Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടി; വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് തെറ്റായ നടപടി; പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരും വീഴ്ച വരുത്തി; അയ്യപ്പസ്വാമിയോട് അനാദരവ് കാട്ടിയപ്പോൾ വിശ്വാസി സമൂഹം ശക്തമായി പ്രതികരിച്ചതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്; എൽഡിഎഫിനെയും ബിജെപിയെയും ഒരുപോലെ വിമർശിച്ച് എൻഎസ്എസ്

തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടി; വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് തെറ്റായ നടപടി; പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരും വീഴ്ച വരുത്തി; അയ്യപ്പസ്വാമിയോട് അനാദരവ് കാട്ടിയപ്പോൾ വിശ്വാസി സമൂഹം ശക്തമായി പ്രതികരിച്ചതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്; എൽഡിഎഫിനെയും ബിജെപിയെയും ഒരുപോലെ വിമർശിച്ച് എൻഎസ്എസ്

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻഎസ്എസ്. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ, എൽഡിഎഫ് സർക്കാർ എടുത്ത തെറ്റായ നടപടിയിലും, അതുപരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വരുത്തിയ വീഴ്ചയിലുമുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എൻ.എസ്.എസ് മുഖപത്രമായ സർവീസ് വാരികയിലാണ് പരാമർശം. ഇടതുമുന്നണിയെയും എൻഡിഎയെയും ഒരുപോലെ വിമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം. ഒരുസീറ്റിൽ മാത്രം ( ആലപ്പുഴ) മറിച്ചൊരു ഫലം ഉണ്ടായതിന് കാരണം മുന്നണിയിൽ തന്നെ പ്രാദേശികമായുള്ള ഭിന്നതയാണെന്നും എൻഎസ്എസ് വിലയിരുത്തുന്നു.

അയ്യപ്പസ്വാമിയോട് അനാദരവ് കാട്ടിയപ്പോൾ, ഭൂരിപക്ഷമെന്നോ, ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ, ജാതിക്കും മതത്തിനും അതീതമായ വിശ്വാസി സമൂഹത്തിന്റെ പ്രതികരണമാണ് കണ്ടത്. മതപരമായ വിശ്വാസങ്ങൾക്കും, അതനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കും, ഉള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങൾക്കും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതിനെതിരെ ആരുടെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായാലും, മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്. അവിടെ രാഷ്ട്രീയ നിലപാടുകൾക്ക് പ്രസക്തിയില്ല എന്ന കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനസ്സിലാക്കേണ്ടതാണ്.

കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന്റെ വിജയം, കേന്ദ്രം ഭരിക്കുന്ന എൻഡിഎക്ക് ഞെട്ടലുണ്ടാക്കി എന്ന കാര്യത്തിൽ തർക്കമില്ല. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ വിധിയെഴുത്ത് ഇവിടെയുണ്ടാകാൻ കാരണം വിലയിരുത്തി ഘടകക്ഷികളും, രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും അവരവരുടേതായ അഭിപ്രായങ്ങൾ തട്ടിവിടുന്നുണ്ട്. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുനമറിഞ്ഞതാണ്, അതല്ല മൈനോരിറ്റി കൺസോളിഡേഷനാണ് അതുമല്ല രണ്ടും കൂടിയാണ് യുഡിഎഫിന്റെ തിളക്കമാർന്ന വിലയിരുത്തലുകളിൽ അവർ എത്തുന്നു. എന്നാൽ, വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എൻഎസ്എസ് വിലയിരുത്തുന്നു.

ദേശീയ തലത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ്തന്ത്രങ്ങളെ നേരിടാനുള്ള ഫലപ്രദമായി നേരിടാൻ കോൺഗ്രസിനോ കൂട്ടർക്കോ കഴിഞ്ഞിട്ടില്ല. ഭരണത്തിന്റെ നന്മ-തിന്മകളോ രാജ്യം അഭിമുഖീകരിക്കുന്നതോ, ജനങ്ങൾ നേരിടുന്നതോ ആയ വിഷയങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ചർച്ച ആയില്ല. ഒരുറച്ച ഭരണം കാഴ്ച വയ്ക്കാൻ കേന്ദ്ര സർക്കാരിന് കഴിയട്ടെ എന്നും മുഖപ്രസംഗത്തിൽ ആശംസിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പും എൻഎസ്എസ് കേന്ദ്ര -സംസ്ഥാന സർക്കാരുകളെ വിമർശിച്ചിരുന്നു. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് ഏപ്രിൽ രണ്ടിലെ സർവീസ് മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു, ശബരിമല വിഷയം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോൺഗ്രസും കണ്ടു. ബിജെപി നിയമ നടപടി സ്വീകരിക്കാത്തതിനെതിരെയും എൻ എസ് എസ് മുഖപത്രമായ സർവീസസിൽ വിമർശനമുണ്ടായിരുന്നു. എൻ എസ് എസ് സമദൂര നിലപാട് തുടരുമെന്നും വിശ്വാസത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് വിശ്വാസ സമൂഹം തീരുമാനിക്കുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP