Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരള ഹൗസ് കാർണിവൽ ക്രിക്കറ്റ് ടൂർണമെന്റ്; ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് കിരിടം നിലനിർത്തി

കേരള ഹൗസ് കാർണിവൽ ക്രിക്കറ്റ് ടൂർണമെന്റ്; ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് കിരിടം നിലനിർത്തി

ഡബ്ലിൻ : ജൂൺ 15 നു നടക്കുന്ന കേരളാ ഹൗസ് കാര്ണിവലിനു മൂന്നോടിയായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്‌ളബ്ബ് കിരീടം നിലനിർത്തി.

അത്യന്തം ആവേശഭരിതമായ മത്സരങ്ങളിലുടനീളം വിജയക്കൊടി പാറിച്ചു മുന്നേറിയ ലൂക്കൻ , എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഓസ്‌കാർ ട്രാവൽ എവർ റോളിങ്ങ് ട്രോഫിക്കും റോയൽ കാറ്റെർസ് നൽകുന്ന 301 യൂറോ ക്യാഷ് അവാർഡിനും അർഹരായി തീർന്നതു.

കഴിഞ്ഞ 5 വര്ഷകാലമത്രയും ഫൈനലിലെ സ്ഥിരം സാന്നിധ്യമായ ലൂക്കൻ ക്രിക്കറ്റ് ക്ലബ് 2016 ലെ ടൂർണമെന്റിൽ മാത്രമാണ് രണ്ടാംസ്ഥാനക്കാരായതു. ഹാട്രിക്ക് കിരീടം സ്വന്തമാക്കിയതോടു കൂടി ഏറ്റവും കൂടുതൽ തവണ കേരളാ ഹൗസ് ചാംപ്യന്മാരാകുക എന്ന അപൂർവ നേട്ടത്തിനുകൂടി അർഹരായിരിക്കുകയാണ് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് .

ടൂർണമെന്റിലെ കറുത്ത കുതിരകളായി എത്തി പല വമ്പൻ ടീമുകളെയും പരാജയ പെടുത്തി മുന്നേറിയ പടക്കുതിര ടീം ആണ് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് വക എവർ റോളിങ്ങ് റണ്ണേഴ്സ് അപ്പ് കപ്പിനും ബോംബെ ബസാർ ആർടെയിൻ നൽകുന്ന 151 യൂറോ ക്യാഷ് അവാർഡിനും അർഹനായത് .

മുൻപ് നടന്ന സെമി ഫൈനൽ മത്സരത്തിൽ ലൂക്കൻ ഫിങ്ലസ് ഇലവനെയും , പടക്കുതിര താല ചല്ലഞ്ചേഴ്സ് നെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്.

വിജയികൾക്ക് ജൂൺ 15 നു കേരളാ ഹൗസ് കാർണിവലിൽ വച്ചുനടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP