Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരുണാചലിൽ കാണാതായ വ്യോമസേന വിമാനത്തിലെ എല്ലാവരും മരിച്ചെന്ന് റിപ്പോർട്ട്; അപകടത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മലയാളികൾ ഉൾപ്പടെ 13 പേർ; പാലക്കാട് സ്വദേശി വിനോദും കൊല്ലം സ്വദേശി അനൂപ് കുമാറും മറ്റൊരു ഉദ്യോഗസ്ഥനായ എൻകെ ഷെരിലും മരിച്ചെന്ന് സ്ഥിരീകരണം; ബന്ധുക്കളെ വിവരമറിയിച്ച് വ്യോമസേന; കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആന്റണോവ് എൻ.എൻ 32 സീരീസ് വിമാനം

അരുണാചലിൽ കാണാതായ വ്യോമസേന വിമാനത്തിലെ എല്ലാവരും മരിച്ചെന്ന് റിപ്പോർട്ട്; അപകടത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മലയാളികൾ ഉൾപ്പടെ 13 പേർ; പാലക്കാട് സ്വദേശി വിനോദും കൊല്ലം സ്വദേശി അനൂപ് കുമാറും മറ്റൊരു ഉദ്യോഗസ്ഥനായ എൻകെ ഷെരിലും മരിച്ചെന്ന് സ്ഥിരീകരണം; ബന്ധുക്കളെ വിവരമറിയിച്ച് വ്യോമസേന; കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആന്റണോവ് എൻ.എൻ 32 സീരീസ് വിമാനം

മറുനാടൻ മലയാളി ബ്യൂറോ

ഇറ്റാനഗർ: അരുണാചലിൽ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോർട്ട്. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അസമിലെ ജോർഹാട്ടിൽ നിന്ന് ജൂൺ 3നായിരുന്നു വിമാനം യാത്ര പുറപ്പെട്ടത്. 3 മലയാളികൾ ഉൾപ്പെടെ 13 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. സ്‌ക്വാഡ്രൺ ലീഡർ പാലക്കാട് സ്വദേശി വിനോദ്, സാർജന്റ് കൊല്ലം സ്വദേശിയായ അനൂപ് കുമാര്, മറ്റൊരുദ്യോഗസ്ഥനായ എൻ കെ ഷെരിൽ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികൾ.

വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കൻ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയിൽ നിന്ന് 16 മുതല് 20 കിലോമീറ്റർ മാറിയാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കനത്ത മഴ തെരച്ചിൽ ദുഷ്‌കരമാക്കിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആർഒ ഉപഗ്രഹത്തിന്റെയും സഹായം തേടിയിരുന്നു.

അസമിലെ ജോർഹടിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേയ്ക്ക് പറന്ന വ്യോമസേന വിമാനം ജൂൺ മൂന്നിന് ആണ് കാണാതായി സ്ഥിരീകരിച്ചത്. വിമാനത്തിൽ എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണുണ്ടായിരുന്നത്. ആന്റണോവ് എൻ.എൻ 32 വിഭാഗത്തിൽപ്പെട്ട വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 12. 25നാണ് വിമാനം പുറപ്പെട്ടത്. ഈ മാസം മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നിയന്ത്രണ സംവിധാനവുമായി വിമാനം അവസാനമായി ബന്ധപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP