Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണമാസ് ലുക്കിൽ കാട്ടാളൻ പൊറിഞ്ചുവും ആലപ്പാട്ട് മറിയവും പുത്തൻപള്ളി ജോസും; ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ ടീം ഒന്നിക്കുന്ന ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസിന്റെ മോഷൻ പോസ്റ്റർ കാണാം

മരണമാസ് ലുക്കിൽ കാട്ടാളൻ പൊറിഞ്ചുവും ആലപ്പാട്ട് മറിയവും പുത്തൻപള്ളി ജോസും; ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ ടീം ഒന്നിക്കുന്ന ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസിന്റെ മോഷൻ പോസ്റ്റർ കാണാം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ മരണമാസ്സ് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൊറിഞ്ചുവായി ജോജു ജോർജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്.

മലയാള സിനിമയുടെ എക്കാലത്തേയും മഹാസംവിധായകൻ ജോഷി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായക വേഷം വീണ്ടും അണിയുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രമെത്തുന്നത്.ജോജുവാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്.

റെജിമോൻ നിർമ്മിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പള്ളി അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിലാണ് തീയറ്ററുകളിൽ എത്തുന്നത്. അഭിലാഷ് ജി ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുക. ജേക്ക് ബിജോയാണ് സംഗീതം. എഡിറ്റിങ് ശ്യാം ശശിധരന്റെ ചുമതലയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP