Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

115-1...153-2...187-3; മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ ശ്രീലങ്ക; കൂറ്റൻ ലക്ഷ്യം പിന്തുടരവെ ഓപ്പണർമാർ നൽകിയ അടിത്തറ കളഞ്ഞ് കുളിച്ച് മധ്യനിര; ഓസ്‌ട്രേലിയക്ക് മുന്നിൽ വീണത് 87 റൺസ് അകലെ; അഞ്ച് മത്സരങ്ങളിൽ നാലാം ജയവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ താരം

115-1...153-2...187-3; മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ ശ്രീലങ്ക; കൂറ്റൻ ലക്ഷ്യം പിന്തുടരവെ ഓപ്പണർമാർ നൽകിയ അടിത്തറ കളഞ്ഞ് കുളിച്ച് മധ്യനിര; ഓസ്‌ട്രേലിയക്ക് മുന്നിൽ വീണത് 87 റൺസ് അകലെ; അഞ്ച് മത്സരങ്ങളിൽ നാലാം ജയവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ താരം

വേൾഡ്കപ്പ് ഡെസ്‌ക്

ഓവൽ (ലണ്ടൻ): ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് നാലാം വിജയവുമായി ഓസ്‌ട്രേലിയ. ഓവലിൽ നടന്ന മത്സരത്തിൽ 87 റൺസിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ശ്രീലങ്കൻ മറുപടി 45.5 ഓവറിൽ 247 റൺസിന് അവസാനിച്ചു. ഓപ്പണർമാരായ നായകൻ ദിമുത് കരുണരത്‌ന 97(108) കുശാൽ പെരേര 52(36) എന്നിവർ അർധശതകം നേടി. നാല് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കെയിൻ റിച്ചാർഡ്‌സൺ എന്നിവർ ചേർന്നാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. തകർപ്പൻ സെഞ്ചുറി നേടിയ ഓസീസ് ക്യാപ്റ്റൻ ആരണ് ഫിഞ്ചാണ് കളിയിലെ കേമൻ. വിജയത്തോടെ എട്ട് പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാമതെത്തി.

ഓപ്പണർമാർ സ്വപ്‌നതുല്യമായ തുടക്കം നൽകിയപ്പോൾ ശ്രീലങ്ക ഓസീസിനെ വീഴ്‌ത്തും എന്ന് കരുതി.ഒന്നാം വിക്കറ്റിൽ പിറന്നത് 115 റൺസ്. കുശാൽ പെരേര പുറത്തായെങ്കിലും മറുവശത്ത് കരുണരത്‌നെ തുടർന്നു. സ്‌കോർ 153ൽ നിൽക്കെ രണ്ടാം വിക്കറ്റ് വീണു. ലഹിരു തിരിമാനെ ബെഹറൻഡോർഫിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നീട് വന്ന കുശാൽ മെൻഡിസുമൊത്ത് കരുണരത്‌ന മികച്ച സ്‌ട്രോക്‌പ്ലേയുമായി മുന്നോട്ട് പോയി. 32 ഓവറിൽ 186ന് 2 എന്ന ശക്തമായ നിലയിൽ നിൽക്കെ കെയിൻ റിച്ചാഡ്‌സൺ കരുണരത്‌നയെ 97(108) സെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ വീഴ്‌ത്തിയത് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ തിരിച്ച് വരവായി.

പിന്നീടാണ് ശ്രീലങ്കൻ ബാറ്റിങ് നിരയിലേക്ക് മിച്ചൽ സ്റ്റാർക്ക് പാഞ്ഞ് കയറിയത്. കുശാൽ മെൻഡിസ് 30(37) ഏയ്ഞ്ചലോ മാത്യൂസ് 9(11) മിലിൻധ സിരിവർധനെ 3(4) തിസാര പെരേര 7(3) എന്നിവർ വീണപ്പോൾ 186ന് 2 എന്ന നിലയിൽ നിന്ന് ലങ്കൻ ടീം വീണത് 222ന് 7 എന്ന പരിതാപകരമായ സ്‌കോറിലേക്ക്. ധനഞ്ജയ ഡി സിൽവ 16*(30) ഇസുരു ഉഡാന 8(8) ലസിത് മലിംഗ 1(5) നുവാൻ പ്രീദീപ് 0(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് നായകൻ ആരൺ ഫിഞ്ചിന്റെ തകർപ്പൻ സെഞ്ചുറി 153(132) ആണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 15 ഫോറും 5 സിക്സും ഉൾപ്പെടുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്സ്. 59 പന്തിൽ 73 റൺസ് നേടി മുൻ നായകൻ സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം നടത്തി. അവസാന നിമിഷം ചില വിക്കറ്റുകൾ നഷ്ടമായെങ്കിലും 25 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്ന് ഗ്ലെൻ മാക്സ്വെൽ ഓസീസിനെ കൂറ്റൻ സ്‌കോറിൽ എത്തിക്കുകയായിരുന്നു.

ഓപ്പണര് ഡേവിഡ് വാർണർ 26(48) ഉസ്മാൻ ഖവാജ 10(20), ഷോൺ മാർഷ് 3(9), അലക്സ് ക്യാരി 4(3), പാറ്റ് കമ്മിൻസ് 0(1) മിച്ചൽ സ്റ്റാർക്ക് 5*(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോറുകൾ. ടോസ് നേടി ആദ്യം ബൗൾ ചെയ്ത ലങ്കയ്ക്ക് വേണ്ടി ഇസുരു ഉഡാന, ധനഞ്ജയ ഡി സിൽവ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ലസിത് മാലിം ഒരു വിക്കറ്റ് വീഴ്‌ത്തി. അഞ്ച് കളികളിൽ നിന്ന് നാല് ജയമുൾപ്പടെ എട്ട് പോയിന്റാണ് ഓസീസിന്റെ സമ്പാദ്യം. ഇന്ത്യയോട് മാത്രമാണ് ഈ ലോകകപ്പിൽ അവർ തോറ്റത്. അഞ്ച് കളികളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയും മഴ കാരണം ഉപേക്ഷിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ലഭിച്ച രണ്ട് പോയിന്റുമുൾപ്പടെ 4 പോയിന്റുമായി അഞ്ചാമതാണ് ശ്രീലങ്ക

ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തിന് ശേഷമുള്ള പോയിന്റ്‌സ് ടേബിൾ ഇങ്ങനെ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP