Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപിയിൽ ബാർ കൗൺസിൽ ചെയർപേഴ്‌സണെ വെടിവച്ചു കൊന്നു; ആക്രമണം ആഗ്ര ജില്ലാ കോടതി പരിസരത്ത്; വെടിവച്ചത് സഹപ്രവർത്തകനെന്ന് പൊലീസ്; മരിച്ചത് ബാർ കൗൺസിലിലെ ആദ്യ വനിതാ ചെയർപേഴ്സൺ

യുപിയിൽ ബാർ കൗൺസിൽ ചെയർപേഴ്‌സണെ വെടിവച്ചു കൊന്നു; ആക്രമണം ആഗ്ര ജില്ലാ കോടതി പരിസരത്ത്; വെടിവച്ചത് സഹപ്രവർത്തകനെന്ന് പൊലീസ്; മരിച്ചത് ബാർ കൗൺസിലിലെ ആദ്യ വനിതാ ചെയർപേഴ്സൺ

മറുനാടൻ ഡെസ്‌ക്‌

ആഗ്ര;ഉത്തർപ്രദേശ് ബാർ കൗൺസിലിന്റെ  ചെയർപേഴ്‌സൻ ദർവേശ് യാദവ് (38) വെടിയേറ്റു മരിച്ചു. ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സഹപ്രവർത്തകനായ മനിഷ് ശർമയാണ് വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണു ദർവേശ് യാദവ് ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തർപ്രദേശ് ബാർ കൗൺസിലിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് ദർവേശ് യാദവ്.

ചെയർപേഴ്സണായി ചുമതലയേറ്റതിന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു മൂന്നുവട്ടം ദർവേശിനു നേരെ വെടിയുതിർത്തത്. തുടർന്ന് മനിഷ് ശർമ സ്വയം വെടിവച്ചു. ഇരുവരെയും പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ദർവശിനെ രക്ഷിക്കാനായില്ല. മനിഷിന്റെ നില ഗുരുതരമായി തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP