Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വക്കീൽ കുപ്പായത്തിൽ മാസ് പ്രകടനവുമായി തല അജിത്ത്; ബോളിവുഡ് ഹിറ്റ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേർകൊണ്ട പാർവൈ ട്രെയിലർ ട്രെന്റിങിൽ രണ്ടാമത്

വക്കീൽ കുപ്പായത്തിൽ മാസ് പ്രകടനവുമായി തല അജിത്ത്; ബോളിവുഡ് ഹിറ്റ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേർകൊണ്ട പാർവൈ ട്രെയിലർ ട്രെന്റിങിൽ രണ്ടാമത്

ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ റീമേക്ക് 'നേർകൊണ്ട പാർവൈ'യുടെ ട്രെയിലർ യുട്യൂബിൽ തരംഗം തീർത്ത് മുന്നേറുകയാണ്.അജിത് എന്ന താരത്തെയല്ല, നടനെയാണ് 'നേർകൊണ്ട പാർവൈ' പ്രേക്ഷകർക്കു സമ്മാനിക്കുകയെന്ന് ചിത്രത്തിന്റെ ട്രെയിലർ ഉറപ്പ് തരുന്നു. ബുധനാഴ്‌ച്ച വൈകുന്നേരം റിലീസായ ട്രെയിലർ ഇതിനോടകം ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത് ഒരു വക്കീലിന്റെ വേഷത്തിലാണ് എത്തുന്നത്. ബോണി കപൂർ ആണ് നിർമ്മാതാവ്.പിങ്കി'ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് അജിത്തിനെ തേടിയെത്തിയത്. 'പിങ്ക്' നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്‌സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

'നേർകൊണ്ട പാർവൈ'യിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. 'നേർകൊണ്ട പാർവൈ' ഓഗസ്റ്റ് 10-ാം തീയതി റിലീസ് ചെയ്യും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP