Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഗ്നിബാധയ്ക്കുശേഷം ആദ്യ കുർബാനയ്ക്ക് നോത്രദാം കത്തീഡ്രലിൽ മെത്രാന്മാർ എത്തിയത് ഹെൽമറ്റ് ധരിച്ച്; നിർമ്മാണം തുടരുന്നതിനിടെ ആവേശം നിലനിർത്താൻ ആരാധനയുമായി സഭ

അഗ്നിബാധയ്ക്കുശേഷം ആദ്യ കുർബാനയ്ക്ക് നോത്രദാം കത്തീഡ്രലിൽ മെത്രാന്മാർ എത്തിയത് ഹെൽമറ്റ് ധരിച്ച്; നിർമ്മാണം തുടരുന്നതിനിടെ ആവേശം നിലനിർത്താൻ ആരാധനയുമായി സഭ

ഗ്നിബാധയിൽ പൂർണമായി തകർന്ന ഫ്രാൻസിലെ നോത്രദാം പള്ളിയിൽ ദുരന്തത്തിനുശേഷമുള്ള ആദ്യ കുർബാന അതിജീവനത്തിന്റെ വിശ്വാസപ്രഖ്യാപനമായി മാറി. ആർച്ച്ബിഷപ്പ് മൈക്കൽ ഔപ്പേറ്റിന്റെ നേതൃത്വത്തിലാണ് ഇന്നലെ കുർബാന നടന്നത്. സുരക്ഷയുടെ പേരിൽ പള്ളിയിലെത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചിരുന്നു.

വൈദികരടക്കം 30 പേർക്കാണ് കുർബാന സമയത്ത് പള്ളിക്കകത്ത് പ്രവേശനം അനുവദിച്ചിരുന്നത്. ഏപ്രിൽ 15-നാണ് നോത്രദാം പള്ളി കത്തിനശിച്ചത്. പള്ളിയുടെ പ്രധാന ഗോപുരമടക്കം തകർന്നു. 600 വർഷം പഴക്കമുള്ള പള്ളിയെ അതേ ഗാംഭീര്യത്തോടെ പുനർനിർമ്മിക്കുമെന്ന് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. പുനർനിർമ്മാണം നടക്കുന്നതിനാലാണ് ആദ്യ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മുകളിൽനിന്ന് കഷ്ണങ്ങൾ അടർന്നുവീഴാൻ സാധ്യതയുള്ളതിനാൽ, ഹെൽമറ്റ് ധരിച്ചുകൊണ്ടാണ് വൈദികരും വിശ്വാസികളും കുർബാനയിൽ പങ്കെടുത്തത്.

വിശ്വാസികൾക്ക് കുർബാാനയിൽ പങ്കെടുക്കാൻ അനുമതിയില്ലാതിരുന്നതിനാൽ, കാത്തലിക് ടെലിവിഷൻ കുർബാന തത്സസമയം സംപ്രേഷണം ചെയ്തിരുന്നു. പള്ളിയിലെ വാർഷിക കുർബാനയുടെ ഭാഗമായാണ് ഇന്നലെ ചടങ്ങ് സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കർബാന. നോത്രദാം പള്ളിയെ പഴയ രീതിയിൽ പുനർനിർമ്മിക്കാനാകുമെന്ന പ്രതീക്ഷ പകരുന്നതായിരുന്നു പ്രാർത്ഥനയെന്ന് ആർച്ച് ബിഷപ്പ് ഒൗപ്പേറ്റ് പറഞ്ഞു.

പള്ളി പുനർനിർമ്മിക്കുമെന്ന കാര്യം ഉറപ്പാണ്. ഏതിന് സമയവും സാവകാശവുമെടുക്കും. ഒട്ടേറെ പണം വേണം, സമയം വേണം, കഠിനാധ്വാനവും വേണം. പക്ഷേ, സഭ അതിനെയൊക്കെ അതിജീവിക്കുമെന്ന് കുർബാനയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാ. പിയറി വിവാറെസ് പറഞ്ഞു. ഇപ്പോൾ നടന്ന കുർബാന പോലും അതിജീവിക്കുമെന്നതിന്റെ സാഷ്യപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളി പുതുക്കിപ്പണിയാൻ സഹായിക്കാമെന്ന് ഒട്ടേറെ കോർപറേറ്റ് ഉടമകളും ധനാഢ്യന്മാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. 850 മില്യൺ യൂറോയാണ് ഇത്തരത്തിൽ സംഭാവനയായി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിന്റെ പത്ത് ശതമാനം തുക ഇതുവരെ അക്കൗണ്ടിലെത്തിയതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. കുർബാനയ്ക്ക് വിശ്വാസികളെ പൂർണമായും അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും മനസ്സിലാകുമെന്ന് ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ഫ്രാങ്ക് റീസ്റ്റർ പറഞ്ഞു.

പള്ളി ഇപ്പോഴും തീർത്തും ദുർബലമായ അവസ്ഥയിലാണെന്ന് മന്ത്രി പറഞ്ഞു. തിരക്കിനിടെ അപകടമുണ്ടായാൽ എന്ന ആശങ്ക കുർബാന സംഘടിപ്പിക്കുമ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുറഞ്ഞ ആളുകളെ മാത്രം അനുവദിച്ചത്. ശക്തമായൊരു കാറ്റിൽ ഇനിയും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് പള്ളിയുടെ മേൽക്കൂരയെന്നും മന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP