Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരിയുടെ വിവാഹത്തിൽ സംബന്ധിക്കാനും വകുപ്പ് മേധാവി അനുമതി നിഷേധിച്ചതോടെ ആത്മഹത്യ ചെയ്യാനുറച്ചു; ജീവനൊടുക്കാനായി ഉപയോഗിച്ചത് കുഞ്ഞുപെങ്ങൾക്ക് സമ്മാനിക്കാൻ വാങ്ങിയ ദുപ്പട്ട; ഡോക്ടർ ഓങ്കാർ തൂങ്ങിമരിച്ചത് ഡോക്ടർ ഗീതയുടെ മാനസിക പീഡനത്തെ തുടർന്ന്

സഹോദരിയുടെ വിവാഹത്തിൽ സംബന്ധിക്കാനും വകുപ്പ് മേധാവി അനുമതി നിഷേധിച്ചതോടെ ആത്മഹത്യ ചെയ്യാനുറച്ചു; ജീവനൊടുക്കാനായി ഉപയോഗിച്ചത് കുഞ്ഞുപെങ്ങൾക്ക് സമ്മാനിക്കാൻ വാങ്ങിയ ദുപ്പട്ട; ഡോക്ടർ ഓങ്കാർ തൂങ്ങിമരിച്ചത് ഡോക്ടർ ഗീതയുടെ മാനസിക പീഡനത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

റോത്തക്ക്: യുവഡോക്ടർ ജീവനൊടുക്കിയത് സഹോദരിയുടെ വിവാഹത്തിന് പോകാൻ മേധാവി അനുമതി നിഷേധിച്ചതിനെ തുടർന്ന്. ഹരിയാനയിലെ റോത്തക്കിലെ പിജിഐഎംഎസ് ആശുപത്രിയിൽ പീഡിയാട്രിക്‌സിൽ എം.ഡി ചെയ്യുകയായിരുന്ന കർണാടക സ്വദേശി ഡോ. ഓങ്കാറാണ്(30) ജീവനൊടുക്കിയത്.

വകുപ്പ് മോധാവി ഡോ. ഗീതാ ഗത് വാലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓങ്കാറിന്റെ സഹപ്രവർത്തകർ ഗീതയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

സഹപ്രവർത്തകന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് മറ്റ് ഡോക്ടർമാർ. ഓങ്കാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡോ. ഗീതയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഇവർ വൈസ് ചാൻസിലർക്ക് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഓങ്കാറിന്റെ സഹോദരിയുടെ വിവാഹം. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അവധി ആവശ്യപ്പെട്ടിരുന്നെങ്കിലും വകുപ്പ് മേധാവി അനുമതി നൽകിയില്ല. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മാനസിക വിഷമത്തെ തുടർന്ന് സഹോദരിക്ക് സമ്മാനമായി നൽകാൻ വാങ്ങിയ ദുപ്പട്ട കഴുത്തിൽ കുരുക്കി ഫാനിൽ കെട്ടിത്തൂങ്ങിയാണ് ഓങ്കാർ ജീവനൊടുക്കിയത്.

വകുപ്പ് മേധാവി ഇയാളെ വിവിധ കാരണങ്ങൾ പറഞ്ഞ് അധിക്ഷേപിക്കാറുണ്ടെന്നും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. 'ഓങ്കാറിൽ നിന്ന് ആത്മഹത്യാ കുറുപ്പൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അയാളുടെ വകുപ്പ് മേധാവി നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അറിയാൻ സാധിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി അവധിയും അവർ ഓങ്കാറിനെ അനുവദിച്ചില്ല', പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP