Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടര വയസ്സുള്ള പെൺകുട്ടി മരിച്ചതിന് വിരോധം തീർക്കാൻ കലാപത്തിന് ഇറങ്ങിയവരുടെ കണ്ണിൽ പെട്ടത് ബുർഖ ധരിച്ച സ്ത്രീകളടങ്ങിയ യാത്രക്കാർ; അക്രമികൾ അഴിഞ്ഞാടാൻ തുടങ്ങിയപ്പോൾ ചങ്കൂറ്റത്തോടെ നേരിട്ട് ഹിന്ദു യുവതി; ഒരു മുസ്ലിം കുടുംബത്തെ ഹിന്ദു പെൺകുട്ടി രക്ഷിച്ചത് ഇങ്ങനെ

രണ്ടര വയസ്സുള്ള പെൺകുട്ടി മരിച്ചതിന് വിരോധം തീർക്കാൻ കലാപത്തിന് ഇറങ്ങിയവരുടെ കണ്ണിൽ പെട്ടത് ബുർഖ ധരിച്ച സ്ത്രീകളടങ്ങിയ യാത്രക്കാർ; അക്രമികൾ അഴിഞ്ഞാടാൻ തുടങ്ങിയപ്പോൾ ചങ്കൂറ്റത്തോടെ നേരിട്ട് ഹിന്ദു യുവതി; ഒരു മുസ്ലിം കുടുംബത്തെ ഹിന്ദു പെൺകുട്ടി രക്ഷിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അലിഗഢ്: അലിഗഢിൽ രണ്ടരവയസ്സുകാരിയെ പൈശാചികമായി കൊലപ്പെടുത്തിയതിനോടുള്ള പ്രതിഷേധപ്രകടനം അക്രമാസക്തമായപ്പോൾ, മുസ്ലിം കുടുംബത്തിന് തുണയായത് ഹിന്ദു പെൺകുട്ടിയുടെ ചങ്കൂറ്റം. ഹരിയാണയിലെ ബലഭ്ഗഢിൽനിന്ന് അലിഗഢിലേക്ക് മടങ്ങുകയായിരുന്ന മുസ്ലിം കുടുംബത്തെയാണ് ജട്ടാരി മേഖലയിൽ അക്രമാസക്തമായ ജനക്കൂട്ടം ആക്രമിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഹിന്ദു പെൺകുട്ടിയുടെ സമയോചിതമായ ഇടപെടലും ചെറുത്തുനിൽപ്പും കുടുംബത്തിന്റെ ജീവൻ രക്ഷിച്ചു.

അലിഗഢിലെ താപ്പൽ മേഖലയിലാണ് പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന ഇവിടം കടന്ന് േേഹഷ്പുരിലേക്ക് പോകുമ്പോഴാണ് ഏഴംഗ യാത്രാ സംഘത്തെ അക്രമികൾ തടഞ്ഞത്. മോട്ടോർസൈക്കിളിലെത്തിയ അക്രമിസംഘം ഇരുമ്പുദണ്ഡുപയോഗിച്ച് ഇവർ സഞ്ചരിച്ചിരുന്ന വാനിന്റെ ചില്ലുകൾ അടിച്ചുതകർത്തു. കുടുംബനാഥനായ ഷാഫി മുഹമ്മദ് അ്ബ്ബാസിയെയും വാൻ ഡ്രൈവറെയും സംഘം മർദിച്ചു. ശിരോവസ്ത്രം ധരിച്ചിരുന്ന സ്ത്രീകൾക്കും മർദനമേറ്റു.

ഈ ഘട്ടത്തിലാണ് ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന പൂജ ചൗഹാൻ ഇടപെട്ടതും അക്രമികളെ നേരിട്ടതും. പൂജ അക്രമികൾക്കുനേരെ കയർക്കുകയും ഇതോടെ അവർ അല്പമൊന്ന് ശാന്തരാവുകയുമായിരുന്നു. വാനിന്റെ താക്കോൽ അക്രമികൾ തിരിച്ചുകൊടുത്തു. സംഭവസ്ഥലത്തുനിന്ന പെട്ടെന്നുതന്നെ രക്ഷപ്പെടാൻ അവർ ആവശ്യപ്പെട്ടുവെന്നും ഷാഫി അബ്ബാസി പറഞ്ഞു. പൂജ ഇടപെട്ടില്ലായിരുന്നുവെങ്കിൽ തന്നെയും കുടുംബത്തെയും അക്രമികൾ കൊലപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പൂജയുടെ കുടുംബത്തെ 32 വർഷമായി തനിക്കറിയാമെന്ന് അബ്ബാസി പറഞ്ഞു. തന്റെ പെൺമക്കളിലൊരാളായാണ് പൂജയെ താൻ കാണുന്നത്. ഹരിയാണയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തന്റെ കുടുംബത്തിനൊപ്പം പൂജ വന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിലുണ്ടായിരുന്നത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കിയതോടെയാണ് ആക്രമണം തുടങ്ങിയതെന്ന് പൂജ പറയുന്നു. പെൺകുട്ടികൾ ബുർഖ ധരിച്ചിരുന്നു. ആർക്കും ഇത്തരം അനുഭവങ്ങളുണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും പൂജ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അജ്ഞാതരായ പത്തുപേരെ പ്രതിചേർത്് അലിഗഢ് പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അലിഗഢ് എസ്.എസ്‌പി ആകാശ് കുൽഹാരി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP