Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ ഭീതിയൊഴിഞ്ഞ് സംസ്ഥാനം; വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി; അവസാന പരിശോധനയിൽ ഫലം നെഗറ്റീവാണെന്നും ജൂലൈ 15 വരെ ജാഗ്രത തുടരുമെന്നും കെ കെ ശൈലജ

നിപ ഭീതിയൊഴിഞ്ഞ് സംസ്ഥാനം; വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി; അവസാന പരിശോധനയിൽ ഫലം നെഗറ്റീവാണെന്നും ജൂലൈ 15 വരെ ജാഗ്രത തുടരുമെന്നും കെ കെ ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിപ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. അവസാനം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണ്. വേറെ ആരിലേക്കും രോഗം പകർന്നിട്ടില്ല. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരിലും എല്ലാം സാംപിൾ പരിശോധന നടത്തി. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ് എന്നും മന്ത്രി പറഞ്ഞു.

മുൻകരുതലെന്ന നിലയിൽ ജൂലൈ 15 വരെ സംസ്ഥാനത്ത് നിപ ജാഗ്രത തുടരും. പനിയും മസ്തിഷ്‌കജ്വരവുമടക്കമുള്ള രോഗലക്ഷണങ്ങൾ കാണിച്ചവരുടെ പോലും സാംപിളുകൾ നെഗറ്റീവായി എന്നത് ആശ്വാസം നൽകുന്നു. എങ്കിലും സംസ്ഥാനവ്യാപകമായി ജാഗ്രത തുടരും. ജൂലൈ 15 വരെ സംസ്ഥാന വ്യാപകമായി നിപ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. എന്നാൽ പോലും ഗുരുതരമായി ഒരു സ്ഥിതി വിശേഷവും നിലവിൽ ഇല്ലെന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ പറ്റും.

നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി നിലവിൽ കേരളത്തിൽ ആലപ്പുഴയിലും വയനാട്ടിലും ലാബുകളുണ്ട്. എന്നാൽ ലെവൽ ത്രീ നിലവാരത്തിൽ ഉള്ള ഒരു ലാബ് കേരളത്തിൽ വേണം. ഉയർന്ന നിലവാരത്തിലുള്ള വൈറസുകളെ കണ്ടെത്താൻ അത്തരം ലാബുകളിലൂടെ മാത്രമേ സാധിക്കൂ. എന്നാൽ ഇത്തരം വൈറോളജി ലാബുകൾ സ്ഥാപിക്കുക എളുപ്പമല്ല. ഇതിന് ഐസിഎംആറിന്റേയും കേന്ദ്രസർക്കാരിന്റേയും അനുമതി വേണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബയോസേഫ്റ്റി സംവിധാനങ്ങളും വേണം.

കഴിഞ്ഞ തവണ കോഴിക്കോട് നിപ വന്നപ്പോൾ തന്നെ അങ്ങനെയൊരു വൈറോളജി ലാബ് കേരളത്തിൽ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അനുമതി 2019 മെയിലാണ് ലഭിച്ചത്. ലാബ് നിർമ്മാണത്തിന് മൂന്ന് കോടി രൂപയും ലഭിച്ചു. എന്നാൽ ത്രീ ലെവൽ ലാബ് നിർമ്മാണത്തിന് കൂടുതൽ ഫണ്ട് വേണം എന്നതിനാൽ ഇക്കാര്യം പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രി ഹർഷവർധനെ നേരിൽ കണ്ട് അറിയിച്ചിരുന്നു. അദ്ദേഹം ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും കൂടുതൽ ഫണ്ട് അനുവദിക്കുകയും ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. ഇനി കേന്ദ്രഫണ്ട് കിട്ടിയില്ലെങ്കിൽ പോലും സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ആ ലാബ് യത്ഥാർത്ഥ്യമാക്കും. കോഴിക്കോടായിരിക്കും വൈറോളജി ലാബ് സ്ഥാപിക്കുക.

ഇതോടൊപ്പം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായുള്ള ലാബ് വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ശാസ്ത്രസാങ്കേതിക വിഭാഗം പുറത്ത് നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൂടി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ കെട്ടിട്ടനിർമ്മാണം പുരോഗമിക്കുകയാണ് വൈകാതെ ഈ സ്ഥാപനവും പ്രവർത്തനസജ്ജമാവും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയും മറ്റു വിദഗ്ദ്ധരുടേയും സഹായത്തോടെ നടക്കുകയാണ്. ഇതിൽ വനംവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കുന്നുണ്ട്.

വൈറസ് ബാധയിൽ നിന്ന് കേരളം സുരക്ഷിതമായെന്നും തീവ്രനിരീക്ഷണം ഇനി ആവശ്യമില്ലെന്നും പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോക്ടർ ദേവേന്ദ്ര മൗര്യ നേരത്തേ പറഞ്ഞിരുന്നു. നിപയ്‌ക്കെതിരായ ബോധവൽക്കരണം തുടരണം. വവ്വാലുകളുടെ സാംപിൾ പരിശോധന പുണെ എൻഐവിയിൽ ആരംഭിച്ചെന്നും നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പരിശോധനാഫലം പത്തു ദിവസത്തിനകം ലഭിക്കുമെന്നും എൻഐവി ഡയറക്ട നിപ തടയാൻ ഇനി ആവശ്യം തുടർച്ചയായ ബോധവത്കരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷികളോ വവ്വാലോ അണ്ണാനോ കടിച്ച പഴങ്ങളൊന്നും കഴിക്കരുത്. കേരളത്തിലെ എല്ലാ മെഡി. കോളജുകളിലും അത്യാധുനിക വൈറോളജി ലാബുകൾ വേണം. വൈറസ് ബാധ 'എത്രവേഗം കണ്ടെത്തുന്നോ അത്രവേഗം രോഗപ്പകർച്ച തടയാം'. ഇതിന് എൻഐവിയുടെ എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. 21 ദിവസത്തിനിടെ പരിശോധിച്ച മുപ്പതോളം സാമ്പിളുകളിൽ ഒരു കേസ് പോലും പോസിറ്റിവ് ആയില്ല . വൈറസ് ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയ ആർക്കും രോഗമില്ലെന്നത് തീർത്തും ആശ്വാസകരമാണെന്നും എൻഐവി ഡയറക്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP