Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണത്തിന്റെയും തിണ്ണമിടുക്കിന്റെയും ബലം നീരവ് മോദിയെ രക്ഷിച്ചില്ല; നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ ഇന്ത്യൻ വജ്രവ്യാപാരി ജയിലിലേക്ക് മടങ്ങിയത് കണ്ണീരോടെ; ഇന്ത്യയെ ചതിച്ച് ലണ്ടനിൽ സുഖിക്കാൻ ഇനിയാരും ശ്രമിക്കില്ലെന്ന് വിശ്വസിക്കാമോ?

പണത്തിന്റെയും തിണ്ണമിടുക്കിന്റെയും ബലം നീരവ് മോദിയെ രക്ഷിച്ചില്ല; നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ ഇന്ത്യൻ വജ്രവ്യാപാരി ജയിലിലേക്ക് മടങ്ങിയത് കണ്ണീരോടെ; ഇന്ത്യയെ ചതിച്ച് ലണ്ടനിൽ സുഖിക്കാൻ ഇനിയാരും ശ്രമിക്കില്ലെന്ന് വിശ്വസിക്കാമോ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് തടവറ തന്നെ. ഇന്ത്യയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി ലണ്ടനിലും മറ്റുമെത്തി സുഖിച്ച് ജീവിക്കാമെന്ന് കരുതുന്ന തട്ടിപ്പുകാർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ലണ്ടൻ ഹൈക്കോടതിയുടെ വിധി. നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ട നീരവ് മോദി, ഇന്നലെ കോടതിയിൽനിന്ന് ജയിലിലേക്ക് കണ്ണീരോടെയാണ് മടങ്ങിയത്.

ജാമ്യം നിഷേധിച്ച വെസ്റ്റ്് മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ചോദ്യം ചെയ്താണ് നീരവ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നൽകിയാൽ, രാജ്യം വിടില്ലെന്ന് ഉറപ്പുനൽകാൻ നീരവിന് സാധിച്ചില്ലെന്ന് റോയൽ കോടതിയിലെ ജഡ്ജി ഇൻഗ്രിഡ് സിംലെർ പറഞ്ഞു. മാത്രമല്ല, ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ അന്വേഷണ ഏജൻസികളെ പറ്റിച്ച് ഒളിച്ചുതാമസിക്കാനും നാടുകടത്തിലിൽനിന്ന് രക്ഷപ്പെടാനും പറ്റിയ വേറെയും സ്ഥലങ്ങൾ ലോകത്തുണ്ടെന്നും നീരവ് ബ്രിട്ടൻ വിടില്ലെന്ന നീരവിന്റെ അഭിഭാഷകരുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കോടതി പറഞ്ഞു.

ജൂൺ 27 വരെയാണ് വെസ്റ്റ് മിൻസ്റ്റർ കോടതി നീരവിനെ റിമാൻഡിൽ വിട്ടിട്ടുള്ളത്. ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് നീരവിനെ അടച്ചിട്ടുള്ളത്. നീരവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള വാൻഡ്‌സ്‌വർത്ത് ജയിലിലെ അവസ്ഥ പരിതാപകരമാണെന്ന നീരവിന്റെ അഭിഭാഷക ക്ലെയർ മോണ്ട്‌ഗോമറിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ജാമ്യത്തെ എതിർത്ത ക്രൗൺ പ്രോസിക്യൂഷൻ സർവീസും ഈ വാദങ്ങളെ ശക്തമായി എതിർത്തു.

മാർച്ച് 19-നാണ് നീരവ് മോദി ലണ്ടനിൽ അറസ്റ്റിലാകുന്നത്. ഇതിനശേഷം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച മൂന്ന് ജാമ്യാപേക്ഷകളും തള്ളിപ്പോയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇനി ജാമ്യാപേക്ഷ നൽകുന്നതിന് അനുമതി തേടി ഹൈക്കോടതിയെത്തന്നെ നീരവിന് സമീപിക്കാം. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിഗതികളിൽ കാര്യമായ മാറ്റമുണ്ടെങ്കിൽ മാത്രമേ ജാമ്യാപേക്ഷ നൽകാനുള്ള അനുമതി പോലും കോടതിയിൽനിന്ന് ലഭിക്കൂ.

നീരവ് മോദിയും അമേരിക്കയിലുള്ള സഹോദരൻ നിഹാൽ മോദിയും ചേർന്ന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുകയാണെന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസിനുവേണ്ടി നിക്ക് ഹീൺ വാദിച്ചു. നീരവിന്റെ അഭിഭാഷക ക്ലെയർ ഇതിനെ ചെറുത്തെങ്കിലും അതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ അവർക്കായില്ല. ജയിലിൽ തുടരുന്നത് നീരവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന അഭിഭാഷകയുടെ വാദവും നിലനിന്നില്ല. കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ രേഖകൾ അവയുടെ രഹസ്യ സ്വഭാവമുള്ളതിനാൽ, കോടതിയിൽ തുറന്നുവായിച്ചില്ല.

ജയിലിൽ കഴിയുന്നത് തന്റെ കക്ഷിക്ക് കടുത്ത ദുരനുഭവമാണ് സമ്മാനിക്കുന്നതെന്ന് ക്ലെയർ വാദിച്ചു. ജയിലിലെ അവസ്ഥ തീർത്തും പരിതാപകരമാണ്. ആരോഗ്യനിലയെയും മോശമാക്കുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിക്കില്ലെന്ന ഉറപ്പുനൽകുന്നുവെന്നും 24 മണിക്കൂറും നിരീക്ഷണത്തിന് വിധേയനാകാൻ നീരവ് തയ്യാറാണെന്നും ക്ലെയർ വാദിച്ചെങ്കിലും കോടതി അതൊന്നും അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP