Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാങ്ഹായ് ഉച്ചകോടിയിൽ ഏഷ്യയുടെ ആധിപത്യം ഉറപ്പിക്കാൻ പുട്ടിൻ നടത്തിയ നീക്കങ്ങളെല്ലാം ചർച്ചയാവുന്നു; ചൈനീസ്, ടർക്കിഷ് പ്രസിഡന്റുമാരുമായും ഖത്തർ അമീനുമായുള്ള കൂടിക്കാഴ്ചാ ചിത്രങ്ങൾ അമേരിക്കൻ വിരുദ്ധ മുന്നണിയുടെ തുടക്കമെന്ന് പറഞ്ഞ് പാശ്ചാത്യ മാധ്യമങ്ങൾ

ഷാങ്ഹായ് ഉച്ചകോടിയിൽ ഏഷ്യയുടെ ആധിപത്യം ഉറപ്പിക്കാൻ പുട്ടിൻ നടത്തിയ നീക്കങ്ങളെല്ലാം ചർച്ചയാവുന്നു; ചൈനീസ്, ടർക്കിഷ് പ്രസിഡന്റുമാരുമായും ഖത്തർ അമീനുമായുള്ള കൂടിക്കാഴ്ചാ ചിത്രങ്ങൾ അമേരിക്കൻ വിരുദ്ധ മുന്നണിയുടെ തുടക്കമെന്ന് പറഞ്ഞ് പാശ്ചാത്യ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഷാങ്ഹായ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ കൂട്ടായ്മയ്ക്ക് പകരം ഏഷ്യയിൽ മറ്റൊരു അച്ചുതണ്ടിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ. കിർഗിസ്താനിലെ ബിഷ്‌കെക്കിൽ കഴിഞ്ഞദിവസം സമാപിച്ച ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിക്കിടെ അദ്ദേഹം ശ്രമിച്ചതും അത്തരമൊരു ശക്തികേന്ദ്രത്തിന് തുടക്കമിടാനാണ്. തുടർന്ന് തജിക്കിസ്താനിൽ നടന്ന ഉച്ചകോടിയിലും സമാന്തര ശക്തികേന്ദ്രത്തിന്റെ നിർമ്മിതിക്കായുള്ള ശ്രമം പുട്ടിന്റെ ഭാഗത്തുനിന്നുണ്ടായതായി പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, തുർക്കി പ്രസിഡന്റ് എർദോഗൻ, ഖത്തർ എന്നിവർക്കൊപ്പമാണ് തജിക്കിസ്താനിലെ ഉച്ചകോടിയിൽ പുട്ടിൻ ചർച്ചകൾ നടത്തിയത്. മൂന്ന് നേതാക്കൾക്കുമൊപ്പമുള്ള പുട്ടിന്റെ ചിത്രങ്ങൾ ഇതിനകം പാശ്ചാത്യ മാധ്യമങ്ങൾക്ക് വിരുന്നായിക്കഴിഞ്ഞു. ഇന്നലെയാണ് തജിക്കിസ്താനിൽ ഉച്ചകോടിക്ക് തുടക്കമായത്. ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയുമായുള്ള് സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമാണ് കൽപിക്കപ്പെടുന്നത്.

ഇറാൻ പ്രസിഡന്റ് ഹാസൻ റൗഹാനിയുമായും പുട്ടിൻ ചർച്ച നടത്തിയിരുന്നു. 2015-ൽ റഷ്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളുമായാണ് ഇറാൻ ആണവ കരാറിൽ ഒപ്പുവെച്ചത്. ഈ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. എന്നാൽ, മറ്റു രാജ്യങ്ങളിൽനിന്ന് അനുകൂലമായ സഹകരണമുള്ളിടത്തോളം കാലം കരാറുമായി മുന്നോട്ടുപോകുമെന്ന് ഇറാൻ ശനിയാഴ്ച വ്യക്തമാക്കിയിരിന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പുട്ടിൻ-റൂഹാനി കൂടിക്കാഴ്ച.

ഏഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസമുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് തജിക്കിസ്താൻ തലസ്ഥാനമായ ഡുഷാൻബെയിൽ സമ്മേളനം നടക്കുന്നത്. കഴിഞ്ഞദിവസം ബിഷ്‌കെക്കിൽ സമാപിച്ച ഷാങ്ഹായി കോർപറേഷന്റെ തുടർച്ചയായാണ് ഈ സമ്മേളനം ആരംഭിച്ചത്. ഇവിടെയെത്തിയ നേതാക്കളിൽ പുട്ടിനായിരുന്നു ശ്രദ്ധാകേന്ദ്രം. ഷി ജിൻപിങ്ങും എർദോഗനും ഖത്തർ എമിർ തമീം ബിൻ ഹമാദ് അൽതാനിയുമൊക്കെ പുട്ടിനുമായി സൗഹൃദം പുതുക്കുന്നതിനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് ഏറെ സമയവും ചെലവിട്ടത്.

ഇറാനമായുള്ള ആണവക്കരാർ റഷ്യ അംഗീകരിക്കുമെന്ന് പുട്ടിൻ പറഞ്ഞു. മറ്റ് രാജ്യങ്ങളും അതേ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പരസ്പരമുള്ള സഹകരണം ശക്തിപ്പെടുത്തുകയും കരാറിനെ വ്യവസ്ഥകൾ പാലിക്കുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതിൽ മാറ്റമുണ്ടാകില്ലെന്നും പുട്ടിൻ പറഞ്ഞു.

ഇറാന് റഷ്യ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന ആരോപണം അമേരിക്ക നേരത്തെതന്നെ ഉയർത്തിയിരുന്നു. അതിനിടെയാണ് ആണവക്കരാറിൽ ഇറാനെ അനുകൂലിച്ച് റഷ്യ രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP