Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം ഇന്ന് തിയേറ്ററുകളിൽ; ടീസറിൽ മോഹൻലാലിനെ പരിഹസിച്ചെന്ന വിവാദത്തിന് പിന്നാലെ പുതിയ ടിസറും പുറത്തിറക്കി അണിയറപ്രവർത്തകർ; വിവാദത്തിനിടയാക്കിയ ടീസറിന്റെ പൂർണരൂപവും പുറത്ത്

മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം ഇന്ന് തിയേറ്ററുകളിൽ; ടീസറിൽ മോഹൻലാലിനെ പരിഹസിച്ചെന്ന വിവാദത്തിന് പിന്നാലെ പുതിയ ടിസറും പുറത്തിറക്കി അണിയറപ്രവർത്തകർ; വിവാദത്തിനിടയാക്കിയ ടീസറിന്റെ പൂർണരൂപവും പുറത്ത്

മ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം ഇന്ന് തിയേറ്ററിലെത്തും. അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസ് അവറാച്ചനാണ്.

ഇന്ന് തീയേറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറക്കാർ പുറത്ത് വിട്ടു, ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തെത്തിയ ടീസർ വിവാദത്തിലായിരുന്നു. മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനെ പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിച്ച് രംഗത്തെത്തിയ അണിയറപ്രവർത്തകർ ടീസറിന് ആസ്പമമാക്കിയ രംഗത്തിന്റെ ഫുൾ ലെങ്ത് വീഡിയോ പുറത്തുവിട്ടിരുന്നു.

കോമഡി ഫാന്റസി ത്രില്ലർ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം. പോപ്പ് സിനിമാസ് നിർമ്മിക്കുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കർ ആണ്. എഡിറ്റർ വിഷ്ണു വേണുഗോപാൽ. ചാൾസ് നസരെത്ത് ആണ് സംഗീതം.

ഹോംലി മീൽസ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് മമ്മൂട്ടി ആരാധകനായി എത്തുന്നത്. അയ്യപ്പൻ എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് ഡൊമിനിക് തൊമ്മി അവതരിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP