Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വായു' കര തൊടാതെ കടലിലേക്ക്; ചുഴലിക്കാറ്റ് ദിശ മാറിയതോടെ ഗുജറാത്ത് തീരത്ത് ഭീതിയൊഴിഞ്ഞു; ദുർബലമാകുന്ന കാറ്റ് നീങ്ങുന്നത് ഒമാൻ തീരത്തേക്ക്; ഗുജറാത്തിൽ ജാഗ്രത തുടരുന്നു

'വായു' കര തൊടാതെ കടലിലേക്ക്; ചുഴലിക്കാറ്റ് ദിശ മാറിയതോടെ ഗുജറാത്ത് തീരത്ത് ഭീതിയൊഴിഞ്ഞു; ദുർബലമാകുന്ന കാറ്റ് നീങ്ങുന്നത് ഒമാൻ തീരത്തേക്ക്; ഗുജറാത്തിൽ ജാഗ്രത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ ദിശ മാറിയതോടെ ഗുജറാത്തിൽ ഭീഷണി ഒഴിവായി. ചുഴലിക്കാറ്റ് കരയിൽ നിന്ന് മാറി കടലിലേക്കാണ് നീങ്ങുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റഗറി രണ്ടിൽ പെടുന്ന കാറ്റ് കാറ്റഗറി ഒന്നിലേക്ക് ചുരുങ്ങി ദുർബലമാകും. തീരത്തു ആഞ്ഞടിക്കുമെങ്കിലും കരയിൽ വലിയ നാശനഷ്ടമുണ്ടാക്കാതെ കടന്നുപോകും. എന്നാൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകും. കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. ഒമാൻ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്.

അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് വ്യോമ - തീവണ്ടി ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.

അതിതീവ്ര ചുഴലിയായി ശക്തിപ്രാപിച്ച 'വായു' വെരാവലിന് 110 കിലോമീറ്റർ തെക്കുപടിഞ്ഞാറു വരെ എത്തി. നിലവിൽ മണിക്കൂറിൽ 135 145 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം 170 കിലോമീറ്റർ വേഗത്തിൽ കച്ച്, പോർബന്തർ പ്രദേശത്ത് ആഞ്ഞടിക്കുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നത്. മഹാരാഷ്ട്ര, ഗോവ തീരപ്രദേശങ്ങളിലും കാറ്റ് ശക്തമായിരിക്കും.ഗുജറാത്തിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചു. തീരദേശത്തുകൂടി പോകേണ്ട ട്രെയിനുകൾ റദ്ദാക്കി. റോഡ് ഗതാഗതം വിലക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP