Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വലിയതുറയിൽ പ്രതിഷേധ ചൂട്; മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ നാട്ടുകാർ തടഞ്ഞു; നാട്ടുകാരുടെ പ്രതിഷേധം കടൽ ഭിത്തിനിർമ്മാണം വൈകുന്നതിൽ; സന്ദർശനം മതിയാക്കി മന്ത്രി മടങ്ങിയത് പൊലീസിന്റെ കനത്ത സുരക്ഷയിൽ

വലിയതുറയിൽ പ്രതിഷേധ ചൂട്; മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ നാട്ടുകാർ തടഞ്ഞു; നാട്ടുകാരുടെ പ്രതിഷേധം കടൽ ഭിത്തിനിർമ്മാണം വൈകുന്നതിൽ; സന്ദർശനം മതിയാക്കി മന്ത്രി മടങ്ങിയത് പൊലീസിന്റെ കനത്ത സുരക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയിൽ സന്ദർശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു.കടൽഭിത്തിനിർമ്മാണം വൈകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎ വി എസ് ശിവകുമാറും മന്ത്രിക്ക് ഒപ്പം എത്തിയിരുന്നു. വലിയ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടായത്. കടൽഭിത്തി നിർമ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

പ്രതിഷേധത്തുടർന്ന് കടൽഭിത്തിനിർമ്മാണം അതിവേഗത്തിൽ തുടങ്ങുമെന്ന് മന്ത്രി ഉറപ്പ് നൽകി. മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ രണ്ടു തവണ മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ തടഞ്ഞു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയാണ് ഇദേഹത്തെ തിരിച്ചയച്ചത്. മുൻപ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങൾ വരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്.

കരിങ്കല്ലിറക്കി കടൽ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേൽനോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികൾ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. കേരളതീരത്ത് കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം വലിയതുറയിൽ നിരവധി വീടുകൾ കടലെടുത്തിരുന്നു. ചെറിയതുറ മുതൽ ശംഖുമുഖം വരെയുള്ള മുപ്പതോളം വീടുകൾ തകർച്ചാ ഭീഷണിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP