Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

43 കോടി രൂപ ചെലവട്ട് കൂറ്റൻ ക്ഷേത്രം മാഞ്ചസ്റ്ററിൽ യാഥാർഥ്യമാകുന്നു; ഓൾഡാമിലെ പുതിയ ക്ഷേത്രത്തിന് നിർമ്മാണ അനുമതി ആയതോടെ ധൃതി പിടിച്ച് ഫണ്ട് ശേഖരണവുമായി വിശ്വാസികൾ; അവസാനിക്കുന്നത് ഹിന്ദു വിശ്വാസികളുടെ നാല് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ്

43 കോടി രൂപ ചെലവട്ട് കൂറ്റൻ ക്ഷേത്രം മാഞ്ചസ്റ്ററിൽ യാഥാർഥ്യമാകുന്നു; ഓൾഡാമിലെ പുതിയ ക്ഷേത്രത്തിന് നിർമ്മാണ അനുമതി ആയതോടെ ധൃതി പിടിച്ച് ഫണ്ട് ശേഖരണവുമായി വിശ്വാസികൾ; അവസാനിക്കുന്നത് ഹിന്ദു വിശ്വാസികളുടെ നാല് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ്

ന്ത്യൻ ക്ഷേത്ര വാസ്തുകലയുടെ മാതൃകകൾ പിൻപറ്റി കൂറ്റൻ ക്ഷേത്ര നിർമ്മാണത്തിനൊരുങ്ങുകയാണ് മാഞ്ചസ്റ്ററിലെ ഹൈന്ദവ വിശ്വാസികൾ. ഓൾഡാമിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ അഞ്ച് മില്യൺ പൗണ്ട് ചെലവിട്ടാണ്(ഏകദേശം 43കോടി) കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിന് പ്ലാനിങ് അനുമതി കിട്ടിയതോടെ വിശ്വാസികളുടെ നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

കോപ്സ്റ്റർ ഹിൽ റോഡിൽ പഴയ കോപ്സ്റ്റർ ഹിൽ റോഡ് ഡിപ്പോ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്. ലീ സ്ട്രീറ്റിൽ 1977-ൽ ശ്രീ സ്വാമിനാരായൺ ക്ഷേത്രം തുറന്നിരുന്നുവെങ്കിലും വിശ്വാസികളുടെ എണ്ണം കൂടിയതോടെ, ഇവിടെ ആരാധന ബുദ്ധിമുട്ടായി. ഇതോടെയാണ് പുതിയ ക്ഷേത്രത്തിനായുള്ള ശ്രമം തുടങ്ങിയത്.

ക്ഷേത്രത്തോട് ചേർന്ന് പ്രാർത്ഥനാ മുറി, മറ്റാവശ്യങ്ങൾക്കുള്ള ഹാൾ, പഠനത്തിനും പരിശീലനത്തിനുമുള്ള സൗകര്യം എന്നിവയുമുണ്ടാകും. അറുപതോളം വാഹനങ്ങൾക്ക് നിർത്തിയിടാനുള്ള സൗകര്യവും ഇവിടെയുണ്ടാകുമെന്ന് മുഖ്യസംഘാടനകനായ സുരേഷ് സൊറോസിയ പറഞ്ഞു. ക്ഷേത്രത്തിന് പറ്റിയ സ്ഥലം നോക്കാൻ തുടങ്ങിയിട്ട് 20 വർഷത്തോളമായെന്നും അദ്ദേഹം പറയുന്നു.

വിശ്വാസികളിൽനിന്ന് സമാഹരിക്കുന്ന അഞ്ച് മില്യൺ പൗണ്ടുപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.. ഓൾഡാമിന്റെ പുതിയ ലാൻഡ്മാർക്കായി ക്ഷേത്രം മാറുമെന്ന കാര്യത്തിൽ സംശയമില്ല. പ്രദേശത്തെ ഹൈന്ദവ വിശ്വാസികളെ കൂട്ടിയിണക്കുന്ന ഇടമായി ക്ഷേത്രം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പൂർണമായും ഇന്ത്യൻ ക്ഷേത്രങ്ങളുടെ മാതൃക പിൻപറ്റിയാകും ക്ഷേത്ര നിർമ്മാണെന്ന് പ്ലാനിങ് ഓഫീസർ ഗ്രഹാം ഡിക്ക്മാൻ പറഞ്ഞു. ക്ഷേത്രത്തിനുള്ള പ്ലാനിങ് അനുമതിക്കുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് കൗൺസിലർ അത്തീഖ് ഉർ-റഹ്മാനാണ്. കൗൺസിലിലെ മൂന്ന് കൗൺസിലർമാരും പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തി. മേഖലയിലെ ഹൈന്ദവ വിശ്വാസികൾക്ക് ആരാധിക്കാനൊരു സൗകര്യമേർപ്പെടുത്തിന്നതിൽ അഭിമാനമുണ്ടെന്ന് അത്തീഖ് ഉർ റഹ്മാൻ പറഞ്ഞു.

ഓൾഡാമിനെ വേനേത്ത് മേഖലയുടെ കൗൺസിലറായ ഷൊഅബ് അക്തറും ക്ഷേത്ര നിർമ്മാണത്തിന് പിന്തുണയുമായി രംഗത്തെത്തി. ഓൾഡാമിലെ എല്ലാ മതവിശ്വാസികൾക്കും മുതൽക്കൂട്ടായിരിക്കും ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ക്ഷേത്രത്തിന്റെ വലുപ്പം സമീപത്തെ മറ്റ് വാണിജ്യസ്ഥാപനങ്ങളുടെ പകിട്ട് കുറയ്ക്കുമെന്ന ആരോപണവുമായി കൗൺസിലർ ഹാർവി ഷോ പദ്ധതിയെ എതിർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP