Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പോസ്റ്റൽ ബാലറ്റ് അട്ടിമറിക്കു ശേഷം വഴങ്ങാത്ത പൊലീസുകാർക്ക് കൊടും പീഡനം; കണ്ണൂർ ജില്ലാ ആസ്ഥാനത്തെ ആംഡ് റിസർവ്വ് ക്യാമ്പ് പാർട്ടി ഗ്രാമത്തിന് സമാനം; അനുസരണാ ശീലം പഠിപ്പിക്കാനുള്ള ശിക്ഷ തുടർച്ചയായി അയൽ ജില്ലകളിലേക്ക് പ്രതികൾക്കുള്ള എസ്‌കോർട്ട് യാത്ര; കൂടെ നിന്നാൽ വെയിലും മഴയും കൊള്ളാതെ ഡ്യൂട്ടി നിർവ്വഹിക്കാം; രതീഷെന്ന പൊലീസുകാരന്റെ പരാതിയിലുള്ളത് പൊലീസിലെ രാഷ്ട്രീയ അതിപ്രസരം തന്നെ

പോസ്റ്റൽ ബാലറ്റ് അട്ടിമറിക്കു ശേഷം വഴങ്ങാത്ത പൊലീസുകാർക്ക് കൊടും പീഡനം; കണ്ണൂർ ജില്ലാ ആസ്ഥാനത്തെ ആംഡ് റിസർവ്വ് ക്യാമ്പ് പാർട്ടി ഗ്രാമത്തിന് സമാനം; അനുസരണാ ശീലം പഠിപ്പിക്കാനുള്ള ശിക്ഷ തുടർച്ചയായി അയൽ ജില്ലകളിലേക്ക് പ്രതികൾക്കുള്ള എസ്‌കോർട്ട് യാത്ര; കൂടെ നിന്നാൽ വെയിലും മഴയും കൊള്ളാതെ ഡ്യൂട്ടി നിർവ്വഹിക്കാം; രതീഷെന്ന പൊലീസുകാരന്റെ പരാതിയിലുള്ളത് പൊലീസിലെ രാഷ്ട്രീയ അതിപ്രസരം തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലാ ആസ്ഥാനത്തെ ആംഡ് റിസർവ്വ് ക്യാമ്പ് പാർട്ടി ഗ്രാമത്തിന് സമാനം രാഷ്ട്രീയമാണ് കണ്ണൂർ എ. ആർ ക്യാമ്പിലെ പൊലീസുകാരെ പ്രലോഭിപ്പിക്കുന്നതിനും പീഡിപ്പിക്കുന്നതിനും പ്രധാന മാനദണ്ഡം. പൊലീസ് അസോസിയേഷനും പാർട്ടിയുമാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്. നീതി നിർവ്വഹണം എന്നത് പരിഗണനാ വിഷയമേയല്ല. പാർട്ടി ഗ്രാമത്തിന്റെ എല്ലാ ദോഷവശങ്ങളും എ. ആർ. ക്യാമ്പിൽ പ്രതിഫലിക്കും. പൊലീസ് അസോസിയേഷന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാത്തവർക്ക് എട്ടിന്റെ പണിയാണ് ഇവിടെ നൽക ്പ്പെടുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ സംഘടനാ നേതാക്കൾ കൂട്ടത്തോടെ വാങ്ങിയതായ ആരോപണവും എ. ആർ ക്യാമ്പിനും കേരളാ പൊലീസിനും പൊതുവേ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. എ.ആർ ക്യാമ്പിലെ പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന രണ്ട് പുരുഷന്മാർ ഇവിടെ അറ്റാച്ഡ് ഡ്യൂട്ടിയിലുള്ള 20 വനിതാ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റി എന്ന ആരോപണവും നിലനിൽക്കുയാണ്. ഒരു പോസ്റ്റൽ വോട്ട് വഴിയിൽ നിന്നും യാത്രക്കാരന് ലഭിച്ചതോടെയാണ് പൊലീസിലെ കള്ളവോട്ട് വിവരം പുറത്താകാൻ കാരണമായത്.

സംസ്ഥാനത്തെമ്പാടുമുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അട്ടിമറിക്ക് തന്ത്രങ്ങൾ മെനഞ്ഞത് കണ്ണൂർ എ.ആർ ക്യാമ്പിലെ അസോസിയേഷൻ നേതാക്കളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളുൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റുകൾ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. പൊലീസ് സേനയിലെ രാഷ്ട്രീയ ചേരി തിരിവുകൾ ഈ സംഭവത്തോടെയാണ് പ്രകടമായി പുറത്ത് വന്നത്. വോട്ട് തട്ടിപ്പുകാരെ രക്ഷിക്കാനുള്ള ശ്രമവും അസോസിയേഷൻ തലത്തിൽ തന്നെയാണ് നടക്കുന്നത്.

പോസ്റ്റൽ ബാലറ്റ് അട്ടിമറിക്കു ശേഷം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാത്ത പൊലീസുകാർക്ക് കൊടും പീഡനമാണ് എ.ആർ ക്യാമ്പിൽ നടക്കുന്നത്. പൊലീസുകാർക്ക് ഡ്യൂട്ടി ക്രമീകരിച്ചു നൽകുക എന്ന ജോലി നിർവ്വഹിക്കാൻ എട്ട് പേരുടെ തസ്തികയാണ് ഇവിടെ വേണ്ടത്. എന്നാൽ 13 പേർ ഈ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ യഥാർത്ഥ ജോലി സംഘടനാ പ്രവർത്തനം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാത്തവർക്ക് ബുദ്ധിമുട്ടുള്ള ജോലിയാണ് ശിക്ഷയായി നൽകിയത്. ജാതി പീഡനവും മാനസിക പീഡനവും ആരോപിച്ച് കഴിഞ്ഞ ദിവസം പരാതി നൽകിയ എ.ആർ ക്യാമ്പിലെ രതീഷ് എന്ന പൊലീസുകാരനാണ് പീഡനം ഏറെ സഹിക്കേണ്ടി വന്നത്. തുടർച്ചയായി അയൽ ജില്ലകളിലേക്ക് പ്രതികൾക്കുള്ള എസ്‌കോർട്ട് നൽകിയാണ് നേതാക്കൾ ശിക്ഷ നടപ്പാക്കിയത്.

കണ്ണൂരിലെ ജയിലിൽ നിന്നും രാവിലെ 7 ന് ചികിത്സാർത്ഥം പ്രതിയെ കൂട്ടി കോഴിക്കോടെത്തണം. കണ്ണവം ആദിവാസി കോളനിയിലെ താമസക്കാരാനാണ് രതീഷ്. ഇത്രയും രാവിലെ കണ്ണൂർ എത്തണമെങ്കിൽ പുലർച്ചേ മൂന്ന് മണിക്കെങ്കിലും ഉണരണം. കിലോ മീറ്ററോളം വനത്തിലൂടെ നടന്നു വേണം ഈ ആദിവാസി പൊലീസുകാരന് റോഡിലെത്താൻ പിന്നേയും 30 കിലോ മീറ്ററോളം കണ്ണൂരിലേക്ക് യാത്ര ചെയ്യണം. ഈ ബുദ്ധമുട്ട് പരിഹരിക്കാൻ എസ്‌കോർട്ട് ഡ്യൂട്ടിയുള്ളതിന്റെ തലേദിവസം വീട്ടിൽ പോകാതെ ക്യാമ്പിൽ കഴിയാറാണ് പതിവ്. ഒരാഴ്ച മുമ്പ് രതീഷിന് തുടർച്ചയായി പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാനുള്ള എസ്‌കോർട്ട് ഡ്യൂട്ടി നൽകി.

സാധാരണ നിലയിൽ മൂന്ന് പൊലീസുകാരെ നിയോഗിക്കുന്ന ഈ ഡ്യൂട്ടിക്ക് രതീഷിനൊപ്പം ഒരാളെ മാത്രമാണ് അയച്ചത്. ഇതര രാഷ്ട്രീയ വിശ്വാസമുള്ളവരെ ലിസ്റ്റ് ചെയ്ത് ദ്രോഹിക്കുന്ന പണി എ. ആർ ക്യാമ്പിൽ പതിവാണ്. അസോസിയേഷന് ഒപ്പം നിൽക്കുന്നവർക്ക് ജില്ലയിലെ ട്രഷറികളിൽ ഡ്യൂട്ടി ചെയ്താൽ മതി. വെയിലും മഴയും കൊള്ളാതെ ഡ്യൂട്ടി നിർവ്വഹിക്കുകയും ചെയ്യാം. പോസ്റ്റൽ ബാലറ്റ് നൽകാത്തവരെ തിരഞ്ഞ് പിടിച്ചാണ് ശിക്ഷ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP