Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും യുവതിയോട് പറഞ്ഞ വിനായകന് നേരെ നിയമ നടപടി; ഫോണിലൂടെ അശ്ശീല സംഭാഷണം നടത്തിയെന്ന ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവിയുടെ പരാതിക്ക് പിന്നാലെ നടൻ വിനായകനെതിരെ കേസ്; ഐപിസി 506 294 ബി കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് കൽപറ്റ പൊലീസ്; വിഷയത്തിൽ ഫോണിലും മെസഞ്ചറിലും അന്വേഷണങ്ങൾ വേണ്ടെന്നും മൃദുല

കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും യുവതിയോട് പറഞ്ഞ വിനായകന് നേരെ നിയമ നടപടി; ഫോണിലൂടെ അശ്ശീല സംഭാഷണം നടത്തിയെന്ന ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവിയുടെ പരാതിക്ക് പിന്നാലെ നടൻ വിനായകനെതിരെ കേസ്; ഐപിസി 506 294 ബി കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് കൽപറ്റ പൊലീസ്; വിഷയത്തിൽ ഫോണിലും മെസഞ്ചറിലും അന്വേഷണങ്ങൾ വേണ്ടെന്നും മൃദുല

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: ദളിത് യുവതിയോട് ഫോണിലൂടെ അശ്ശീല ചുവ കലർന്ന സംഭാഷണം നടത്തിയതിന് നടൻ വിനായകനെതിരെ കേസെടുത്തു. ഐപിസി 506,294 ബി, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരം കൽപറ്റ പൊലീസാണ് കേസെടുത്തത്. മൃദുലാ ദേവി ശശിധരൻ എന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു പ്രോഗ്രാമിലേക്ക് ക്ഷണിക്കാനായി ഫോണിൽ വിളിച്ചപ്പോൾ താരം അശ്ശീല ചുവയോടെ സംസാരിച്ചെന്ന് മൃദുല ഫേസ്‌ബുക്ക് കുറിപ്പും ഇട്ടിരുന്നു. മാത്രമല്ല താനും വിനായകനുമായി നടത്തിയ ഫോൺ സംഭാഷണം താൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ടെന്നും മൃദുല പറയുന്നു.

മൃദുലയുടെ ഫേസ്‌ബുക്ക് കുറിപ്പ്

നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും.

അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP