Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തളർന്നു കിടക്കുന്ന അമ്മയെ പരിചരിക്കാൻ ബുദ്ധിമുട്ട്; പെറ്റമ്മയുടെ ദുരിതക്കിടപ്പ് കാണാനും വയ്യ; ഒടുവിൽ രാജമ്മയെ ശ്വാസം മുട്ടിച്ച് കൊന്നത് സ്വന്തം മകൻ;കൊലപാതകത്തിന് സുരേഷിന് തുണയായത് അമ്മാവന്റെ മകൻ ചിന്നരാജും

തളർന്നു കിടക്കുന്ന അമ്മയെ പരിചരിക്കാൻ ബുദ്ധിമുട്ട്; പെറ്റമ്മയുടെ ദുരിതക്കിടപ്പ് കാണാനും വയ്യ; ഒടുവിൽ രാജമ്മയെ ശ്വാസം മുട്ടിച്ച് കൊന്നത് സ്വന്തം മകൻ;കൊലപാതകത്തിന് സുരേഷിന് തുണയായത് അമ്മാവന്റെ മകൻ ചിന്നരാജും

മറുനാടൻ മലയാളി ബ്യൂറോ

നെല്ലിയാമ്പതി: പെറ്റമ്മയെ മകനും സഹോദരപുത്രനും ചേർന്ന് കൊലപ്പെടുത്തിയത് പരിചരിക്കാൻ കഴിയാത്തതിനെ തുടർന്ന്. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോർപാടിയിൽ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയെ (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സുരേഷ് (35), രാജമ്മയുടെ സഹോദരപുത്രൻ ചിന്നരാജ് (36) എന്നിവർ അറസ്റ്റിലാകുന്നതോടെയാണ് സ്വാഭാവിക മരണം എന്ന നിലയിൽ മൃതദേഹം പോലും മറവു ചെയ്ത കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഒരുവർഷത്തോളമായി രോഗിയായിരുന്ന ശാന്തമ്മ വിഷുവിന് വീട്ടിൽ തെന്നിവീണ് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കിടപ്പിലായിരുന്നു. നല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള സാന്ത്വനപരിചരണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ രാജമ്മയ്ക്ക് വീട്ടിലെത്തി ചികിത്സനൽകി വരികയായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണവും വെള്ളവും കുഴലിലൂടെയാണ് നൽകിയിരുന്നത്. ഒരുമാസമായി രാജമ്മ തീരെ അവശയായി. അമ്മയുടെ അവസ്ഥയിൽ മകൻ സുരേഷിന് ഏറെ ദുഃഖിതനായിരുന്നു. ഇതേത്തുടർന്ന് രാജമ്മയെ കൊലപ്പെടുത്താൻ മകൻ സുരേഷും ചിന്നരാജും തീരുമാനിക്കയായിരുന്നു. രാജമ്മയുടെ സഹോദരൻ തേനിപ്പാടി ആറുമുഖന്റെ മകനാണ് ചിന്നരാജ്.

മെയ്‌ 27-നാണ് കൊലപാതകം നടന്നത്. ഇരുവരും ചേർന്ന് രാജമ്മയെ കൊലപ്പെടുത്തിയശേഷം സ്വാഭാവിക മരണം എന്ന രീതിയിൽ മൃതദേഹം മറവുചെയ്തു. രാജമ്മയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം തോട്ടംതൊഴിലാളികൾ രംഗത്തെത്തി. സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ. വി. രാജൻ, സജി തുടങ്ങിയവരുടെ നേതൃത്വത്തിൽനടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം പുറത്തെടുത്ത് ആർ.ഡി.ഒ. ആർ. രേണുവിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് അസി. സർജൻ ഡോ. ജെറി ജോസഫിന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടവും നടന്നു.

രാജമ്മയെ പരിചരിക്കാൻ വയ്യാത്തതിനെത്തുടർന്നാണ് കൊലചെയ്തതെന്ന് ഇരുവരും പാടഗിരിപൊലീസിന് മൊഴിനൽകി. മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് രാജമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴിനൽകി. ആലത്തൂർ ഡിവൈ.എസ്‌പി. എം.കെ. ഗോപാലകൃഷ്ണൻ, നെന്മാറ സിഐ. ടി.കെ. ഷൈജു, പാടഗിരി എസ്‌ഐ. ടി.ആർ. പൈലോത്ത് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വംനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP