Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോഴും മുമ്പിൽ നിൽക്കുന്നത് ബ്രെകസിറ്റ് പാർട്ടി; ലിബറൽ ഡമോക്രാറ്റുകൾ രണ്ടാമതും ലേബർ മൂന്നാമതും ആയപ്പോൾ ടോറികളുടെ സ്ഥാനം നാണംകെട്ട നാലാമത്; ബ്രിട്ടണിലെ രാഷ്ട്രീയത്തെ കുറിച്ച് ഏറ്റവും ഒടുവിലത്തെ സർവേ പറയുന്നത്

ഇപ്പോഴും മുമ്പിൽ നിൽക്കുന്നത് ബ്രെകസിറ്റ് പാർട്ടി; ലിബറൽ ഡമോക്രാറ്റുകൾ രണ്ടാമതും ലേബർ മൂന്നാമതും ആയപ്പോൾ ടോറികളുടെ സ്ഥാനം നാണംകെട്ട നാലാമത്; ബ്രിട്ടണിലെ രാഷ്ട്രീയത്തെ കുറിച്ച് ഏറ്റവും ഒടുവിലത്തെ സർവേ പറയുന്നത്

ബ്രിട്ടനിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കും പ്രതിപക്ഷമായ ലേബർ പാർട്ടിക്കും ജനപിന്തുണ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തുകയാമ് പുതിയ സർവേയും. തിരിച്ചുവരവിന്റെ ലക്ഷണങ്ങളില്ലൊതെ ഇരുപാർട്ടികളും കഷ്ടപ്പെടുമ്പോൾ, രണ്ടുമാസം മുമ്പുമാത്രം രൂപീകൃതമായ ബ്രെക്‌സിറ്റ് പാർട്ടി ജനപിന്തുണയിൽ ഒന്നാമതുനിൽക്കുന്നുവെന്ന് ഏറ്റവും പുതിയ സർവേ ഫലവും വ്യക്തമാക്കുന്നു. റിമെയ്ൻ പക്ഷത്തുള്ള ലിബറൽ ഡമോക്രാറ്റുകൾ രണ്ടാം സ്ഥാനത്തും നിലനിന്നു.

26 ശതമാനം പേരുടെ പിന്തുണയോടെയാണ് ബ്രെക്‌സിറ്റ് പാർട്ടി ഒന്നാം സ്ഥാനത്തുനിൽക്കുന്നതെന്ന് യുഗവ് സർവേ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച 20 ശതമാനത്തോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലിബറൽ ഡമോക്രാറ്റുകളുടെ പിന്തുണ ഇക്കുറി 22 ശതമാനമായി ഉയർന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് ഇനിയും വ്യക്തമായ തീരുമാനമെടുക്കാനാവാത്ത ലേബർ പാർട്ടിയുടെ പിന്തുണ വീണ്ടും കുറഞ്ഞു. കഴിഞ്ഞയാഴ്ച 20 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ ഇക്കുറിയത് 19 ശതമാനമായി.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ കാര്യമാണ് കഷ്ടം. തെരേസ മെയ്‌ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനെത്തുടർന്ന് പാർട്ടിയിൽ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള മത്സരം മുറുകിവരികയാണ്. എന്നാൽ, ജനപിന്തുണയിൽ അവർ വല്ലാതെ പിന്നാക്കം പോയെന്ന് സർവേ വിരൽ ചൂണ്ടുന്നു. കഴിഞ്ഞയാഴ്ച 18 ശതമാനം പേരുടെ പിന്തുണ ടോറികൾക്കുണ്ടായിരുന്നെങ്കിൽ, ഈയാഴ്ചയത് പിന്നെയും ഒരു ശതമാനം കുറഞ്ഞ് 17-ലെത്തി നാലാം സ്ഥാനത്ത് ഇരിപ്പ് തുടരുകയാണ്. ഗ്രീൻ പാർട്ടിക്ക് എട്ട് ശതമാനം പേരുടെ പിന്തുണയുണ്ട്.

നിലവിലെ സാഹചര്യത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടി 250 സീറ്റുകളെങ്കിലും നേടുമെന്ന് ഇലക്ടറൽ കാൽക്കുലസ് എന്ന വെബ്‌സൈറ്റ് കണക്കുകൂട്ടുന്നു. മെയ്‌ അവസാനം നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് ഈ കണക്കുകൂട്ടൽ. 24.1 ശതമാനം പേരുടെ പിന്തുണയായിരുന്നു അന്ന് ബ്രെകസിറ്റ് പാർട്ടിക്കുണ്ടായിരുന്നത്. തനിച്ച് ഭൂരിപക്ഷം നേടാനാവില്ലെങ്കിലും ഏറ്റവും മികച്ച പ്രകടനമായിരിക്കും ബ്രെക്‌സിറ്റ് പാർട്ടി കാഴ്ചവെക്കുക.

ലേബർ പാർട്ടി 216 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും വെബ്‌സൈറ്റ് വിശകലനം ചെയ്യുന്നു. 216 സീറ്റാണ് ലേബറിന് ലഭിക്കുക. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിക്ക് പിന്നിലായി 54 സീറ്റുകളുമായി ടോറികൾ നാലാം സ്ഥാനത്തെത്തും. ലിബറൽ ഡമോക്രാറ്റുകൾക്ക് 51 സീറ്റ് ലഭിക്കുമെന്നുമാണ് വിലയിരുത്തൽ. ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ, ലേബറിന്റെ നേതൃത്വത്തിൽ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയും ലിബറൽ ഡമോക്രാറ്റുകളും ചേർന്നുള്ള മുന്നണി സർക്കാരിന് അവസരമൊരുങ്ങുമെന്നും രാ്ഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP