Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിറ്റ്‌ലർ ബഫൂൺ പ്രധാനമന്ത്രിയായി പാർട്ടി വിടുമെന്ന് മുസ്ലിം നേതാവ്; ജൂൺ 18-ന് സെക്കൻഡ് റൗണ്ടിൽ വിജയിക്കുക ജെറമി ഹണ്ടോ മൈക്കൽ ഗോവോ എന്നറിയാൻ ബ്രിട്ടൻ; തെരേസ മേയുടെ പിൻഗാമി ബോറിസ് തന്നെ

ഹിറ്റ്‌ലർ ബഫൂൺ പ്രധാനമന്ത്രിയായി പാർട്ടി വിടുമെന്ന് മുസ്ലിം നേതാവ്; ജൂൺ 18-ന് സെക്കൻഡ് റൗണ്ടിൽ വിജയിക്കുക ജെറമി ഹണ്ടോ മൈക്കൽ ഗോവോ എന്നറിയാൻ ബ്രിട്ടൻ; തെരേസ മേയുടെ പിൻഗാമി ബോറിസ് തന്നെ

തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്ന ബോറിസ് ജോൺസണിന് വെല്ലുവിളിയായി പാർട്ടിയിലെ മു്സ്ലീം സംഘടനയുടെ നേതാവ്. ബോറിസിനെ അഡോൾഫ്് ഹിറ്റ്‌ലറോട് ഉപമിച്ച കൺസർവേറ്റീവ് മുസ്ലിം ഫോറം നേതാന് മുഹമ്മദ് അമിൻ, പാർട്ടിയുടെ അടുത്ത നേതാവായി ബോറിസ് മാറുകയാണെങ്കിൽ താൻ പാർട്ടി വിടുമെന്നും പ്രഖ്യാപിച്ചു. ബോറിസ് ഒരു കോമാളിയാണെന്ന് പറഞ്ഞ അമിൻ, അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ വേണ്ടത്ര ധാർമികതയില്ലെന്നും ആരോപിച്ചു.

എംപിമാർക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും ബോറിസിന് ധാരാളം പിന്തുണയുണ്ടാകാമെങ്കിലും അതല്ല പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെന്ന് അമിൻ പറഞ്ഞു. ഹിറ്റ്‌ലറാണ് മികച്ചതെന്ന് ചിന്തിച്ച ഒട്ടേറെ ജർമൻകാരുണ്ടായിരുന്നു. എന്നുവെച്ച് ഹിറ്റ്‌ലർ മഹാനാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു. പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള കൺസർവേറ്റീവ് പാർട്ടി വോട്ടെടുപ്പിൽ 114 എംപിമാരുടെ പിന്തുണയുമായി ബഹുദൂരം മുന്നിലെത്തിയതിന് പിന്നാലെയാണ് ബോറിസിനെതിരേ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് പൊന്തിവന്നത്.

ബുർഖയ്‌ക്കെതിരായ ബോറിസ് ജോൺസണിന്റെ പരാമർശമാണ് അദ്ദേഹത്തിനെതിരേ ഇത്ര കടുത്ത വിമർശനത്തിനിടയാക്കിയത്. കഴിഞ്ഞവർഷം ടെലഗ്രാഫ് പത്രത്തിലെഴുതിയ കോളത്തിൽ, ബുർഖയിട്ട മു്സ്ലീം സ്ത്രീകൾ ലെറ്റർ ബോക്‌സുകളെയും ബാങ്ക് കൊള്ളക്കാരെയും പൊലീരിക്കുന്നുവെന്നായിരുന്നു ബോറിസിന്റെ പരാമർശം. ഇതാണ് ബോറിസിനെതിരേ മുസ്ലിം വിഭാഗത്തിനിടയിൽ കടുത്ത എതിർപ്പുയരാൻ കാരണം. മുഹമ്മദ് അമീൻ അദ്ദേഹത്തിനെതിരേ ഈ ഘട്ടത്തിൽ രംഗത്തുവന്നതും അതുകൊണ്ടുതന്നെ.

ജനപ്രീതിവെച്ച് ഒരു നേതാവിനെ അളക്കരുതെന്ന് അമീൻ പറഞ്ഞു. ആളുകൾക്കിടയിൽ വലിയ താരമായി നിന്ന ഒട്ടേറെ മോശം വ്യക്തിതളുണ്ട്. ജനപ്രീതിയളന്നല്ല നേതാവിനെ നിശ്ചയിക്കേണ്ടത്. പ്രധാനമന്ത്രിയാകാനുള്ള ധാർമികതയുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അത്തരമൊരു പരിശോധനയുണ്ടായാൽ ബോറിസ് പിന്തള്ളപ്പെടും. ബോറിസ് ഹിറ്റ്‌ലറെപ്പോലെ ജനങ്ങളെ ഗ്യാസ് ചേംബറിലേക്ക് വിടുമെന്നല്ല ഞാൻ പറഞ്ഞതിനർഥം. അയാളൊരു കോമാളിയാണ്. അയാൾ നയിക്കുന് പാർട്ടിയിൽ താനുണ്ടാകില്ലെന്ന് 1983 മുതൽ കൺസർവേറ്റീവ് പാർട്ടി അംഗമായ അമിൻ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസിന് ആരോടാണ് മത്സരിക്കേണ്ടിവരികയെന്നാണ് ഇനിയറിയാനുള്ളത്. ജറമി ഹണ്ടും മൈക്കൽ ഗോവുമാണ് പ്രധാന എതിരാളികൾ. ആദ്യ റൗണ്ടിൽ 20 എംപിമാരുടെ പിന്തുണ നേടിയ മാറ്റ് ഹാൻകോക്ക് താൻ മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, 18-ന് നടക്കുന്ന രണ്ടാം റൗണ്ടിൽ മുന്നിലെത്തുക ഹണ്ടോ ഗോവോ എന്നാണ് ഇനി അറിയാനുള്ളത്. ആരരായാലും അവർക്ക് ബോറിസിന്റെ ജനപിന്തുണയെ മറികടക്കാനാവില്ല.

ആദ്യറൗണ്ട് തിരഞ്ഞെടുപ്പിൽ ആറാമതായി പോയതോടെയാണ് മാറ്റ്ഹാൻകോക്ക് മത്സരരംഗത്തുനിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ, ഹാൻകോക്കിനെ പിന്തുണച്ചിരുന്ന 20 എംപിമാരുടെ വോട്ട് അടു്ത്ത റൗണ്ടിൽ ആരെ പിന്തുണയ്ക്കുമെന്നതും നിർണായകമായി. രണ്ടാം റൗണ്ട് അതിജീവിക്കണമെങ്കിൽ കുറഞ്ഞത് 33 വോട്ടുകളെങ്കിലും വേണം. ജെറമി ഹണ്ടോ മൈക്കൽ ഗോവോ ആരായിരിക്കും ഈ റൗണ്ട് മറികടക്കുകയെന്നതാണ് ബ്രിട്ടനിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ആകാംഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP