Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും; എന്നിട്ടും സാറ പ്രവാസിയാകേണ്ടി വന്നത് ജോലിക്കായി ലക്ഷങ്ങൾ കോഴ നൽകാൻ ഇല്ലാത്തതിന്റെ പേരിൽ; കഴിവുണ്ടായിട്ടും ജോലി ലഭിക്കാൻ പണം മാനദണ്ഡമാകുന്നതിന്റെ ദുഃഖം പങ്കുവെക്കുന്ന അച്ഛന്റെ പോസറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും; എന്നിട്ടും സാറ പ്രവാസിയാകേണ്ടി വന്നത് ജോലിക്കായി ലക്ഷങ്ങൾ കോഴ നൽകാൻ ഇല്ലാത്തതിന്റെ പേരിൽ; കഴിവുണ്ടായിട്ടും ജോലി ലഭിക്കാൻ പണം മാനദണ്ഡമാകുന്നതിന്റെ ദുഃഖം പങ്കുവെക്കുന്ന അച്ഛന്റെ പോസറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് തൊഴിൽ ലഭിക്കാൻ സാധ്യത ഇല്ലാത്ത നാടാണ് കേരളം എന്നതിന്റെ നേർ സാക്ഷ്യമായി ഒരു പിതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ബിഎ ഇംഗ്ലീഷ് സാഹിത്യത്തിൽ എംജി സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കും എംഎക്ക് കേരള സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കും നേടിയ തന്റെ മകൾ ഒടുവിൽ ജോലി തേടി കാനഡയിലേക്ക് പോകേണ്ടി വന്നു എന്നാണ് സഖറിയ പെൻകുന്നം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. കോളജുകളിൽ അദ്ധ്യാപക നിയമനത്തിന് മാനദണ്ഡം അക്കാദമിക് നിലവാരമല്ലെന്നും പണം മാത്രമാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ യോഗ്യമായ ജോലികൾ നൽകാൻ ഭരണകൂടം തയ്യാറാകണം എന്നു പറഞ്ഞാണ് പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

ഓരോ വിഷയങ്ങളിലും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയാലും അവരുടെ കഴിവുകൾ സംസ്ഥാനത്തിന് ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന വസ്തുത തുറന്നു പറയുകയാണ് സഖറിയയുടെ പോസ്റ്റിൽ. സംസ്ഥാനത്ത് സർക്കാർ കോളജുകൾ വളരെ കുറവും അവിടെ നടത്തപ്പെടുന്ന കോഴ്‌സുകൾ പരിമിതവുമാണ്. എയ്ഡഡ് കോളജുകളിൽ മാനേജ്‌മെന്റാണ് നിയമനം നടത്തുന്നത്. ഇവിടെ ഓരോ നിയമനത്തിനും ലക്ഷങ്ങളാണ് കോഴയായി നൽകേണ്ടി വരുന്നത്. മിടുക്കരായ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പലപ്പോഴും ഇതിന് കഴിയാതെ വരുന്നു. സർക്കാർ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന എല്ലാ ജോലികളിലേക്കും പി.എസ്.സി നിയമനം നടത്തണം എന്ന ആവശ്യം പലപ്പോഴും ഭരണകൂടം കേട്ടില്ലെന്നു നടിക്കാറാണ് പതിവ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

ഒടുവിൽ
ഞങ്ങളുടെ സാറാ ..
ഇതാ ക്യാനഡയിലേക്ക്.
ഞങ്ങളുടെ കൂടെ
ഈ നാട്ടിൽ
ജീവിക്കണമെന്ന്
അവൾ
ആഗ്രഹിച്ചു.
ഞങ്ങളും
ആഗ്രഹിച്ചു.
പക്ഷേ:
വെറുതെ ജീവിക്കാൻ
ആവില്ലല്ലോ.
ഒരു നല്ല ജോലി
ഇക്കാലത്ത്
ആവശ്യമാണ്.

അവൾ
നന്നായി പഠിച്ചു.
പഠനത്തിൽ
നന്നായി അദ്ധ്വാനിച്ചു.
നല്ല റിസൽട്ട് ലഭിച്ചു.
English Lit..BA
MG.university Ist Rank
MA. Kerala university, Ist Rank.
പക്ഷേ:
ഇവിടെ ഒരു വിദ്യാഭ്യാസ
സ്ഥാപനത്തിനും
ഈ ഉന്നത വിജയം നേടിയ
കുട്ടിയെ വേണ്ട.
എല്ലാവർക്കും വേണ്ടത്
പണമാണ്.
പണം.
അതും ലക്ഷങ്ങൾ .
ഒരു കോളജ് അദ്ധ്യാപക
നിയമനത്തിന് ചോദിക്കുന്ന
ലക്ഷങ്ങൾ
സാധാരണക്കാരന്
താങ്ങാനാവില്ല.

ഒരു പിതാവ്
എന്ന നിലയിൽ
വിദ്യാഭ്യാസ മന്ത്രിയോടും
യൂണിവേഴ്‌സിറ്റികളോടും
ഒരു അഭ്യർത്ഥn ഉണ്ട്.
ദയവു ചെയ്ത്
ഈ റാങ്ക്
കൊടുക്കുന്ന രീതി
അങ്ങ് നിർത്തി കളയു.
എന്തിനാണ്
കുട്ടി കൾക്ക് വെറുതെ
ആശ കൊടുക്കുന്നത്?
എന്റെ മകൾ
റാങ്കിനു വേണ്ടി
പഠിച്ചതല്ല
പഠിച്ചപ്പോൾ
റാങ്ക് കിട്ടി പോയതാണ്.
അത് കിട്ടുമ്പോൾ
ആ കുട്ടികൾ
സ്വാഭാവികമായും
വിചാരിക്കുന്നു ഇവിടെ
ഒരു ജോലിക്ക്
പ്രഥമ പരിഗണന
കിട്ടുമല്ലോ എന്ന്.
പക്ഷേ
ദുഃഖമുണ്ട്
ഇന്ന്
പ്രഥമ പരിഗണന
ഞാൻ എത്ര തുക
നിയമനത്തിന്
കൊടുക്കും എന്നതാണ്.
പഠനവും, കഴിവും
പഠിപ്പിക്കാനുള്ള
താൽപര്യവും
ആർക്ക്, ഏത് മാനേജ്‌മെന്റിന്
വേണം?
അങ്ങിനെ ഒരു താൽപര്യം
ഏതെങ്കിലും കോളജിന്
ഉണ്ടെങ്കിൽ
എന്റെ കുട്ടി
കഴിഞ്ഞ രണ്ടു വർഷം ,
കാത്തിരുന്ന്
ഒടുവിൽ
ഒരു വിദേശ രാജ്യത്ത്
അഭയം തേടി
പോകേണ്ടി വരില്ലായി രുന്നു.
ബഹു .വിദ്യാഭ്യാസ മന്ത്രിയോട്
ഒരു അഭ്യർത്ഥന ഉണ്ട്.
ഏത് വിഷയത്തിലും
ഒന്നും രണ്ടും റാങ്ക്
നേടുന്ന കുട്ടികളെ
എത്രയും വേഗം
അവരുടെ പ0നത്തിന്
യോഗ്യമായ തസ്തിക ക ളിൽ
കാലതാമസം കൂടാതെ
നിയമിച്ച് അവരിൽ
ഉള്ള കഴിവുകളെ
ഇന്നാട്ടിലെ തലമുറകൾക്ക്
പ്രയോജനപ്പെടുത്താൻ
ഒരു തീരുമാനം
ഉണ്ടാക്കുന്ന കാര്യം
ആലോചിക്കണം.
ഒരു അപേക്ഷയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP