Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാനാ പടേക്കർ തനിക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്ന തനുശ്രീ ദത്തയുടെ പരാതിക്ക് പിന്നാലെയുള്ള കേസ് അവസാനിപ്പിച്ച് മുംബൈ പൊലീസ്; താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് വിശദീകരണം; തനുശ്രീ ആരോപണവുമായി രംഗത്തെത്തിയത് ഹോൺ ഓകെ പ്ലീസ് സിനിമ ഇറങ്ങി പത്തു വർഷത്തിന് ശേഷം

നാനാ പടേക്കർ തനിക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്ന തനുശ്രീ ദത്തയുടെ പരാതിക്ക് പിന്നാലെയുള്ള കേസ് അവസാനിപ്പിച്ച് മുംബൈ പൊലീസ്; താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് വിശദീകരണം; തനുശ്രീ ആരോപണവുമായി രംഗത്തെത്തിയത് ഹോൺ ഓകെ പ്ലീസ് സിനിമ ഇറങ്ങി പത്തു വർഷത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച മീടൂ വിവാദങ്ങളിൽ ഒന്നായിരുന്നു ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരായി നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തൽ. 2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാ പടേക്കർ തനിക്ക് നേരേ നേരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് തനുശ്രീ ആരോപിച്ചതിന് പിന്നാലെ പടേക്കറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. കേസിൽ നാനാ പടേക്കറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ തന്നെ കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് വ്യക്തമായതായി ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു.

നനാ പടേക്കൾക്ക് പുറമെ നിർമ്മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകൻ ഗണേശ് ആചാര്യ, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്കെതിരേയും തനുശ്രീയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഐ.പി.സി സെക്ഷൻ 354, 509 പ്രകാരമാണ് നാനാ പടക്കേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സിനിമ പുറത്തിറങ്ങി പത്തു വർഷത്തിന് ശേഷം തനുശ്രീ ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് ഇത് ഇന്ത്യയിൽ 'മീ ടു' ക്യാമ്പെയ്ന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് നിരവധി പേരാണ് ചലച്ചിത്ര മേഖലയിലെ ഉന്നതർക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്.

എന്നാൽ, തനുശ്രീയുടെ ആരോപണം കള്ളമാണെന്നായിരുന്നു നാന പടേക്കറിന്റെ വാദം. നൂറോളം പേർക്ക് മുന്നിൽ, വച്ച് താൻ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാൻ പോവുകയാണെന്നും നാന പടേക്കറിന്റെ പ്രതികരിച്ചു. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോൺ ഓകെ പ്ലീസ് സംവിധായകൻ രാകേഷ് സാരംഗ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP