Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജു രമേശും രാജ്കുമാർ ഉണ്ണിയും രണ്ടു വഴിക്ക്; ബാർ ഉടമാ അസോസിയേഷൻ പിളരും; വ്യക്തിയല്ല സംഘടനയാണ് പ്രധാനമെന്ന് അസോസിയേഷൻ പ്രസിഡന്റ്; രാജ്കുമാറിന് നട്ടെല്ലില്ലെന്ന് ബിജു രമേശും

ബിജു രമേശും രാജ്കുമാർ ഉണ്ണിയും രണ്ടു വഴിക്ക്; ബാർ ഉടമാ അസോസിയേഷൻ പിളരും; വ്യക്തിയല്ല സംഘടനയാണ് പ്രധാനമെന്ന് അസോസിയേഷൻ പ്രസിഡന്റ്; രാജ്കുമാറിന് നട്ടെല്ലില്ലെന്ന് ബിജു രമേശും

കൊച്ചി: ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പിളർപ്പിലേക്ക്. അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ബാർ ഉടമകളുടെ യോഗം വിളിച്ചതാണ് ഇതിന് കാരണം. ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പറഞ്ഞു. ഈ യോഗത്തെ ഔദ്യോഗികമായി കാണാനാവില്ലെന്നും രാജ്കുമാർ ഉണ്ണി പറഞ്ഞു. അതേസമയം രാജ്കുമാർ ഉണ്ണിക്ക് നട്ടെല്ലില്ലെന്ന് ബിജു രമേശ് പ്രതികരിച്ചു. ഇതോടെ അസോസിയേഷനിലെ ഭിന്നത മറനീക്കി പുറത്തുവരികെയാണ്.

ബാർ കോഴയിൽ മന്ത്രി മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചതുമുതൽ സംഘടനയിൽ ഭിന്നതയുണ്ടായിരുന്നു. എടുത്ത് ചാടി ബിജു രമേശ് കാട്ടിയത് എല്ലാവരേയും വെട്ടിലാക്കിയെന്ന അഭിപ്രായം അസോസിയേഷനിൽ സജീവമായിരുന്നു. കൂടെ നിൽക്കുന്നവരെ വെട്ടിലാക്കുന്ന തരത്തിൽ ഫോൺ സംഭാഷണം റിക്കോർഡ് ചെയ്ത് മാദ്ധ്യമങ്ങൾക്ക് നൽകിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. ഇതോടെ ബിജു രമേശിനെതിരെ വികാരം ശക്തമായി. ഈ സാഹചര്യത്തിലാണ് നേതൃത്വത്തെ വെല്ലുവളിച്ച് ബിജു രമേശ് യോഗം വിളിച്ചത്. ഇതിനെയാണ് ഔദ്യോഗിക നേതൃത്വം ചോദ്യം ചെയ്യുന്നത്.

വരുന്ന ചൊവ്വാഴ്!ച കൊച്ചിയിൽ ബാറുടമകളുടെ യോഗം വിളിച്ച ബിജു രമേശിനെതിരെ അസോസിയേഷന്റെ നിലപാടിതാണ് ബാറുടമകളുടെ യോഗം വിളിക്കേണ്ടത് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്. വർക്കിങ് പ്രസിസഡന്റായ ബിജു രമേശിന് അതിനവകാശമില്ല. ബാറുടമകളുടെ യോഗം വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇപ്പോൾ സംഘടനക്ക് മുന്നിലില്ല. ബിജു രമേശിന്റെ നടപടി ശരിയല്ല. സംഘടനയാണ് വലുത്. അതിനും മുകളിലേക്ക് വ്യക്തികൾ വളരരുത്. അസോസിയേഷൻ ഭാരവാഹികളൊന്നും ബിജു രമേശ് വിളിച്ച യോഗത്തിന് പോകില്ല. തുടർ നടപടി എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും രാജ്കുമാർ ഉണ്ണി പറഞ്ഞു.

ബാർ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് രാജ്കുമാർ ഉണ്ണിക്ക് നട്ടെല്ലില്ലെന്നാണ് ഇതിനെട് ബിജു രമേശ് പ്രതികരിച്ചത്. അസോസിയേഷൻ യോഗം വിളിക്കാൻ രാജ്കുമാർ ഉണ്ണിക്ക് പേടിയാണ്. താൻ വിളിച്ചത് ബിയർ വൈൻ പാർലർ ഉടമകളുടെ യോഗമാണ്. യോഗവുമായി മുന്നോട്ട് പോകുമെന്നും ബിജു രമേശ് പറഞ്ഞു. ഈ യോഗത്തോടെ ബാർ അസോസിയേഷനിലെ പിളർപ്പ് പൂർത്തിയാകും. ബാർ കോഴയിൽ ബിജു രമേശിനെതിരായ നിലപാട് എടുക്കാൻ അസോസിയേഷന് കഴിയുകയും ചെയ്യും.

ബാർകോഴയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മീഷൻ,സിബിഐ ഡയറക്ടർ,എൻഫോഴ്‌സ് മെന്റ് ഡയറക്ടർ,കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവർക്കു കത്തു നൽകുമെന്ന് ബിജുരമേശ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബാർ കോഴ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ അടഞ്ഞുകിടക്കുന്ന 418 ബാറുകളുടെ ഉടമകളുടെ യോഗം വിളിക്കാൻ ബിജുരമേശ് നീക്കം തുടങ്ങിയത്. നിയമസഭ ചേരുമ്പോൾ ധനമന്ത്രി കെഎം മാണിയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ബിജുവിന്റെ നീക്കം.

ചൊവ്വാഴ്ച രാവിലെ 10 ന് എറണാകുളം കലൂരിലുള്ള ശ്രീഗോകുലം ഹോട്ടലിലാണ് യോഗം വിളിച്ചിട്ടുള്ളത്.418 ബാറുകളുടെ ഉടമകളെയും ബിജുരമേശ് ഫോണിൽ ബന്ധപ്പെട്ടു വരികയാണ്. അസോസിയേഷൻ വർക്കിങ് പ്രസിഡന്റാണെങ്കിലും വ്യക്തിപരമായി തനിക്കുപറയാനുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് യോഗം വിളിക്കുന്നതെന്ന് ബിജുരമേശ് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന സൂചനയാണ് ഔദ്യോഗിക പക്ഷം നൽകുന്നത്. അങ്ങനെ വന്നാൽ അസോസിയേഷനിൽ പിളർപ്പ് യാഥാർത്ഥ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP