Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റിലെ പ്രായത്തട്ടിപ്പ്; ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ മാതാപിതാക്കൾക്ക് എതിരെ കുറ്റപത്രം; 2018 അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ചുറി അടിച്ച മൻജോത് കൽറ പ്രായത്തട്ടിപ്പ് നടത്തിയതായി ഡൽഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം

ക്രിക്കറ്റിലെ പ്രായത്തട്ടിപ്പ്; ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ മാതാപിതാക്കൾക്ക് എതിരെ കുറ്റപത്രം; 2018 അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ചുറി അടിച്ച മൻജോത് കൽറ പ്രായത്തട്ടിപ്പ് നടത്തിയതായി ഡൽഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രായത്തട്ടിപ്പ് കേസിൽ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോ മൻജോത് കൽറയുടെ മാതാപിതാക്കൾക്ക് എതിരെ കുറ്റപത്രം. താരം പ്രായത്തട്ടിപ്പ് നടത്തിയതായി ഡൽഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം തീസ് ഹസാരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലോകകപ്പ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മൻജോതിന്റെ പ്രായത്തിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രക്ഷകർത്താക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ബിസിസിഐയുടെ രേഖകളിൽ 1999 ജനുവരി 15 ആണ് മൻജോത് കൽറയുടെ ജനനതിയതി. എന്നാൽ യഥാർത്ഥ ജനനതിയതി 1998 ജനുവരി 15 ആണ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൻജോത് പഠിച്ച രണ്ട് സ്‌കൂളിലെ രേഖകൾ പരിശോധിച്ചാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.കുറ്റപത്രത്തിൽ മൻജോതിന്റെ മാതാപിതാക്കളായ പർവീൻ കുമാറിനെയും രഞ്ജിത് കൗറിനെയും പ്രതിചേർത്തിട്ടുണ്ട്.

വ്യാജ ജനന സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയ മറ്റ് 11 താരങ്ങളുടെ മാതാപിതാക്കളും കുറ്റക്കാരാണെന്ന് കുറ്റപത്രം പറയുന്നു. ഡൽഹിയിലെ ജൂനിയർ ക്രിക്കറ്റ് താരങ്ങൾക്കിടയിലെ പ്രായത്തട്ടിപ്പ് അന്വേഷിക്കുന്നതിനിടയിലാണ് ഇവർ കുടുങ്ങിയത്. ഇന്ത്യ കപ്പുയർത്തിയ 2018 അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ചുറി പോരാട്ടവുമായി മാൻ ഓഫ് ദ് മാച്ച് ആയിരുന്നു മൻജോത്. കഴിഞ്ഞ വർഷം ഐപിഎൽ താരലേലത്തിൽ ഡൽഹി കാപിറ്റൽസ് മൻജോതിനെ സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP