Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടപ്പുരീതി തെറ്റിച്ച് പരിശോധനയ്ക്ക് ഒരുങ്ങിയപ്പോൾ പ്രതികരണം കേട്ട് ഞെട്ടി യുവപൊലീസുകാരൻ: എന്നെ മനസ്സിലായില്ലേ....നിനക്ക് ഞാൻ കാണിച്ചുതരാം എന്ന് ഭീഷണി; വെറുതെ വിട്ടേക്കാൻ കണ്ണുകൊണ്ട് സീനിയറിന്റെ ആംഗ്യം കാട്ടലും; കോടതികളിൽ ഹാജരായ ശേഷം പ്രതികൾ ജയിലിലേക്ക് കടത്തുന്നത് എന്തെന്ന് ആർക്കറിയാം? കണ്ണൂർ സെൻട്രൽ ജയിലിൽ എപ്പോഴും ബോസുമാർ രാഷ്ട്രീയ തടവുകാർ

നടപ്പുരീതി തെറ്റിച്ച് പരിശോധനയ്ക്ക് ഒരുങ്ങിയപ്പോൾ പ്രതികരണം കേട്ട് ഞെട്ടി യുവപൊലീസുകാരൻ: എന്നെ മനസ്സിലായില്ലേ....നിനക്ക് ഞാൻ കാണിച്ചുതരാം എന്ന് ഭീഷണി; വെറുതെ വിട്ടേക്കാൻ കണ്ണുകൊണ്ട് സീനിയറിന്റെ ആംഗ്യം കാട്ടലും; കോടതികളിൽ ഹാജരായ ശേഷം പ്രതികൾ ജയിലിലേക്ക് കടത്തുന്നത് എന്തെന്ന് ആർക്കറിയാം? കണ്ണൂർ സെൻട്രൽ ജയിലിൽ എപ്പോഴും ബോസുമാർ രാഷ്ട്രീയ തടവുകാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മദ്യകുപ്പികൾ വലിച്ചെറിയുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ട് അധികനാളായില്ല. ജയിൽ അധികൃതർ അറിയാതെ തടവുകാർ ജയിലിൽ ടിവി സ്ഥാപിച്ചതും വാർത്തയായി. കോടതികളിൽ ഹാജരായ ശേഷം പ്രതികൾ സാധനങ്ങൾ കടത്തുന്നതാണ് പുതിയ ഫാഷൻ. ക്രിമിനൽ കേസ് പ്രതികളാണ് കോടതികളിൽ ഹാജരായതിനു ശേഷം നിരവധി സാധനങ്ങൾ ജയിലിലേക്ക് കടത്തുന്നത്. രാഷ്ട്രീയ കൊലപാതകക്കേസിൽ പെട്ടവർ അടക്കമുള്ള ചില പ്രതികളാണ് നിത്യോപയോഗ സാധനങ്ങളുൾപ്പെടെ ജയിലിൽ എത്തിക്കുന്നത്.

കോടതികളിൽ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്ന പ്രതികളെ ശരീര പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ ജയിലിനകത്ത് പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ ചില ജയിലധികാരികളുടെ ഒത്താശയോടെ കൊടുംക്രിമിനലുകൾ വരെ ആർഭാട വസ്തുക്കളടക്കമുള്ളവയുമായി ജയിലിലെത്തുന്നു. രാഷ്ട്രീയ പിന്തുണയുള്ള തടവുപുള്ളികളെ പരിശോധിക്കാൻ ജയിൽ അധികൃതർക്ക് പൊതുവെ ഭയമാണ്. ഈ ഭയം മുതലാക്കിയാണ് സാധനങ്ങൾ കടത്തുന്നത്. കോടതിയിൽ ഹാജരാക്കി തടവുപുള്ളികളെ തിരിച്ച് കൊണ്ടു വരുമ്പോൾ പൊലീസുകാർ പരിശോധനക്ക് തുനിയാറുണ്ടെങ്കിലും അവരെ ഭീഷണിപ്പെടുത്തി പരിശോധന ഒഴിവാക്കുകയാണ് മിക്കവാറുമുള്ള പതിവ്.

പലപ്പോഴും എ.ആർ ക്യാമ്പിലെ പൊലീസുകാരാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് കൊണ്ടു വരുന്നതും. പുതുതായി സർവ്വീസിലെത്തിയ യുവ പൊലീസുകാർ പ്രതികളെ പരിശോധിക്കാൻ ധൈര്യം കാണിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒരു കൊലക്കേസിലെ പ്രധാന പ്രതിയെ പരിശോധിക്കാൻ തുനിഞ്ഞപ്പോൾ എന്നെ മനസ്സിലായില്ലേ ? നിനക്കു ഞാൻ കാണിച്ചു തരാം തുടങ്ങിയ ഭീഷണി മുഴക്കി പിന്തിരിപ്പിച്ചു. എന്നാൽ ഇത് വകവെക്കാതെ പൊലീസുകാരൻ തന്റെ ഡ്യൂട്ടി നിർവ്വഹിക്കുവാൻ തുനിഞ്ഞപ്പോൾ സീനിയറായ പൊലീസുകാരൻ പരിശോധന ഒഴിവാക്കാൻ യുവ പൊലീസുകാരനോട് ആംഗ്യം കാണിച്ച് ആവശ്യപ്പെടുകയായിരുന്നു.

മദ്യം, മയക്കു മരുന്ന്, ആഡംബര ഭക്ഷണം, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ണൂർ സെൻട്രൽ ജയിലിൽ കടത്തുക പതിവായിരുന്നു. പലതവണ ഇക്കാര്യത്തിൽ പരാതിയും അന്വേഷണവും നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുകയാണ്. ഇത്തരം വസ്തുക്കൾ ജയിലിനകത്തേക്ക് കടത്തുന്ന തടവുകാരെ പരിശോധിച്ചാൽ പരിശോധന നടത്തുന്ന പൊലീസുകാരെ പ്രതികൾ പരോളിലിറങ്ങിയാൽ അവരുടെ നാട്ടിൽ ചെന്നു പോലും ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടാവാറുണ്ട്. മതിലിന് മുകളിലൂടെ ജയിലിന് പുറത്ത് നിന്നും തടവുകാർക്ക് ഇഷ്ടഭക്ഷണം എറിഞ്ഞു നൽകുന്ന സംഭവവും ഇവിടെ അരങ്ങേറിയിട്ടുണ്ട്. രാഷ്ട്രീയ തടവുകാരാണ് ഇന്നും കണ്ണൂർ ജയിലിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. നേരത്തെ രാഷ്ട്രീയ തടവുകാർ മർദ്ദിച്ചുവെന്ന പരാതിയിൽ മറ്റ് തടവുകാർ ഹൈക്കോടതിക്ക് പരാതി നൽകിയ സംഭവവും കണ്ണൂർ സെൻട്രൽ ജയിലിൽ അരങ്ങേറിയിരുന്നു.

മദ്യക്കുപ്പികൾക്കു പുറമെ മയക്കുമരുന്ന്, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കാറുണ്ടെന്ന് നേരത്തേ പരാതിയുണ്ട്. എറിയുന്നതിനു മുൻപ് സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും വ്യക്തമായ വിവരം തടവുകാർക്ക് നൽകും. ജയിലിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും തകരാറിലാണ്. നിരോധിത വസ്തുക്കൾ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നതിനു പുറമെ ചെരിപ്പുകളിലും ഗുഹ്യഭാഗങ്ങളിലും വെച്ച് മയക്കുമരുന്നും മറ്റും ജയിലിനുള്ളിലേക്കു കടത്തുകയാണ് സാധാരണ ചെയ്യുന്നത്.

മാസങ്ങൾക്കു മുൻപ് ജയിലിലെ കിണർ വൃത്തിയാക്കിയപ്പോൾ രണ്ടു ചാക്ക് പുതിയ ചെരിപ്പുകൾ ലഭിച്ചിരുന്നു. ചെരിപ്പുകളുടെ ഉൾവശം തുരന്ന നിലയിലായിരുന്നു. സിംകാർഡുകൾ, മയക്കുമരുന്ന്, മൊബൈൽ എന്നിവ ചെരിപ്പു മുറിച്ച് തിരുകി ഉള്ളിലേക്കു കടത്തിയിരിക്കാമെന്നാണ് സംശയം. അതിനിടെ ജയിലധികൃതർ അറിയാതെ കഴിഞ്ഞമാസമാണ് തടവുകാർ ടെലിവിഷൻ ജയിലിൽ കടത്തി സ്ഥാപിച്ചത്. ഇത് ജയിൽ സൂപ്രണ്ട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പഴയരീയിലിലുള്ള ടി.വി. ഉള്ളിൽ കടത്തിയതിനു പിന്നിൽ ഇത്തരം നിരോധിതവസ്തുക്കൾ കടത്തുകയും ലക്ഷ്യമാണെന്നു പറയുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP