Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊട്ടപ്പനിൽ നിന്ന് മുത്തോൻ വഴി ബോളിവുഡിലേക്ക് ചുവട് വച്ച് റോഷൻ മാത്യു; നായകനാകുന്നത് അനുരാഗ് കശ്യപിന്റെ ചിത്രത്തിൽ; ചിത്രീകരണം ഇന്ന് ആരംഭിക്കും; ആശംസകളുമായി ഗീതു മോഹൻദാസ്

തൊട്ടപ്പനിൽ നിന്ന് മുത്തോൻ വഴി ബോളിവുഡിലേക്ക് ചുവട് വച്ച് റോഷൻ മാത്യു; നായകനാകുന്നത് അനുരാഗ് കശ്യപിന്റെ ചിത്രത്തിൽ; ചിത്രീകരണം ഇന്ന് ആരംഭിക്കും; ആശംസകളുമായി ഗീതു മോഹൻദാസ്

മറുനാടൻ ഡെസ്‌ക്‌

അവതരിപ്പിച്ച ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളത്തിലെ യുവനടൻ റോഷൻ മാത്യു ബോളിവുഡിലേക്ക് ചുവട് വയ്ക്കുന്നു. ഏതു നടനും കാത്തിരിക്കുന്ന ലോഞ്ചിങ് ആണ് ബോളിവുഡിൽ റോഷന് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെ മുൻനിര സംവിധായകൻ അനുരാഗ് കശ്യപിന്റെ പുതിയ സിനിമയിൽ നായക കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം ഇന്ന് മുംബൈയിൽ തുടങ്ങും. ഗീതു മോഹൻദാസ് ആണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

മലയാളത്തിൽ അഭിനയിച്ച ചുരുക്കം സിനിമകളിൽ ആനന്ദം, കൂടെ, ഇപ്പോൾ തീയേറ്ററുകളിലുള്ള തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലെ റോഷന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായകന്റെ ടൈറ്റിൽ കഥാപാത്രത്തിനും പ്രിയംവദ കൃഷ്ണൻ അവസരിപ്പിച്ച 'സാറ'യ്ക്കുമൊപ്പം മുഴുനീള കഥാപാത്രത്തെയാണ് തൊട്ടപ്പനിൽ റോഷൻ അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഗീതു മോഹൻദാസ് ചിത്രം മൂത്തോനിലും റോഷൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ വർഷം പുറത്തെത്തിയ 'മന്മർസിയാന്' ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോഷൻ നായകനാവുന്നത്. മറ്റ് അണിയറ പ്രവർത്തകരെയോ താരങ്ങളെയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. സിനിമയുടെ ചിത്രീകരണം വ്യാഴാഴ്‌ച്ച മുംബൈയിൽ ആരംഭിക്കും.

റോഷന് ഇതൊരു തുടക്കം മാത്രമാണെന്ന് ആശംസകളറിയിച്ചുകൊണ്ട് ഗീതു മോഹൻദാസ് പറയുന്നു.മൂത്തോന്റെ ചിത്രീകരണം പൂർത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ഉടൻ റിലീസ് ചെയ്യുമെന്നും ഗീതു മോഹൻദാസ് പറഞ്ഞു.മമ്മൂട്ടിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ വില്ലനായാണ് റോഷൻ മാത്യുവിന്റെ സിനിമാപ്രവേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP