Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലഭാസ്‌കറിന് അപകടമരണത്തിൽ അന്വേഷണം വന്നപ്പോൾ കാറിന്റെ അമിതവേഗം ക്യത്യമായി പിടിച്ച മോട്ടോർ വാഹന വകുപ്പിന്റെ ഓവർ സ്പീഡ് ക്യാമറകൾ ഇനി കണ്ണടയ്ക്കും; കെൽട്രോണുമായി വകുപ്പ് ഒപ്പുവച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ അറ്റകുറ്റപ്പണികൾ മുടങ്ങിയിട്ട് മാസങ്ങൾ; പലതവണ കെൽട്രോൺ കത്തയച്ചിട്ടും മറുപടിയില്ല; നാലുജില്ലകളിലെ 43 ക്യാമറകളുടെ കരാർ കാലാവധി കഴിഞ്ഞിട്ട് രണ്ടു വർഷം; ആക്‌സിലേറ്ററിൽ എത്ര കാലമർത്തിയാലും ഇനി ക്യാമറക്കണ്ണുകൾ ഒന്നും കാണില്ല!

ബാലഭാസ്‌കറിന് അപകടമരണത്തിൽ അന്വേഷണം വന്നപ്പോൾ കാറിന്റെ അമിതവേഗം ക്യത്യമായി പിടിച്ച മോട്ടോർ വാഹന വകുപ്പിന്റെ ഓവർ സ്പീഡ് ക്യാമറകൾ ഇനി കണ്ണടയ്ക്കും;  കെൽട്രോണുമായി വകുപ്പ് ഒപ്പുവച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ അറ്റകുറ്റപ്പണികൾ മുടങ്ങിയിട്ട് മാസങ്ങൾ; പലതവണ കെൽട്രോൺ കത്തയച്ചിട്ടും മറുപടിയില്ല; നാലുജില്ലകളിലെ 43 ക്യാമറകളുടെ കരാർ കാലാവധി കഴിഞ്ഞിട്ട് രണ്ടു വർഷം; ആക്‌സിലേറ്ററിൽ എത്ര കാലമർത്തിയാലും ഇനി ക്യാമറക്കണ്ണുകൾ ഒന്നും കാണില്ല!

എം മനോജ് കുമാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളും, ഓവർസ്പീഡും പിടിക്കാൻ മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ഓവർ സ്പീഡ് എൻഫോഴ്സ്മെന്റ് ക്യാമറകൾ കണ്ണടയ്ക്കാൻ പോകുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണികൾക്കായി കെൽട്രോണുമായി മോട്ടോർ വാഹനവകുപ്പ് ഒപ്പുവെച്ച കരാർ കഴിഞ്ഞു മാസങ്ങൾ തന്നെ പിന്നിട്ടെങ്കിലും കരാർ പുതുക്കാനോ ഇതുമായി ബന്ധപ്പെട്ടു കാര്യങ്ങൾ കെൽട്രോണുമായി സംസാരിക്കാനോ മോട്ടോർ വാഹനവകുപ്പ് തയ്യാറായിട്ടില്ല. അതിനാൽ ക്യാമറകൾ താമസം വിനാ തന്നെ കണ്ണടച്ചേക്കും. പല ക്യാമറകളും ഇപ്പോൾ തന്നെ കണ്ണടച്ചു കഴിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. 2011 മുതൽ ആരംഭിച്ച കേരള സർക്കാരിന്റെ പ്രോജക്ടാണിത്. 70 കോടിയോളം രൂപ സർക്കാരിന് പിരിഞ്ഞു കിട്ടിയ പ്രോജക്ട് കൂടിയാണിത്.

ഓവർസ്പീഡ് കുറയ്ക്കുക, അപകടമരണം കുറയ്ക്കുക അതാണ് പദ്ധതിയുടെ ലക്ഷ്യം. നിയമങ്ങൾ ലംഘിച്ചാൽ അത് ക്യാമറ കണ്ടെത്തും. ഫൈനും വരും. ഇങ്ങിനെയാണ് 70 കോടിക്ക് അടുത്ത തുക കഴിഞ്ഞ വർഷങ്ങളിലായി സർക്കാരിന് പിരിഞ്ഞുകിട്ടിയത്. ക്യാമറ കണ്ണടച്ചാൽ ഓവർസ്പീഡ് തെളിയില്ല, ഫൈനും വരില്ല. വരുമാനം കുറയുക സർക്കാരിനു തന്നെയാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതകളും വെളിയിൽ വരില്ല. ഇതറിയാമെന്നിരിക്കെ തന്നെയാണ് കരാർ പുതുക്കാതെയുള്ള മോട്ടോർ വാഹനവകുപ്പിന്റെ ഈ അലംഭാവം. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ഈ ക്യാമറകൾ വകുപ്പിന്റെ മുഖ്യ വരുമാനങ്ങളിൽ ഒന്നാണ്. ക്യാമറകൾ പണിമുടക്കിയാൽ ഈ വരുമാനമാണ് നിലയ്ക്കാൻ പോകുന്നത്. കേരള സർക്കാറിന്റെ മസാല ബോണ്ടിന്റെ തിരിച്ചടവിനടക്കം പണം കണ്ടെത്തേണ്ട ബാധ്യത ഉള്ളത് മോട്ടോർ വാഹന വകുപ്പിനാണ്. വിവിധ തരം ഫീസുകൾ, ടാക്‌സുകൾ, എൻഫോഴ്‌സ്‌മെന്റ് വഴി ലഭിക്കുന്ന പണത്തിന്റെ വിഹിതവുമാണ് മോട്ടാർ വാഹന വകുപ്പിന്റെ പ്രധാന ധനാഗമന മാർഗ്ഗം. എന്നാൽ പുതിയ ട്രാൻപോർട്ട് കമ്മീഷണർ സുധേഷ് കുമാർ വന്നശേഷം കാര്യങ്ങൾ കൂടുതൽ കുഴഞ്ഞ അവസ്ഥയിലാണ് എന്നാണ് വകുപ്പിൽ നിന്നും പുറത്തുവരുന്ന വിവരം. സർവത്ര സ്തംഭനാവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. കെൽട്രോണിന് പണം നൽകാത്തതിന് പിന്നിലും ഈ സ്തംഭനാവസ്ഥ തന്നെയാണ്. പല ഫയലുകളും വകുപ്പിൽ കെട്ടിക്കിടക്കുകയാണ് എന്നാണ് സൂചനകൾ.

2017-2018 വർഷത്തിലും 2018- 2019 ലും ഒരു നയാ പൈസ പോലും ക്യാമറ അറ്റകുറ്റപണികൾക്ക് വിയോഗിക്കാതെ ക്യാമറകളെ വെറും കറവപ്പശുവാക്കി വച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ക്യാമറകൾ കണ്ണടച്ചാൽ റോഡ് അപകടവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ തിരഞ്ഞാൽ ഒന്നും ലഭിക്കില്ല. ഇങ്ങിനെ വന്നാൽ കൊലപാതകങ്ങൾ വരെ അപകടമരണങ്ങൾ ആയി മാറുന്ന അവസ്ഥ വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം വന്നപ്പോൾ ബാലഭാസ്‌ക്കർ സഞ്ചരിച്ച കാറിന്റെ ഓവർസ്പീഡ് കൃത്യമായി പതിഞ്ഞത് മോട്ടോർവാഹനവകുപ്പിന്റെ ഓവർസ്പീഡ് ക്യാമറകളിലായിരുന്നു. അതുകൊണ്ട് തന്നെ ക്യാമറകൾ കണ്ണടച്ചാൽ റോഡപകടങ്ങളുടെ സത്യാവസ്ഥ വെളിയിൽ വരാത്ത അവസ്ഥ വരും. ചേർത്തല മണ്ണുത്തി ഹൈവേയിൽ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ഓവർ സ്പീഡ് എൻഫോഴ്സ്മെന്റ് ക്യാമറകളുടെ ആന്വൽ മെയിന്റൻസ് കരാർ കഴിഞ്ഞിട്ട് ഒന്നേമുക്കാൽ വർഷമായി. 60 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒന്നേമുക്കാൽ വർഷമായി ഈ ക്യാമറകൾ കെൽട്രോൺ റിപ്പയർ ചെയ്യുന്നില്ല.

ക്യാമറകൾ കണ്ണടച്ചാൽ ഒരു ദൃശ്യവും ഈ ക്യാമറയിൽ നിന്ന് ലഭിക്കുകയുമില്ല. മെയിന്റൻസ് ജോലികൾ ചെയ്യാൻ പോകാത്തത് കാരണം ഏതൊക്കെ ക്യാമറകൾ ഫങ്ഷൻ ചെയ്യുന്നുണ്ടെന്ന് കെൽട്രോണിന് അറിയുകയുമില്ല. 2015 മുതൽ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർവാഹനവകുപ്പിന് നിരന്തരം കത്ത് നൽകിയിട്ടുണ്ട് എന്നാണ് കെൽട്രോൺ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞത്. മണ്ണുത്തി-മഞ്ചേശ്വരം ഹൈവേയിൽ സ്ഥാപിച്ച ക്യാമറകളുടെ മെയിന്റൻസ് കരാർ കഴിഞ്ഞിട്ട് രണ്ടു വർഷമായി. 94 ക്യാമറകളാണ് ഈ റോഡിലുള്ളത്. കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സ്ഥാപിച്ച ക്യാമറകൾക്ക് രണ്ടു വർഷമായി മെയിന്റൻസ് നടക്കുന്നില്ല. 43 സിസ്റ്റമാണ് നിലവിലുള്ളത്. ഇതും വാറണ്ടി കഴിഞ്ഞിട്ട് ഒന്നേകാൽ വർഷമായി. വടക്കാഞ്ചേരി-വാളയാർ റോഡിലെ 37 ക്യാമറകൾ വാറണ്ടി പിരീഡിലാണ്. അതിനോടൊപ്പം രണ്ടു ക്യാമറകൾ വെള്ളയമ്പലം കവടിയാർ ഭാഗത്തുണ്ട്. ഈ ക്യാമറകളും വാറണ്ടി പിരീഡിലാണ്. ഈ മുപ്പത്തൊമ്പത് ക്യാമറകൾ മാത്രമാണ് വാറണ്ടി പിരീഡിലുള്ളത്. ഇതെല്ലാം ശ്രദ്ധിക്കേണ്ടത് മോട്ടോർ വാഹനവകുപ്പാണ്. പക്ഷെ വകുപ്പിന്റെ അലംഭാവം കാരണം ഒരു ജോലിയും മുന്നോട്ടു പോകുന്നില്ല. ഇത് തന്നെയാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമാർന്ന പദ്ധതികളിലും പ്രതിഫലിക്കുന്നത്.

ഓവർസ്പീഡ് കാരണമുള്ള അപകടമരണങ്ങളും റോഡ് അപകടങ്ങളും കുറയ്ക്കാൻ വേണ്ടിയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറാ യൂണിറ്റുകളാണിത്. ആക്‌സിഡന്റ് കുറയ്ക്കുക, ഓവർസ്പീഡ് തടയുക എന്നത് തന്നെയാണ് ഈ ക്യാമറകളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധിതമാകുമ്പോൾ അഡീഷണൽ ബോണസായി സർക്കാറിന്റെ കയ്യിൽ വന്നു ചേരുന്ന കാശുകൂടിയാണിത്. ക്യാമറകൾ കണ്ണടച്ചാൽ ഓവർസ്പീഡ് പിടിക്കാൻ കഴിയില്ല. അതുകാരണമുള്ള ഫൈൻ ഈടാക്കാൻ കഴിയില്ല. പണം നൽകാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറല്ല. പണം ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണികൾക്ക് കെൽട്രോൺ തയ്യാറുമല്ല. ഈ ഘട്ടത്തിൽ പാളുന്നത് റോഡ് സുരക്ഷയാണ് ഒപ്പം ഭീഷണി ഉയരുന്നത് യാത്രക്കാരുടെ ജീവനു നേർക്കുമാണ്. കരാർ പുതുക്കാത്തതും കാരണവും മെയിന്റൻസ് കരാർ നിലവിലില്ലാത്തത് കാരണവും ഇനി ക്യാമറകൾ സർവീസ് ചെയ്യില്ലെന്ന് കെൽട്രോൺ കത്ത് മുഖേന മോട്ടോർ വാഹനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ നാല് പ്രോജക്ടുകളാണ് പല പല ഘട്ടങ്ങളിലായി കെൽട്രോൺ ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റമാണിത്.

പല ക്യാമറകളുടെയും വാറണ്ടിയും കഴിഞ്ഞു വർഷം തോറുമുള്ള മെയിന്റനൻസ് പിരീഡും കഴിഞ്ഞ അവസ്ഥയിലാണ്. മെയിന്റൻസ് ഇനത്തിൽ കെൽട്രോണിനുള്ള പണം അടയ്ക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യറാകാത്തതാണ് പ്രശ്‌നം. പണം ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നതുകൊണ്ടല്ല. മോട്ടോർവാഹനവകുപ്പിലെ നിലവിലെ അവസ്ഥ കുത്തഴിഞ്ഞതാണ്. ഒരു നിശ്ചയമില്ലയൊന്നിനും എന്ന അവസ്ഥയിലാണ് മോട്ടോർവാഹനവകുപ്പ്. അതുകൊണ്ട് തന്നെ ക്യാമറകൾ കണ്ണടയ്ക്കുന്നതോ കരാർ പുതുക്കുന്ന കാര്യങ്ങളിലോ ഒന്നും മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധയെത്തുന്നില്ല. 'വിത്ത് കുത്തി കഞ്ഞി വെയ്ക്കുക' എന്ന പ്രയോഗം കേരളത്തിൽ ഏറ്റവും ചേരുക മോട്ടോർ വാഹന വകുപ്പിനാണ്. ഈ സർക്കാരിന്റെ കാലത്ത് രണ്ടു തവണ മന്ത്രി സ്ഥാനം രാജിവെച്ചതും ഭരിക്കുന്ന പാർട്ടിയായ എൻസിപിയിലെ ആഭ്യന്തര പ്രശ്‌നവും ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് വകുപ്പിൽ നിലനിർത്തിയിരുന്നത്. മോട്ടോർ വാഹനസംരക്ഷണ സമിതി നോട്ടീസ് നൽകിട്ടും ജിപിഎസ് പ്രശ്‌നത്തിൽ ഒരു സമവായ ചർച്ച പോലും നടത്താൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കഴിഞ്ഞിട്ടില്ല. . അതിനിടെയാണ് കൂനിന്മേൽ കുരു എന്ന അവസ്ഥയിൽ ജിപിഎസ് പ്രശ്‌നത്തിൽ ചൊവ്വാഴ്‌ച്ച പ്രഖ്യാപിച്ച പണിമുടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP