Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡോ:അലക്‌സ് ടി തോമസ് 18നു ഐ പി എല്ലിൽ പ്രസംഗിക്കുന്നു

ഡോ:അലക്‌സ് ടി തോമസ് 18നു ഐ പി എല്ലിൽ പ്രസംഗിക്കുന്നു

പി.പി. ചെറിയാൻ

പെൻസിൽവാനിയ : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം ഇടവക മിഷൻ ട്രഷറാറും.,മാർത്തോമാ ചർച്ച ഫിസിഷ്യൻസ് ആൻഡ് ഡെന്റിസ്‌റ്‌സ് അസോസിയേഷൻ പ്രസിഡന്റും, ബൈബിൾ പണ്ഡിതനും ,പെൻസിൽവാനിയയിൽ മുപ്പതു വര്ഷമായി സൈക്യാട്രിസ്റ്റുമായും പ്രാക്റ്റീസ് ചെയ്യുന്ന ഡോ അലക്‌സ് ടി തോമസ് ജൂൺ 18 ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു.വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലയ്ൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മെയ് 23 ന് ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ഡോ അലക്‌സ് ടി തോമസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1712 770 4821 എന്ന പുതിയ ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ)
[email protected],713 436 2207

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP