Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവിശ്വാസം പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കുന്നതിനുള്ള അവകാശമല്ല: ബിൽ ന്യൂയോർക്കിൽ നിയമമായി

മതവിശ്വാസം പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കുന്നതിനുള്ള അവകാശമല്ല: ബിൽ ന്യൂയോർക്കിൽ നിയമമായി

പി പി ചെറിയാൻ

ന്യൂയോർക്ക്: മതവിശ്വാസത്തിന്റെ പേരിൽ പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കാനുള്ള അവകാശം എടുത്തുകളയുന്ന പുതിയ ബില്ല് ന്യൂയോർക്ക് അസംബ്ലി പാസ്സാക്കി.

ജൂൺ 14 വ്യാഴാഴ്ചയായിരുന്ന ബിൽ അവതരിച്ചി പാസ്സാക്കിയത്. അടിയന്തിര പ്രാധാന്യം കണക്കിലെടുത്തു ഗവർണർ ആൻഡ്രു കുമോ ബില്ലിൽ ഉടനെ ഒപ്പുവെച്ചു നിയമമാക്കുകയായിരുന്നു. കാലിഫോർണിയ, അരിസോണ, വെസ്റ്റ് വെർജിനിയ, മിസിസിപ്പി തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഈ നിയമം അംഗീകരിച്ചിരുന്നു.

അമേരിക്കയിലുടനീളം പ്രത്യേകിച്ച് ന്യൂയോർക്ക് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ മീസെൽസ് നിയന്ത്രണാതീതമായതിനാലാണ് പ്രതിരോധ കുത്തിവെപ്പിന് നിർബന്ധിക്കുന്നതെന്നും അധികൃതർ പറഞ്ഞു.ഭരണഘടന ഉറപ്പ് നൽകുന്ന മതവിശ്വാസം ഈ വിഷയത്തിൽ താൽക്കാലികമായി ബാൻ ചെയ്യുന്നതിന് നിർബന്ധമായും ഇവർ പറയുന്നു.

ബ്രൂക്ക്ലിൻ, റോക്ക്ലാന്റ് 'കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഓർത്തഡോക്സ് ജൂയിഷ് കമ്മ്യൂണിറ്റിയിലാണ് ഈ രോഗം കൂടുതൽ വ്യാപകമായിരുന്നതെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. സഭാ സ്പീക്കർ ഉൾപ്പെടെയുള്ള നിയമസഭാ സാമാജികർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതിൽ ആരും വീഴ്ചവരുത്തതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

ബിൽ പാസ്സാക്കിയതിനെ തുടർന്ന് ബില്ലിനെ എതിർത്തുകൊണ്ട് യുവജനങ്ങളും, കുട്ടികളുമായി നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലറങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP