Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമതയുടെ അന്ത്യശാസനത്തിലും ഭയക്കാതെ ജൂനിയർ ഡോക്ടർമാർ; സമരക്കാർ തള്ളിയത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് സമരം അവസാനിപ്പിക്കണം എന്ന ബംഗാൾ മുഖ്യമന്ത്രിയുടെ നിർദ്ദേശം; സംസ്ഥാന വ്യാപകമായി ഡോക്ടർമാർ സമരം ചെയ്യുന്നത് സുരക്ഷിതമായ തൊഴിൽ സാഹചര്യം ആവശ്യപ്പെട്ട്

മമതയുടെ അന്ത്യശാസനത്തിലും ഭയക്കാതെ ജൂനിയർ ഡോക്ടർമാർ; സമരക്കാർ തള്ളിയത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് സമരം അവസാനിപ്പിക്കണം എന്ന ബംഗാൾ മുഖ്യമന്ത്രിയുടെ നിർദ്ദേശം; സംസ്ഥാന വ്യാപകമായി ഡോക്ടർമാർ സമരം ചെയ്യുന്നത് സുരക്ഷിതമായ തൊഴിൽ സാഹചര്യം ആവശ്യപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: മമത ബാനർജിയുടെ അന്ത്യശാസനം തള്ളിയ ജൂനിയർ ഡോക്ടർമാർ സമരത്തിൽ തുടരും എന്ന് വ്യക്തമാക്കി. എൻആർഎസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന പരിഭോഹോ മുഖർജി എന്ന ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. ഡോക്ടർമാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കൾ ജൂനിയർ ഡോക്ടറെ മർദ്ദിച്ചത്. തങ്ങൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കണം എന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്നുമാണ് സമരക്കാരുടെ ആവശ്യം.

വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ സമരം നിർത്തണമെന്നായിരുന്നു മമതാ ബാനർജിയുടെ നിർദ്ദേശം. സമരം തുടരുന്നതിനിടെ എസ്എസ്‌കെഎം ആശുപത്രി സന്ദർശിച്ച മമത നാല് മണിക്കൂറിനുള്ളിൽ ഡോക്ടർമാർ സമരം നിർത്തി ജോലിക്ക് കയറിയിരിക്കണം, അല്ലാത്ത പക്ഷം ഹോസ്റ്റലുകൾ ഒഴിയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സമരം നടത്തുന്നത് യഥാർഥത്തിൽ ഡോക്ടർമാരല്ല മറിച്ച് പുറത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നവരാണെന്നായിരുന്നു മമതയുടെ നിലപാട്. നീതി വേണമെന്ന മുദ്രാവാക്യം വിളി ഉയർന്നപ്പോൾ നിങ്ങൾ ജനങ്ങൾക്ക് സേവനം നൽകേണ്ടവരാണ്. സേവനം നിഷേധിക്കുന്നവർക്ക് ഡോക്ടറായിരിക്കാൻ കഴിയില്ലെന്ന് മമത മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോക്ടർമാർ ആരോപിച്ചു.

ഗവർണർ കേശരിനാഥ് ത്രിപാഠിയുമായും സമരം ചെയ്യുന്ന ഡോക്ടർമാർ ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർമാർ പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങൾ നിസാരമാണ്. എല്ലാ ആശുപത്രിയിലും പൊലീസ് സുരക്ഷയൊരുക്കുകയും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയും വേണം. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാൽ ഞങ്ങളാണ് കുറ്റക്കാരെന്ന് തോന്നുമെന്നും ഡോക്ടർമാർ പറഞ്ഞു.

ജൂനിയർ ഡോക്ടർമാർ ഒന്നുകിൽ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും അല്ലെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്റ്റൽ ഒഴിയണമെന്നും മമത ജൂനിയർ ഡോക്ടർമാർക്ക് അന്ത്യശാസനം നൽകിയിരുന്നു തീരുമാനമെടുക്കാൻ നാല് മണിക്കൂർ സമയമാണ് മമത ജൂനിയർ ഡോക്ടർമാർക്ക് നൽകിയിരിക്കുന്നത്. ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാതെ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി മമതാ ബാനർജിയുടെ അന്ത്യശാസനം ജൂനിയർ ഡോക്ടർമാർ തള്ളി. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഡോക്ടർമാർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP