Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി താരങ്ങളിൽ ആദ്യമായി ലംബോർഗിനി സ്വന്തമാക്കിയ പൃഥ്വിരാജിന്റെ പോര്ച്ചിലേക്ക് പുതിയ അതിഥി; പുത്തൻ റെയ്ഞ്ച് റോവർ സ്വന്തമാക്കി യുവ താരം; സുപ്രിയയുമൊത്ത് കാർ ഏറ്റുവാങ്ങുന്ന ചിത്രം വൈറലാക്കി ആരാധകർ

മലയാളി താരങ്ങളിൽ ആദ്യമായി ലംബോർഗിനി സ്വന്തമാക്കിയ പൃഥ്വിരാജിന്റെ പോര്ച്ചിലേക്ക് പുതിയ അതിഥി; പുത്തൻ റെയ്ഞ്ച് റോവർ സ്വന്തമാക്കി യുവ താരം; സുപ്രിയയുമൊത്ത് കാർ ഏറ്റുവാങ്ങുന്ന ചിത്രം വൈറലാക്കി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പുത്തൻ റേഞ്ച് റോവർ കാർ സ്വന്തമാക്കി നടനും സംവിധായകനുമായ പൃത്വിരാജ് സുകുമാരൻ. എറണാകുളത്ത് പൃത്വിയും ഭാര്യ സുപ്രിയയും ചേർന്നാണ് കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. നടൻ ബിജു മേനോൻ ആണ് റേഞ്ച് റോവർ സ്വന്തമാക്കിയ മറ്റൊരു മലയാളി താരം.മലയാള സിനിമയിലെ ആദ്യ ലംബോർഗിനി സ്വന്തമാക്കിയ താരത്തിന്റെ ഗ്യാരേജിലേക്ക് എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് ലാൻഡ് റോവറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവർ എത്തുന്നത്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് പൃഥ്വി വാഹനം സ്വന്തമാക്കിയത്.

പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില. 3.0 ലീറ്റർ പെട്രോൾ, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോൾ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിൻ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ് . 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP