Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു സർക്കിൾ ഇൻസ്പെകറെ കാണാതെ പോയിട്ട് കൂടി കണ്ടെത്താൻ ഒരു താത്പര്യവും ഇല്ലാത്ത ഈ പൊലീസിന്റെ കീഴിൽ എങ്ങനെയാണ് സാധാരണക്കാർ സുരക്ഷിതരാവുന്നത്? ഒളിച്ചോടി പോകുന്ന തരത്തിൽ പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ മാറ്റി നിർത്താതെ നിങ്ങൾ എന്ത് നവോത്ഥാനമാണ് സർ പ്രസംഗിക്കുന്നത്? പൊലീസുകാരുടെ അടിമപണിക്ക് അറുതിയുണ്ടാക്കാൻ ഇനിയെങ്കിലും പിണറായി വിജയൻ മുൻകൈ എടുക്കുമോ?

ഒരു സർക്കിൾ ഇൻസ്പെകറെ കാണാതെ പോയിട്ട് കൂടി കണ്ടെത്താൻ ഒരു താത്പര്യവും ഇല്ലാത്ത ഈ പൊലീസിന്റെ കീഴിൽ എങ്ങനെയാണ് സാധാരണക്കാർ സുരക്ഷിതരാവുന്നത്? ഒളിച്ചോടി പോകുന്ന തരത്തിൽ പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ മാറ്റി നിർത്താതെ നിങ്ങൾ എന്ത് നവോത്ഥാനമാണ് സർ പ്രസംഗിക്കുന്നത്? പൊലീസുകാരുടെ അടിമപണിക്ക് അറുതിയുണ്ടാക്കാൻ ഇനിയെങ്കിലും പിണറായി വിജയൻ മുൻകൈ എടുക്കുമോ?

ഷാജൻ സ്‌കറിയ

സർക്കിൾ ഇൻസ്‌പെക്ടർ റാങ്കിലെ ഒരു പൊലീസ് ഓഫീസർ അത്ര നിസാരക്കാരൻ ആയിരിക്കേണ്ടതില്ല. സാധാരണക്കാർ പേടിച്ച് വിറയ്ക്കാൻ ആ പദവിക്ക് അർഹതയുണ്ട്. എന്നിട്ടും അങ്ങനെയൊരു ഉദ്യോഗസ്ഥനെ കാണാതെ പോയിരിക്കുന്നു. നവാസ് എന്ന എറണാകുളം സെൻട്രൽ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടറെ കാണാതെ പോയിട്ട് രണ്ട് ദിവസമായിട്ടും അദ്ദേഹം എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അദ്ദേഹം നാടുവിട്ട് പോയത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമാണ് എന്ന് ഭാര്യ തന്നെ പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഭാര്യ കൊടുത്ത പരാതിയിലെ വാചകങ്ങൾ ഞെട്ടിക്കുന്നതാണ്.

തന്റെ ഭർത്താവിനെ കാണാനില്ല എന്നും തന്റെ ഭർത്താവിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ട് എന്നും പറഞ്ഞുകൊണ്ട് പരാതി കൊടുത്തെങ്കിലും പൊലീസ് അനങ്ങിയില്ല എന്നാണ് ഭാര്യ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട ശേഷം അവിടെയും ഇവിടേയും നിന്നും കിട്ടുന്ന ചില സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി ഇവിടെയുണ്ട് അവിടെയുണ്ട് എന്ന് പറയുന്നതിൽ ഒതുങ്ങുകയാണ് അന്വേഷണം. നമ്മുടെ നാട്ടിലെ ക്രമസമാധാനത്തിന്റെ ഏറ്റവും വലിയ ചുമതല വഹിക്കുന്ന ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ അവസ്ഥയാണിത്.

എന്തുകൊണ്ട് ഒരു സർക്കിൾ ഇൻസ്‌പെക്ടർക്ക് നാടു വിട്ട് പോകേണ്ടി വന്നു എന്നും ഒരു സർക്കിൾ ഇൻസ്‌പെക്ടറെ കാണാതെ പോയാൽ പോലും പൊലീസിന്റെ അന്വേഷണം ഇങ്ങനെയൊക്കെയാണ് എന്നും കണ്ണ് തുറന്ന് കാണേണ്ടതാണ്. ചുമ്മാതല്ല കെവിനെ പോലെയുള്ളവർ തല്ലിക്കൊല്ലപ്പെടുന്നതും ജസ്‌നയെ പോലെയുള്ളവർ എവിടെയെന്ന് മഷിയിട്ടിട്ട് പോലും കണ്ടെത്താൻ കഴിയാത്തതും. നമ്മുടെ പൊലീസിന്റെ അന്വേഷണ സംവിധാനം അത്രയ്ക്കും ദുർബലമാണ് എന്ന് വേണം നിഗമനത്തിലെത്താൻ. ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ ജീവനും സുരക്ഷയ്ക്കും ഇത്ര വില മാത്രമാണ് പൊലീസുകാർ നൽകുന്നതെങ്കിൽ എങ്ങനെയാണ് പണവും പദവിയും പ്രതാപവുമില്ലാത്ത സാധാരണക്കാരൻ ഒരു ക്രിമിനൽ ആക്ടിന് ഇരയാകുമ്പോൾ അവർ ഇടപെടുക.

ഇനി മറ്റൊരു വശം. എന്തുകൊണ്ട് നവാസ് എന്ന സർക്കിൾ ഇൻസ്‌പെക്ടർ നാടുവിട്ടു പോയി എന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യയും സഹപ്രവർത്തകനും പറയുന്നു അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ സുരേഷ് കുമാർ എന്ന എഎസ്‌പിയുടെ പീഡനം സഹിക്കാൻ വയ്യാതെയാണ് ആ യാത്രയെന്ന്. അതിന്റെ പിന്നാമ്പുറത്ത് ചില കഥകളുണ്ട്. ഏറ്റവും ഒടുവിൽ സംഭവിച്ചത് ഹൈക്കോടതിയുടെ പേരിൽ നടന്ന ഒരു തട്ടിപ്പിനെ കുറിച്ച് ഒരു ജഡ്ജി എഎസ്‌പിയോട് വിശദീകരണം ചോദിച്ചെന്നും ആ വിശദീകരണത്തിന്റെ ഭാഗമായി സർക്കിൾ ഇൻസ്‌പെക്ടറെ എഎസ്‌പി വഴക്ക് പറഞ്ഞു എന്നുമാണ്. തീർച്ചയായും കോടതിയുടെ ഭാഗത്തും ചില നാറ്റക്കേസുകൾ ഉണ്ട് എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

അതവിടെ നിൽക്കട്ടെ. എന്തുകൊണ്ടാണ് ഒരു മേലുദ്യോഗസ്ഥൻ തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരോട് അടിമകളെ പോലെ പെരുമാറുന്നത് എന്ന വിഷയത്തിന്റെ ചർച്ചയായി വേണം ഇത് മാറ്റിയെടുക്കാൻ. ഇതിന് മുൻപ് സച്ചിൻ ഗവാസ്‌കർ എന്ന പൊലീസ് ഡ്രൈവറെ എഎസ്‌പിയുടെ മകൾ അടിച്ചവശനാക്കി ആശുപത്രിയിലാക്കിയിട്ട് എന്ത് സംഭവിച്ചു. ആ എഡിജിപി ഇന്ന് കേരളത്തിൽ തന്നെ ഉന്നത പദവിയിൽ ഇരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP