാസറിനെ കൊല്ലം ജില്ലാ കലക്ടറായും മാറ്റി നിയമിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായും പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം ജില്ലാ കലക്ടറായും നിയമിക്കും. ഐ ആൻഡ് പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷിനെ കണ്ണൂർ ജില്ലാ കലക്ടറായും നിയമിച്ചു.

ഒമ്പത് തീരദേശ ജില്ലകളിൽ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 22.5 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

വിവിധ വകപ്പുകളുടെ ജില്ലാ തലവന്മാരെ ഉൾപ്പെടുത്തി കലക്ടർമാരുടെ നേതൃത്വത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി മേൽനോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

2018ലെ പ്രളയത്തിൽ പൂർണമായോ ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അധിക ധനസഹായം നൽകുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രി സഭ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യു.എൻ.ഡി.പിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളിൽ പദ്ധതി നടപ്പാക്കുക.

വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ 15 ശതമാനത്തിൽ കൂടുതൽ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാൻസർ രോഗികളുള്ള കുടുംബങ്ങൾ, ഡയാലിസിസിന് വിധേയരാകുന്നവർ ഉൾപ്പെടുന്ന കുടുംബങ്ങൾ, പ്രായപൂർത്തിയാകാത്ത കുട്ടികളുമുള്ള വിധവകൾ കുടുംബനാഥർ ആയിട്ടുള്ള കുടുംബങ്ങൾ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP