Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വായു ചുഴലിക്കാറ്റ്; ഗുജറാത്തിൽ മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; ഇന്ന് വൈകിട്ടോടെ വായു ഗുജറാത്തിലെ തീരം തൊടുമെന്ന് റിപ്പോർട്ട്; 165 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശുന്ന കാറ്റ് കര തൊടുന്നതോടെ 180കിലോമീറ്റർ വേഗം കൈവരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്ത് വ്യോമ തീവണ്ടി ഗതാഗതത്തിനും നിയന്ത്രണം; അർധ രാത്രി മുതൽ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനവും അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു

വായു ചുഴലിക്കാറ്റ്; ഗുജറാത്തിൽ മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; ഇന്ന് വൈകിട്ടോടെ വായു ഗുജറാത്തിലെ തീരം തൊടുമെന്ന് റിപ്പോർട്ട്; 165 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശുന്ന കാറ്റ് കര തൊടുന്നതോടെ 180കിലോമീറ്റർ വേഗം കൈവരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്ത് വ്യോമ തീവണ്ടി ഗതാഗതത്തിനും നിയന്ത്രണം; അർധ രാത്രി മുതൽ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനവും അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീര സംരക്ഷണ സേന, കരസേന, നാവിക സേന എന്നിവരുടെ വലിയ സംഘം രക്ഷാപ്രവർത്തനത്തിന് നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്‌ച്ച വൈകിട്ടോടെ ഗുജറാത്തിലെ തീരങ്ങളിൽ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മന്നറിയിപ്പ്. മണിക്കൂറിൽ 165 കിലോ മീറ്റർ വരെ വേഗം കൈവരിച്ചേക്കും. രക്ഷാപ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി കരസേന ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യോമ തീവണ്ടി ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അർദ്ധ രാത്രി മുതൽ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനവും അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന് ശേഷം എത്രയും വേഗം സംസ്ഥാനത്തെ ട്രെയിൻ വ്യോമ സർവീസുകൾ പുനരാരംഭിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.

വായു ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശത്ത് കൂടിയുള്ള പശ്ചിമ റെയിൽവേയുടെ ട്രെയിനുകൾ പൂർണമായോ ഭാഗികമായോ നിർത്തലാക്കി. പകരം നാമമാത്രമായ സർവീസുകൾ നടത്തുന്നുണ്ട്.. വ്യോമസേനയുടെ സി-17 വിമാനം ജമുനാനഗർ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളിൽ വിന്യസിച്ചു. സൈന്യത്തിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തിൽ വിന്യസിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സർക്കാർ കണക്കുകൂട്ടുന്നത്. കടൽപ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകൾക്കും സ്‌കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തുന്നത്. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം 180 കിലോമീറ്ററായി ക്രമേണ കൂടും.വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടൽ, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ അറബിക്കടൽ പ്രക്ഷുബ്ധമാവും. അതിനാൽത്തന്നെ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പൊഴിയൂർ മുതൽ കാസർകോടു വരെ തീരക്കടലിൽ 3.5 മുതൽ 4.3 മീറ്റർ വരെ തിരമാല ഉയരാനും തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP