Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമണത്തിന് ഇരയായതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് ആഗോളവിപണി; ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമുണ്ടായത് 3.6 ശതമാനത്തിന്റെ വർദ്ധനവ്; ഒപെക്-അമേരിക്കൻ ഇടപെടലിനെ തുടർന്ന് 60 ഡോളറിൽ താഴെയുണ്ടായിരുന്ന ബാരൽ വില ഇന്ന് 62.13 ഡോളർ; വരും ദിവസങ്ങളിലും വർദ്ധനവിന് സാധ്യത

ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമണത്തിന് ഇരയായതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് ആഗോളവിപണി; ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമുണ്ടായത് 3.6 ശതമാനത്തിന്റെ വർദ്ധനവ്; ഒപെക്-അമേരിക്കൻ ഇടപെടലിനെ തുടർന്ന് 60 ഡോളറിൽ താഴെയുണ്ടായിരുന്ന ബാരൽ വില ഇന്ന് 62.13 ഡോളർ; വരും ദിവസങ്ങളിലും വർദ്ധനവിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്. ഒമാൻ ഉൾക്കടലിൽ വച്ച് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായുള്ള വാർത്ത പുറത്തുവന്നതിന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.6 ശതമാനത്തിന്റെ വർധവുണ്ടായി. ഇതോടെ നിരക്ക് ബാരലിന് 62.13 ഡോളറായി. ഒപെക്, അമേരിക്കൻ ഇടപെടൽ മൂലം 60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയിൽ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ ഉയർന്നത്.

ഇതോടെ, എണ്ണ ഇറക്കുമതി കൂടിയ രാജ്യങ്ങളിലെ വിപണികളിൽ വ്യാപാരത്തിൽ സമ്മർദ്ദം പ്രകടമായി. ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംഭവങ്ങൾ വിശദമായി നിരീക്ഷിച്ച് വരുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. കപ്പലിലുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് കപ്പലിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ദ ഗാർഡിയൻ പുറത്തുവിട്ടു. ആക്രണത്തെ തുടർന്ന് വരും ദിവസങ്ങളിൽ എണ്ണ വിലയിൽ വീണ്ടും വർധനവുണ്ടായേക്കും.

കൊക്കുക്ക കറേജ്യസ്, ഫ്രന്റ് ആൽട്ടിയേഴ്സ് എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. അബുദാബിയിൽ നിന്ന് ഇന്ധനവുമായി വന്ന കപ്പലുകളാണ് ഒമാൻ ഉൾക്കടലിൽ ആക്രമണത്തിനിരയായത്. ആക്രമണത്തെ തുടർന്ന് എണ്ണക്കപ്പലുകളിൽ സ്ഫോടനമുണ്ടായതായും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. ഒരു കപ്പലിന് നേരെ ടോർപ്പിഡോ ആക്രമണമുണ്ടായതായാണ് വിവരം. കപ്പലുകളിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

എണ്ണ വ്യാപാരത്തിനായുള്ള ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്ര പാതയായ ഹോർമൂസ് കടലിടുക്കിന് സമീപമാണ് സ്ഫോടനം നടന്നത്. ചോക്ക് പോയിന്റായി വിലയിരുത്തപ്പെടുന്ന ഈ കടലിടുക്കുവഴി നിരവധി എണ്ണക്കപ്പലുകൾ ദിവസവും കടന്നുപോകാറുണ്ട്. ഇറാന്റെ സാമിപ്യമാണ് ഇവിടെ ഗൾഫ് രാജ്യങ്ങൾ ഭീഷണിയായി കാണുന്നത്. മുൻപ് ഉപരോധം നേരിട്ടപ്പോൾ മറ്റ് രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത് തങ്ങളാണെന്നാണ് ഇറാന്റെ വാദം. ഒരു മാസം മുൻപ് നാല് കപ്പലുകൾക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP