Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം മകൾക്കൊപ്പം ശയിക്കുന്ന പോപ്പ്! അതേ മകൾ സഹോദരന്റെ കാമുകി; 14-കാരിയടക്കം അനേകം കാമുകിമാർക്കൊപ്പം കൊലയും ചതിയുമായി ജീവിതം; 800 വർഷം മുൻപ് കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്നറിയാമോ?

സ്വന്തം മകൾക്കൊപ്പം ശയിക്കുന്ന പോപ്പ്! അതേ മകൾ സഹോദരന്റെ കാമുകി; 14-കാരിയടക്കം അനേകം കാമുകിമാർക്കൊപ്പം കൊലയും ചതിയുമായി ജീവിതം; 800 വർഷം മുൻപ് കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്നറിയാമോ?

മറുനാടൻ ഡെസ്‌ക്‌

റോം: ലോകത്തെ ഏറ്റവും വലിയ മതസംഘടനയാണ് കത്തോലിക്കാ സഭ. സഭയുടെ പ്രഥമാധികാരിയായ പോപ്പ് ഒരു രാഷ്ട്രത്തിന്റെ കൂടി തലവനാണ്. ഒരു കാലത്ത് പാശ്ചാത്യ ലോകത്തെ ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്നത് പോപ്പ് ആയിരുന്നു. പോപ്പിനെ തെരഞ്ഞെടുക്കുന്നത് പോലും കർദ്ദിനാൾമാർ കൂടിയിരുന്നു പ്രാർത്ഥിച്ചും നോമ്പ്‌നോറ്റും പരിശുദ്ധാത്മാവിന്റെ ഇടപെടലും മൂലമാണ് എന്നു സഭ പഠിപ്പിക്കുന്നു. എന്നാൽ അതിഭീകരമായ ക്രൂരതകളുടെയും അരക്ഷിതാവസ്ഥകളുടെയും ഒരു കാലം സഭക്കുണ്ടായിരുന്നു. പോപ്പിന് അനേകം കാമുകിമാർ ഉണ്ടാവുക. അവരിൽ എല്ലാം കുഞ്ഞുങ്ങൾ ജനിക്കുക. അതിലൊരു മകളുമായി ശാരീരിക ബന്ധം തുടരുക തുടങ്ങിയ ഞെട്ടിക്കുന്ന ചരിത്രമുള്ള ഒരു പോപ്പിന്റെ കഥയും സഭാ ചരിത്രത്തിന്റെ ഭാഗമാണ്. പോൾ സ്ട്രാത്തേൺ എഴുതിയ ബോർയാസ്; പവർ ആൻഡ് ഫോർച്യൂൺ എന്ന പുസ്തകത്തിലാണ് കത്തോലിക്കാ സഭയിലെ ഈ കറുത്തകാലം ചുരുൾനിവരുന്നത്.

കത്തോലിക്കാസഭയിലെ മാർപാപ്പമാരിൽ ഏറ്റവും കുപ്രസിദ്ധൻ അന്നും ഇന്നും പോപ്പ് അലക്‌സാണ്ടർ ആറാമൻ എന്ന റോഡ്രിഗോ ഡഡി ബോർയയാണ്. 1492-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1503-ൽ മരിക്കുംവരെ ആ പദവിയിൽ തുടർന്നു. റോഡ്രിഗോയുടെ അമ്മാവൻ കാലിസ്റ്റസ് മൂന്നാമനും മാർപാപ്പയായിരുന്നു. അദ്ദേഹം മാർപാപ്പയായപ്പോൾ കർദിനാളായിരുന്ന റോഡ്രിഗോ വത്തിക്കാനിൽ വൈസ് ചാൻസലറായി. അടുത്ത നാല് മാർപാപ്പമാർക്ക് കീഴിൽ സ്ഥാനം വഹിച്ചശേഷമാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

എങ്ങനെയും മാർപാപ്പയാവുകയെന്ന ലക്ഷ്യത്തോടെ നടന്നയാളായിരുന്നു റോഡ്രിഗോ. കർദിനാളായപ്പോൾ മുതൽ അതിനുള്ള ശ്രമം തുടങ്ങി. 1492-ൽ അന്നത്തെ പോപ്പ് ഇന്നസെന്റ് എട്ടാമൻ മരിച്ചപ്പോൾ, മറ്റ് കർദിനാൾമാർക്ക് കെട്ടുകണക്കിന് വെള്ളി കൈക്കൂലി കൊടുത്ത് ബോർയ മാർപാപ്പ സ്ഥാനം സ്വന്തമാക്കുകയായിരുന്നുവെന്ന് ചരിത്രം ആരോപിക്കുന്നു.

ഇറ്റലിയിൽ നവോഥാനത്തിന്റെ കാലമായിരുന്നു അത്. നവോഥാന കാലത്ത് കർദിനാൾമാർ രാജാക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. വേട്ടയാടലും ചൂതുകളിയും വിരുന്നൊരുക്കലും സ്വത്ത് വാരിക്കൂട്ടലുമൊക്കെയായി ലൗകിക സുഖങ്ങളിൽ മുഴുകിയ ജീവിതം. കുത്തഴിഞ്ഞ ജീവിതമാണ് പലരും നയിച്ചിരുന്നത്. 60-ാം വയസ്സിൽ മാർപാപ്പയാകുമ്പോഴേക്കും റോഡ്രിഗോയ്ക്ക് അനേകം സ്ത്രീകളിലായി അനേകം കുട്ടികൾ ജനിച്ചിരുന്നു. ആരൊക്കെ, എവിടെയൊക്കെയാണ് എന്നുപോലും അറിയാത്ത രീതിയിൽ.

എന്നാൽ, റോഡ്രിഗോക്ക് സ്വന്തമായി കുടുംബമുണ്ടായിരുന്നു. വത്തിക്കാനിലേക്ക് അവരെ കൊണ്ടുവന്നു. 14 വയസ്സുള്ള ഗ്യൂലി ഫർനേസായിരുന്നു അപ്പോൾ പോപ്പിന്റെ ഭാര്യ. മക്കളിൽ പ്രിയപ്പെട്ടവരായ നാലുപേരെയും കൂടെക്കൂട്ടി. സെസാർ, യുവാൻ, ലുക്രേസിയ, ജോഫ്രി എന്നിവരെ. അതിസുന്ദരിയായിരുന്നു ലൂക്രേസിയ. പൊട്ടിത്തെറിക്കുന്ന പ്രായവും. സ്വന്തം മകളായിരുന്നുവെങ്കിലും റോഡ്രിഗോക്ക് ലൂക്രേസിയയിൽ ഒരു കണ്ണുണ്ടായിരുന്നു. 13-ാം വയസ്സിൽ ലൂക്രേസിയയെ ജിയോവാനി സ്‌ഫോർസയെന്നയാൾ വിവാഹം കഴിച്ചു. നാലുവർഷത്തിനുശേഷം വിവാഹബന്ധമുപേക്ഷിച്ച് ജിയോവാനി റോമിൽനിന്നുതന്നെ ഓടിപ്പോയി. അതിനൊരു കാരണമേയുണ്ടായിരുന്നുള്ളൂ. ലൂക്രേസിയയുമായുള്ള റോഡ്രിഗോയുടെ വഴിവിട്ട ബന്ധം. അതിനെ എതിർക്കാൻ നോക്കിയപ്പോൾ, ജീവനുതന്നെ ഭീഷണിയായി. അച്ഛൻ മകളെ പ്രാപിക്കുന്നുവെന്ന കാര്യം മനസ്സിലാക്കിയ ജിയോവാനി ബന്ധമുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്.

അച്ഛനായ റോഡ്രിഗോയുമായി കിടക്ക പങ്കിടുമ്പോൾത്തന്നെ സഹോദൻ സെസാറുമായും ലൂക്രേസിയയ്ക്ക് ബന്ധമുണ്ടായിരുന്നു. ടുംബത്തിനുള്ളിൽത്തന്നെ പരസ്പരം ലൈംഗികത ആസ്വദിക്കുന്നവരായിരുന്നു ബോർയമാർ. ചിലപ്പോൾ കൂട്ടമായും അവർ ലൈംഗികത ആസ്വദിച്ചിരുന്നു. സെസാറിനും സഹോദരൻ യുവാനും മറ്റൊരു സഹോദരനായ ജോഫ്രിയുടെ ഭാര്യ സാൻസിയ ഓഫ് അരാഗോണുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ, സഹോദരിമായുള്ള സെസാറിന്റെ ബന്ധത്തെ യുവാൻ ചോദ്യം ചെയ്തു. ദിവസങ്ങൾക്കുശേഷം ടിബെർ നദിയിൽ കുത്തേറ്റ് മരിച്ചനിലയിൽ യുവാന്റെ മൃതദേഹം ഒഴുകിനടന്നു.

ഇറ്റലിയിലെ ഏറ്റവും സുന്ദരനായ പുരുഷനെന്നാണ് സെസാർ വിലയിരുത്തപ്പെട്ടത്. ആഘോഷങ്ങളിലും സ്ത്രീകളിലും അഭിരമിച്ചുനടന്ന സെസാറിനെ 15-ാം വയസ്സിൽ റോഡ്രിഗോ പാംപ്ലോണയിലെ ബിഷപ്പാക്കി. 18-ാം വയസ്സിൽ കർദിനാളായും ഉയർത്തി. മാർപാപ്പ പദവി ബോർയ കുടുംബത്തിന്റെ കുത്തകയാക്കാനായിരുന്നു റോഡ്രിഗോയുടെ ശ്രമം. ഇറ്റലിയുടെ ഭരണം പിടിക്കാനും അതുവഴി റേഡ്രിഗോ ലക്ഷ്യമിട്ടു.

അതിക്രൂരനായിരുന്നു സെസാർ. ലൂക്രേസിയയ്‌ക്കൊപ്പം മനുഷ്യർക്കുനേരെ അമ്പെയ്ത് രസിക്കുകയായിരുന്നു സെസാറിന്റെ വിനോദങ്ങളിലൊന്ന്. ജയിലിന്റെ മട്ടുപ്പാവിൽ ലൂക്രേസിയയും സെസാറും നിൽക്കും. താഴെ തടവുപുള്ളികളെ നിരത്തി നിർത്തി അവർക്കുനേരെ അമ്പെയ്യും. തന്നെ വിമർശിക്കുന്നവരെയും സെസാർ വെറുതെവിട്ടിരുന്നില്ല. ഒരിക്കൽ തന്നെ പരിസഹിച്ച കലാകാരന്റെ നാവ് പിഴുതെടുക്കുകയും കൈകൾ മുറിച്ചെടുക്കുകയും ചെയ്തു.

അഞ്ചുവർഷമേ കർദിനാൾ പദവിയിൽ സെസാർ തുടർന്നുള്ളൂ. ആ പദവി രാജിവെച്ചശേഷം സൈന്യത്തിൽ ചേർന്നു. കർദിനാൾ പദവിയിൽനിന്ന് രാജിവെച്ച ആദ്യത്തെയാളാണ് സെസാർ. ഫ്രാൻസിലെ ലൂയി 12-ാമൻ രാജാവുമായി സഖ്യത്തിലേർപ്പെട്ട് ഇറ്റലിയുടെ ഒരു പ്രദേശം കീഴടക്കിയ സെസാർ അവിടെ ഭരണം സ്ഥാപിച്ചു. എല്ലാറ്റിനും റോഡ്രിഗോയുടെ പിന്തുണയുമുണ്ടായിരുന്നു.

ലൂക്രേസിയയായിരുന്നു സെസാറിന്റെ ദൗർബല്യം. 1500-ൽ ലൂക്രേസിയയുടെ രണ്ടാമത്തെ ഭർത്താവിനെയും സെസാർ വകവരുത്തി. ലൂക്രേസിയയും ഭർത്താവും കിടപ്പറയിലായിരിക്കവെ, തന്റെ സൈന്യതത്തെ ഉപയോഗിച്ച് അയാളെ കൊലപ്പെടുത്തുകയാണ് സെസാർ ചെയ്തത്. സെസാർ ചോദ്യംചെയ്യപ്പെടാത്ത ശക്തികേന്ദ്രമായി വളരുകയായിരുന്നു പിന്നീട്. എതിർക്കുന്നവരെയെല്ലാം വകവരുത്തി. എന്നാൽ, റോഡ്രിഗോയുടെ മരണത്തോടെ എല്ലാം തകിടം മറിഞ്ഞു.

1502-ലാണ് റോഡ്രിഗോ മരിക്കുന്നത്. അതോടെ, സെസാറിന്റെ ശക്തി കുറഞ്ഞു. ശത്രുക്കളുടെ പിടിയിലകപ്പെട്ട സെസാർ, രക്ഷപ്പെട്ടെങ്കിലും 1507-ൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. റോഡ്രിഗോയുടെ പിൻഗാമിയായി മാർപാപ്പയായ പോപ്പ് ജൂലിയസ് രണ്ടാമൻ, ബോർയ കുടുംബത്തെക്കുറിച്ച് ഇനിയാരും സംസാരിക്കരുതെന്ന നിർദ്ദേശവും നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP