Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ കാർട്ടൂൺ മാധ്യമധർമ്മത്തിന്റെ അന്തസ്സുകെടുത്തുന്നു: സിബിസിഐ ലെയ്റ്റി കൗൺസിൽ

വിവാദ കാർട്ടൂൺ മാധ്യമധർമ്മത്തിന്റെ അന്തസ്സുകെടുത്തുന്നു: സിബിസിഐ ലെയ്റ്റി കൗൺസിൽ

കോട്ടയം: ക്രൈസ്തവമതപ്രതീകങ്ങളെ വിചിത്രമായി ചിത്രീകരിച്ച വിവാദമായ കാർട്ടൂണും ഇതിന് സർക്കാർ നൽകിയ അംഗീകാരവും ക്രൈസ്തവ അവഹേളനം മാത്രമല്ല, മാധ്യമധർമ്മത്തിന്റെഅന്തസ്സുകെടുത്തുന്ന വികലതയുമാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

വ്യക്തമായ അജണ്ടകളോടെ സർക്കാർ സംവിധാനങ്ങളുടെ പിൻബലത്തിൽ തുടർച്ചയായി സംസ്ഥാനത്ത് ക്രൈസ്തവർക്കു നേരെ അരങ്ങേറുന്ന ആസൂത്രിത നീക്കങ്ങൾ അപലപനീയമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സർക്കാരിന്റെ ഔദ്യോഗിക ഏജൻസികൾ തന്നെ ക്രൈസ്തവ നിന്ദയ്ക്ക് കുടപിടിക്കുന്നത് നിസാരമായി കാണാനാവില്ല.

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷജനത ക്രൈസ്തവരാണെന്നിരിക്കെ ഈ സമൂഹം വിശുദ്ധമായി സൂക്ഷിക്കുന്ന കുരിശിനെയും പ്രതീകങ്ങളെയും വികലമായി ആക്ഷേപിച്ച ആവിഷ്‌കാരത്തിന് അവാർഡു നൽകി ആദരിച്ചവർ കലാകാരന്മാരല്ല; മറിച്ച് സമൂഹത്തിൽ കലാപത്തിനും ഭിന്നതയ്ക്കും അസഹിഷ്ണുതയ്ക്കും വിത്തുവിതയ്ക്കുന്നവരാണ്. ഇത്തരം അശ്ലീല കാർട്ടൂണുകളെപ്പോലും ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നവർ സാക്ഷരസമൂഹത്തിന് അപമാനവും സാംസ്‌കാരിക പൈതൃകത്തെ സംസ്‌കരിക്കുന്നവരുമാണ്.

അക്രമവും ഭീകരപ്രവർത്തനവും വർഗ്ഗീയവാദവുമില്ലാതെയുള്ള ക്രൈസ്തവസമൂഹത്തിന്റെ സംയമനസമീപനത്തെ ബലഹീനതയും നിഷ്‌ക്രിയത്വവുമായി ആരും കാണണ്ട. വിശ്വാസിസമുഹത്തെ വെല്ലുവിളിച്ചും വേദനിപ്പിച്ചും ആക്ഷേപിച്ചും ഒരു ഭരണനേതൃത്വത്തിനും നിലനിൽപ്പില്ലന്നുള്ളതും പരാജയമേറ്റു വാങ്ങേണ്ടിവരുമെന്നും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തെളിയിച്ചിരിക്കുമ്പോൾ സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിൽനിന്ന് വീതംപറ്റുന്നവർതന്നെ ക്രൈസ്തവ ആക്ഷേപങ്ങൾ നടത്തുന്നത് ഭാവിയിൽ വീണ്ടും തിരിച്ചടിയാകുമെന്ന് ഭരണത്തിലിരിക്കുന്നവർ തിരിച്ചറിഞ്ഞാൽ നന്ന്. നൽകിയ അവാർഡ് പിൻവലിക്കുക മാത്രമല്ല സർക്കാർ നിയമിച്ച ലളിതകലാ അക്കാദമിയുടെ ഉന്നതർക്കെതിരെ നടപടിയുണ്ടാകണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP