Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മസ്തിഷ്‌കജ്വരം പടരുന്നതിന് പിന്നാലെ വിറങ്ങലിച്ച് മുസാഫർപുർ; കുരുന്നുകളുടെ മരണസംഖ്യ 43 ആയിട്ടും രോഗകാരണത്തിന് വ്യക്തത ലഭിക്കാതെ ആരോഗ്യ വകുപ്പ്; മസ്തിഷ്‌കജ്വരം എന്ന് ഒരുവിഭാഗം പറയുമ്പോൾ ഹൈപ്പോഗ്ലൈസീമിയ ആണെന്ന് മറുവിഭാഗം; മരണകാരണം കുഞ്ഞുങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ കുറവെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളജിന്റെ വാദം

മസ്തിഷ്‌കജ്വരം പടരുന്നതിന് പിന്നാലെ വിറങ്ങലിച്ച് മുസാഫർപുർ; കുരുന്നുകളുടെ മരണസംഖ്യ 43 ആയിട്ടും രോഗകാരണത്തിന് വ്യക്തത ലഭിക്കാതെ ആരോഗ്യ വകുപ്പ്; മസ്തിഷ്‌കജ്വരം എന്ന് ഒരുവിഭാഗം പറയുമ്പോൾ ഹൈപ്പോഗ്ലൈസീമിയ ആണെന്ന് മറുവിഭാഗം; മരണകാരണം കുഞ്ഞുങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ കുറവെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളജിന്റെ വാദം

മറുനാടൻ മലയാളി ബ്യൂറോ

പട്ന: മുസാഫർപുരിൽ 43 കുട്ടികൾ മരിച്ചിട്ടും മരണകാരണം പോലും കൃത്യമായി മനസ്സിലാക്കാനാകാതെ ബീഹാർ ആരോഗ്യ വകുപ്പ്. ജൂൺ ഒന്നിന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നെങ്കിലും മരണകാരണം മസ്തിഷ്‌കജ്വരം(എൻസെഫലൈറ്റിസ്) അല്ലെന്നും ഹൈപ്പോഗ്ലൈസീമിയ ആണെന്നുമാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോമിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് നിലവിലെ സ്ഥിതി പഠിക്കാനെത്തിയ കേന്ദ്രസംഘത്തിലെ ഡോ. അരുൺ പറഞ്ഞു. എന്നാൽ കുട്ടികളുടെ മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്തിയിട്ടില്ലെന്നും ഡോ. അരുൺ കൂട്ടിച്ചേർത്തു.

മിക്ക കുട്ടികളുടേയും മരണകാരണം ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ കുറവാണെന്ന് മുസാഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് മെഡിക്കൽ സുപ്രണ്ട് സുനിൽ കുമാർ ഷാഹി അറിയിച്ചു. മസ്തിഷ്‌കജ്വരം വ്യാപിക്കുന്നതായുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച കുട്ടികളിൽ 70% പെൺകുട്ടികളാണ്. ബുധനാഴ്ച ചികിത്സയിലുണ്ടായിരുന്ന രണ്ട് കുട്ടികൾ കൂടി മരിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ഇതോടൊപ്പം രക്തത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവിലും കുറവ് സംഭവിക്കാം.

അത്യുഷ്ണം കാരണമുണ്ടാകുന്ന നിർജലീകരണം ശരീരത്തിലെ പഞ്ചസാരയുടേയും മറ്റു ധാതുക്കളുടേയും അളവിൽ കുറവ് വരുത്തുമെന്നും അതായിരിക്കും കുട്ടികളുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചതെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. പ്രതിരോധ നടപടി സ്വീകരിക്കാൻ സംസ്ഥാനസർക്കാരിന് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

ബീഹാറിലെ പന്ത്രണ്ടോളം ജില്ലകളിൽ നിന്ന് എൻസെഫലൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മുസാഫർപുരിലാണ് അസുഖബാധിതരായ കുട്ടികൾ മരിച്ചത്. സാധാരണഗതിയിൽ കൊതുകുകളാണ് മസ്തിഷ്‌കജ്വരം പരത്തുന്നത്. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന പകർച്ചവ്യാധിയെ കുറിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.

മസ്തിഷ്‌ക ജ്വരം

തലച്ചോറിന്റെയും, നട്ടെല്ലിന്റെയും ചുറ്റുമുള്ള ആവരണങ്ങളിൽ ഉണ്ടാകുന്ന വളരെ ഗുരുതരമായ രോഗസംക്രമണം ആണ് മസ്തിഷ്‌കജ്വരം. വളരെ ഗുരുതരമായേക്കാവുന്ന ഈ രോഗം നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പെട്ടെന്നു ഭേദപ്പെടുത്താൻ കഴിയും. തലച്ചോറിനെയും, നട്ടെല്ലിനേയും Cerebro Spinal Fluid എന്ന ദ്രാവകം കൊണ്ട് വലയം ചെയ്തിരിക്കുന്നു. വളരെ സുതാര്യമായ വെള്ളം പോലുള്ള ഒരു ദ്രാവകം ആണിത്, ആഘാതങ്ങളെ ആഗിരണം ചെയ്ത് തലച്ചോറിനെയും, നട്ടെല്ലിനെയും മുറിവുകളിൽ നിന്നും സംരക്ഷിക്കുന്നു.

മെനിഞ്ചസ് എന്ന മൃദുലമായ പാടകളാണ് തലച്ചോറിനെയും, നട്ടെല്ലിനെയും CSF ദ്രാവകം പുറത്തേക്കു ഒഴുകിപ്പോകാതിരിക്കാൻ ഈ പാടകളുടെ പ്രവർത്തനം സഹായിക്കുന്നു. ഈ CSF എന്ന ദ്രാവകത്തിനെയും, മെനിഞ്ചസ് എന്ന പാടകളേയും ബാധിക്കുന്ന രോഗസംക്രമണമാണ് മെനിഞ്ചൈറ്റിസ്. മറ്റു ചിലർ ഇതിനെ സ്‌പൈനൽ മെനിഞ്ചൈറ്റിസ് എന്നും വിളിച്ചു വരാറുണ്ട്. രണ്ടു വിധത്തിലുള്ള രോഗാണുകളാണ് രോഗം ഉണ്ടാക്കുന്നത്. വൈറസുകളും, ബാക്ടീരിയകളും, വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ ''വൈറൽ മെനിഞ്ചൈറ്റിസ്'' എന്നും ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തെ ''ബാക്ടീരിയൽ മെനിഞ്ചൈറ്റിസ്'' എന്നും വിളിക്കുന്നു.

ലക്ഷണങ്ങൾ

രണ്ടു വയസിനു മുകളിലുള്ളവരിൽ ഇതു ബാധിച്ചു കാണാറുണ്ട്. ഉയർന്ന പനി, കഠിനമായ തലവേദന, വഴക്കം നഷ്ടപ്പെട്ട കഴുത്ത്, തുടങ്ങിയവ രോഗലക്ഷണങ്ങളായി കാണുന്നു. രോഗം ബാധിച്ചു മണിക്കൂറുകളിലോ, പരമാവധി ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ ഈ വിധ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. കൂടാതെ മനം പുരട്ടൽ, ഛർദ്ദി, തിളങ്ങുന്ന വെളിച്ചത്തിൽ കാഴ്ചക്കു ബുദ്ധിമുട്ടുണ്ടാവുക, മനോവിഭ്രമം, ഉറക്കചടവ് എന്നിവയും ഉണ്ടായേക്കാം.

പുതിയതായി ജനിച്ച് ശിശുക്കളിലും (New Born Infants), മുതിർന്ന കുട്ടികളിലും പൊതുവായി കാണാറുള്ള പനി, തലവേധന കഴുത്തിന്റെ ബലം എന്നിവ നോക്കി രോഗാവസ്ഥ നിർണ്ണയിക്കാൻ പ്രയാസമാണ് അതിനാൽ മറ്റു ചില ലക്ഷണങ്ങൾ നോക്കി വിലയിരുത്താം നിഷ്‌ക്രിയരായ, ചുറുചുറുക്ക് നഷ്ടപ്പെട്ട അവസ്ഥ, പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതം, പല പ്രാവശ്യം ഛർദ്ദിക്കുക, ഭക്ഷണത്തിൽ താല്പര്യമില്ലായ്മ എന്നിവ രോഗകാരണങ്ങളായേക്കാം. മസ്തിക്ഷകജ്വരം വർദ്ധിക്കന്തോറും രോഗികളിൽ ശരീരം ബലം പിടിക്കുന്ന അവസ്ഥയും, പേശികളെ നിയന്ത്രിക്കാനാവാതെ വികാസ സങ്കോചവും ഉണ്ടാകുന്നു. രോഗം മൂർഛിച്ചാൽ പകൽ സ്വപ്നം കാണുന്ന പോലെ തോന്നാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP