Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലർ വന്ദേമാതരം പാടിയപ്പോൾ മറ്റ് ചിലർ ദേശീയ ഗാനം പാടി; 'വന്ദേമാതരത്തിന് പകരം ജനഗണമന പാടിയ അമളി മനസിലാക്കിയപ്പോൾ പകുതി വെച്ച് നിർത്തി; ഇൻഡോർ നഗരസഭയിൽ പരിഹാസ്യരായി ബിജെപി നേതാക്കൾ; ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപണവുമായി കോൺഗ്രസ്; നാക്കുപിഴയെന്നും നടപടിയില്ലെന്നും കോർപ്പറേഷൻ ചെയർമാൻ

ചിലർ വന്ദേമാതരം പാടിയപ്പോൾ മറ്റ് ചിലർ ദേശീയ ഗാനം പാടി; 'വന്ദേമാതരത്തിന് പകരം ജനഗണമന പാടിയ അമളി മനസിലാക്കിയപ്പോൾ പകുതി വെച്ച് നിർത്തി; ഇൻഡോർ നഗരസഭയിൽ പരിഹാസ്യരായി ബിജെപി നേതാക്കൾ; ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപണവുമായി കോൺഗ്രസ്; നാക്കുപിഴയെന്നും നടപടിയില്ലെന്നും കോർപ്പറേഷൻ ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: ദേശീയഗാനത്തെ ഏറ്റവും വലിയ ചർച്ചയാക്കുന്നത് ബിജെപിയാണ്. ദേശീയഗാനത്ത് ആദരിക്കാൻ മടിയുള്ളവർക്ക് നേരെ പ്രക്ഷോഭമുയർത്തുന്നതും ബിജെപിയാണ്. എന്നാൽ ഇപ്പോഴിത വന്ദേമാതരം പാടേണ്ട സ്ഥലത്ത് ദേശീയ ഗാനം ആലപിക്കുകയും വെട്ടിലാവുകയും ചെയ്തിരിക്കുകയാണ് ബിജെപി നേതാക്കൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരസഭയിലെ ബജറ്റ് സെഷനിലാണ് സംഭവം നടന്നത്.പരിപാടിയുടെ തുടക്കത്തിൽ വന്ദേമാതരം ആലപിക്കേണ്ടതിന് പകരം ജനഗണമന പാടുകയായിരുന്നു നേതാക്കൾ. പകുതി പാടി കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ഇതോടെ ജനഗണമന അവസാനിപ്പിച്ച് വന്ദേമാതരം ചൊല്ലുകയുമായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലയാതോടെ നേതാക്കളും വെട്ടിലായി.

സംഭവം വിവാദമായതോടെ വിശദീകരണവുമായി നേതാക്കളെത്തി. നാക്കുപിഴ സംഭവിച്ചതാണെന്നും തെറ്റ് മനസിലായ ഉടൻ തന്നെ തങ്ങൾ തിരുത്തിയെന്നുമായിരുന്നു ഇവർ പറയുന്നത്.പരിപാടി ആരംഭിച്ചപ്പോൾ തന്നെ നേതാക്കന്മാരെല്ലാം എഴുന്നേറ്റ് നിന്ന് ജനഗണമന ചൊല്ലാൻ തുടങ്ങി. ഇതിനിടെ ഒന്ന് രണ്ട് പേർ പാടുന്നത് നിർത്തുകയും വന്ദേമാതരം പാടി തുടങ്ങുകയും ചെയ്തു. ഇതോടെ മറ്റുള്ളവരും ഇവർക്കൊപ്പം ഏറ്റുപാടി.

ബിജെപി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബിജെപി നേതാക്കൾ ദേശീയഗാനത്തെ അപമാനിച്ചെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മനഃപൂർവം ഉണ്ടായ ഒരു കാര്യമല്ല ഇതെന്നും നാക്കുപിഴയിൽ സംഭവിച്ചുപോയതാണെന്നും അതുകൊണ്ട് നടപടിയുടെ ആവശ്യമില്ലെന്നുമാണ് കോർപ്പറേഷൻ സി ചെയർമാൻ അജയ് സിങ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP