Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൂരൻ ആഗ്രഹിച്ചത് തീകൊളുത്തിയ ശേഷം ആരും അറിയാതെ കടന്നു കളയാൻ; തീ ആളിപടരുമ്പോഴും ശ്രമിച്ചത് ദുഷ്ടൻ രക്ഷപ്പെടാതിരിക്കാനുള്ള കരുതൽ; ട്രാഫിക്കുകാരന്റെ പൊള്ളലിന് കാരണം സൗമ്യയുടെ തന്ത്രപരമായ നീക്കം; എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് അജാസിന്റെ പേര് പറയണമെന്ന് അമ്മ ചട്ടം കെട്ടിയെന്ന് മകന്റെ വെളിപ്പെടുത്തൽ; ആ അങ്കിൾ വലിയ ശല്യമായിരുന്നു സാറെയെന്ന മകന്റെ വാക്കുകളിലുള്ളത് പിന്തുടർന്ന് ശല്യപ്പെടുത്തിയതിന്റെ തെളിവ്; സൗമ്യയുടെ കൊലയ്ക്ക് പിന്നിൽ സാമ്പത്തികമോ?

ക്രൂരൻ ആഗ്രഹിച്ചത് തീകൊളുത്തിയ ശേഷം ആരും അറിയാതെ കടന്നു കളയാൻ; തീ ആളിപടരുമ്പോഴും ശ്രമിച്ചത് ദുഷ്ടൻ രക്ഷപ്പെടാതിരിക്കാനുള്ള കരുതൽ; ട്രാഫിക്കുകാരന്റെ പൊള്ളലിന് കാരണം സൗമ്യയുടെ തന്ത്രപരമായ നീക്കം; എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് അജാസിന്റെ പേര് പറയണമെന്ന് അമ്മ ചട്ടം കെട്ടിയെന്ന് മകന്റെ വെളിപ്പെടുത്തൽ; ആ അങ്കിൾ വലിയ ശല്യമായിരുന്നു സാറെയെന്ന മകന്റെ വാക്കുകളിലുള്ളത് പിന്തുടർന്ന് ശല്യപ്പെടുത്തിയതിന്റെ തെളിവ്; സൗമ്യയുടെ കൊലയ്ക്ക് പിന്നിൽ സാമ്പത്തികമോ?

പ്രകാശ് ചന്ദ്രശേഖർ

മാവേലിക്കര: പൊലീസുകാരനായ അജാസിൽ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകൻ. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അജാസിൽ നിന്ന് ആക്രമണമുണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് സൗമ്യ മുൻകൂട്ടി കണ്ടിരുന്നുവെന്നത് ഈ മൊഴിയിൽ നിന്ന് വ്യക്തമാണ്.

അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു. ഞാൻ മരിച്ചാൽ ഇയാളുടെ പേര് പറഞ്ഞാൽ മതിയെന്ന് അമ്മ പറഞ്ഞിരുന്നു. മൂത്ത മകൻ ഋഷികേശാണ് മൊഴി നൽകിയത്. സൗമ്യയ്ക്ക് ഋഷികേശ് അടക്കം മൂന്ന് മക്കളാണുള്ളത്. ഭർത്താവ് വിദേശത്താണുള്ളത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്‌ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.

സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന സൗമ്യയെ മുൻ സഹപ്രവർത്തകനായ അജാസ് കാറിടിച്ച് വീഴ്‌ത്തി വടിവാളിന് വെട്ടിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇന്നലെ സംഭവസ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരോടും കൊടിക്കുന്നിൽ സുരേഷ് എംപിയോടും ' ആ അങ്കിൾ വലിയ ശല്യമായിരുന്നു സാറെ,അമ്മയ്ക്ക് സഹികെട്ടിരുന്നു'വെന്ന് ഋഷികേശ് പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ സൗമ്യയുടെ ഓച്ചിറയിലെ വീട്ടിലായിരുന്നു മക്കൾ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭർത്താവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്. മൂത്തമകൻ ഋഷികേശ് ഏഴാം ക്ലാസിലും രണ്ടാമത്തെ മകൻ ആദിശേഷ് ആറാം ക്ലാസിലും, ഇളയ മകൾ ഋതിക അംഗനവാടി വിദ്യാത്ഥിനിയുമാണ്.

കൊല നടത്തിയ പൊലീസുകാരനായ അജാസിൽ നിന്നും അമ്മയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും സൗമ്യ പറഞ്ഞിരുന്നതായും മൂത്ത മകൻ പറയുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു. വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

അഞ്ച് വർഷം മുൻപാണ് സൗമ്യയ്ക്ക് പൊലീസിൽ ജോലി കിട്ടിയത്. അന്നുമുതൽ വീടിനടുത്തുള്ള വള്ളികുന്നം സ്റ്റേഷനിലാണ് ജോലി. ൃശ്ശൂരിൽ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയതാണ് സൗമ്യയും അജാസും തമ്മിലുള്ള പരിചയം. ആറ് വർഷത്തെ സൗഹൃദം തകർക്കുന്ന രീതിയിലുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അജാസിന്റെ മൊഴിയെടുത്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. സൗമ്യയെ കൊല്ലാനുറച്ച് കൊണ്ട് വള്ളികുന്നത്ത് അജാസ് എത്തിയത് എളമക്കരയിൽ നിന്ന് വാടകക്കെടുത്ത കാറിലാണെന്നും സൂചനയുണ്ട്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രതി അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതവും ക്രൂരവുമായിരുന്നു കൊലപാതകം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറിൽ പുറത്തേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയിൽ കാത്തിരുന്ന പ്രതി കാറിച്ചുവീഴ്‌ത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വടിവാളുകൊണ്ട് വെട്ടി താഴെയിട്ടു. കയ്യിൽ ഒരു കത്തിയും ചെറിയ വാളും പ്രതി കരുതിയിരുന്നു. പിന്നീട് കുപ്പിയിലുണ്ടായിരുന്ന പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ പടർന്നതോടെ സൗമ്യ പ്രതിയെ കെട്ടിപ്പിടിച്ചു. അങ്ങിനെയാണ് പ്രതിക്ക് പൊള്ളലേറ്റത്. തന്നെ ആക്രമിച്ച പ്രതിയേയും വകവരുത്താനാണ് സൗമ്യ അങ്ങനെ ചെയ്തത്. ഇതു കാരണമാണ് ജാസിന്റെ വസ്ത്രങ്ങൾ കത്തുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തത്. അല്ലാത്ത പക്ഷം സൗമ്യയെ അതീവ രഹസ്യമായി കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു അജാസിന്റെ നീക്കം.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ വളയുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം ഓടി രക്ഷപെടാൻ അജാസ് ശ്രമിച്ചിരുന്നു. സൗമ്യ തൽക്ഷണം മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വാഴക്കാല സ്വദേശിയാണ് മുപ്പത്തിമൂന്നുകാരനായ അജാസ്. അവിവാഹിതനാണ്. ഇയാൾ ജൂൺ 9 മുതൽ മെഡിക്കൽ അവധിയെടുത്തിരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി കെ എം ടോമി, ചെങ്ങന്നൂർ ഡിവൈഎസ്‌പി അനീഷ് വി കോര എന്നിവർ ക്യാംപ് ചെയ്യുന്നുണ്ട്. പ്രതിയെ ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

അജാസിന് 60 ശതമാനത്തോളം പൊള്ളലേറ്റു

പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തിലെ പ്രതി കൊച്ചി വാഴാക്കാല സ്വദേശിയും ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനുമായ അജാസിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് രാത്രി വൈകിയും പൊലീസ് നടത്തിയ നീക്കം വിഫലമായിരുന്നു. മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തി അജാസിന്റെ മൊഴിയെടുക്കുന്നതിന് പൊലീസ് നടത്തിയ ശ്രമം വിഫലമായി. പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം അജാസിന്റെ മൊഴി രേഖപ്പെടുത്താൻ അമ്പലപ്പുഴ മജിസ്ട്രേറ്റ് ഇന്നലെ രാത്രി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ഇവിടെ ചികത്സയിൽക്കഴിയുന്ന ഇയാൾ ഈ സമയം അബോധാവസ്ഥയിൽ ആയിരുന്നതിനാൽ മൊഴിയെടുക്കനായില്ല.സംസാരിക്കാറാവുമ്പോൾ അറിയിച്ചാൽ വീണ്ടുമെത്താമെന്നറിയിച്ച് മജിസ്ട്രേറ്റ് മടങ്ങി.

60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ഇതുവരെ ഈ ക്രൂരകൃത്തിന് ഇടയാക്കിയ കാര്യ- കാരണങ്ങളെക്കുറിച്ച് പൊലീസിനോടൊ സംഭവ സ്ഥലത്ത് തടഞ്ഞുവച്ച നാട്ടക്കാരോടൊ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലന്നാണ് അറിയുന്നത്. സ്‌കൂട്ടറിൽ സഞ്ചരിയിക്കുകയായിരുന്ന വള്ളികുന്ന് സ്റ്റേഷനിലെ സി പി ഒ സൗമ്യ പുഷ്‌കരനെയാണ് അജാസ് കാറടിച്ച് വീഴ്തിയ ശേഷം വെട്ടുകയും തുടർന്ന് കന്നാസിൽക്കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയും ചെയ്തത്. സൗമ്യ സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. ധരിച്ചിരുന്നതിൽ അടിവസ്ത്രമൊഴിച്ചുള്ള കത്തിനശിച്ചിരുന്നതായിട്ടാണ് സംഭവസ്ഥത്ത് ഓടിക്കൂടിയവരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. കൈയിൽ മുറിവേറ്റിരുന്നെന്നും ഇത് വെട്ടാനുള്ള നീക്കത്തിനിടെയോ പിടിവലിയിക്കിടെയൊ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ അനുമാനം. ഇതുകൊണ്ടാണ് രക്ഷപ്പെടാൻ ഇയാൾക്ക് കഴിയാത്തത്.

സംഭവ സ്ഥലത്ത് ജനക്കൂട്ടം തടഞ്ഞുവച്ചിരുന്ന അജാസിനെ പൊലീസ് എത്തിയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇവിടെ നടത്തിയ പരിശോധനയിലാണ് അജാസിന് ഗുരുതരമായി പൊള്ളലേറ്റതായി സ്ഥിരീകരിച്ചത്.6 0 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യനില ആശങ്കാജനകമാണെന്നുമാണ് ആശുപത്രി അധികൃതർ പൊലീസിന് നൽകിയിട്ടുള്ള വിവരം. സംഭവസ്ഥത്തുവച്ചും പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴും ഇയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു എന്നും ഇത് എന്തായിരുന്നെന്ന് കേൾവിക്കാരിൽ ആർക്കും വ്യക്തമായിരുന്നില്ലന്നുമാണ് പുറത്തായ വിവരം. അജാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഇന്നും മൊഴിയെടുക്കുന്നതിനുള്ള നീക്കം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡി വൈ എസ് പി അനീഷ് വി കോര അറിയിച്ചു.

തൃശൂർ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവർതമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാർക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാർക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവർ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP