Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിനെ രക്ഷിക്കാൻ 'ഗോപാലൻ' തന്ത്രവുമായി കമൽനാഥ് സർക്കാർ! മധ്യപ്രദേശിൽ 300 'സ്മാർട്ട്' ഗോശാലകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു; വിദേശ കമ്പനിയുമായി ചർച്ച ചെയ്യുന്നത് ശീതികരണ സൗകര്യങ്ങളോട് ഗോശാല നിർമ്മിക്കാൻ

കോൺഗ്രസിനെ രക്ഷിക്കാൻ 'ഗോപാലൻ' തന്ത്രവുമായി കമൽനാഥ് സർക്കാർ! മധ്യപ്രദേശിൽ 300 'സ്മാർട്ട്' ഗോശാലകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു; വിദേശ കമ്പനിയുമായി ചർച്ച ചെയ്യുന്നത് ശീതികരണ സൗകര്യങ്ങളോട് ഗോശാല നിർമ്മിക്കാൻ

ഭോപ്പാൽ: ദേശീയ തലത്തിൽ കടുത്ത ക്ഷീണത്തിലാണ് കോൺഗ്രസ് പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷ പിടിച്ചു നിൽക്കാൻ വേണ്ടി ബിജെപിയുടെ വഴിയേ തന്നെയാണ് കോൺഗ്രസ് നീങ്ങുന്നത്. മധ്യപ്രദേശ് സർക്കാർ ഉപേക്ഷിക്കപ്പെട്ട പശുക്കളെ പരിപാലിക്കാൻ വേണ്ടി 300 സ്മാർട്ട് ഗോശാലകൾ നിർമ്മിക്കാനാണ് തയ്യാറെടുക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒരു വിദേശ കമ്പനിയുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ സിങ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വർഷവും 60 ഗോശാലകൾ സംസ്ഥാനത്ത് നിർമ്മിക്കുന്ന കമ്പനി അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ഉടൻ കരാറൊപ്പിടുമെന്ന് മന്ത്രി വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ശീതികരണ സൗകര്യങ്ങളോട് കൂടിയ ഈ മുന്നൂറ് സ്മാർട്ട് ഗോശാലകൾക്ക് പണം സംഭാവന ചെയ്യുന്നത് പ്രവാസികളാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത് കൂടാതെ 1000 ഗോശാലകൾ സർക്കാർ നിർമ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗാദാനങ്ങളിലൊന്നായിരുന്നു ഗോശാല നിർമ്മാണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP