Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പിന്റെ ഫിക്‌സ്ച്ചർ വന്നപ്പോൾ മുതൽ കാത്തിരുന്ന മത്സരം; ഫൈനലിനെക്കാൾ വലിയ തീപാറും പോരാട്ടം; പുൽവാമയും അഭിനന്ദനെ പരിഹസിക്കലും കൊണ്ട് ഗ്രൗണ്ടിന് പുറത്തും തീപിടിച്ച ബിൽഡപ്പുകൾ; രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്ക് തീർക്കാനുള്ളത് ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ നാണംകെട്ട തോൽവിക്കുള്ള പകയും; ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ ഏറെ മുന്നിൽ; ബൗളിങ്ങിൽ ഒപ്പത്തിനൊപ്പം; മഴ മാറി നിന്നാൽ മാഞ്ചസ്റ്ററിൽ ഇന്ന് ക്രിക്കറ്റ് യുദ്ധം

ലോകകപ്പിന്റെ ഫിക്‌സ്ച്ചർ വന്നപ്പോൾ മുതൽ കാത്തിരുന്ന മത്സരം; ഫൈനലിനെക്കാൾ വലിയ തീപാറും പോരാട്ടം; പുൽവാമയും അഭിനന്ദനെ പരിഹസിക്കലും കൊണ്ട് ഗ്രൗണ്ടിന് പുറത്തും തീപിടിച്ച ബിൽഡപ്പുകൾ; രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്ക് തീർക്കാനുള്ളത് ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ നാണംകെട്ട തോൽവിക്കുള്ള പകയും; ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ ഏറെ മുന്നിൽ; ബൗളിങ്ങിൽ ഒപ്പത്തിനൊപ്പം; മഴ മാറി നിന്നാൽ മാഞ്ചസ്റ്ററിൽ ഇന്ന് ക്രിക്കറ്റ് യുദ്ധം

വേൾഡ്കപ്പ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന മത്സരം. ഈ ലോകകപ്പിന്റെ ഫൈനലിനെക്കാൾ തീ പാറും എന്ന് ഉറപ്പുള്ള മത്സരം. ലോകകപ്പിന്റെ ഫിക്‌സ്ച്ചർ പുറത്ത് വന്നപ്പോൾ ആവേശത്തോടെ നോക്കിയത് ആ മത്സരം എന്നാണ് എന്ന് മാത്രമായിരുന്നു. പറഞ്ഞ് വരുന്നത് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തെ കുറിച്ച തന്നെയാണ്. ചിര വൈരികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇത്തവണ കളത്തിന് പുറത്തെ കണക്കുകൾ കൂടി തീർക്കാനുണ്ട് ഇന്ത്യക്ക്. മറ്റെല്ലാ എതിരാളികളേയും പോലെ സാധാരണ ഒരു മത്സരം എന്ന് കോലിയും സർഫറാസും പറയുന്നുണ്ടെങ്കിലും അത് അങ്ങനെ കാണാൻ ഇരു രാജ്യത്തെയും ജനത തയ്യാറാകില്ല. ഇന്ത്യൻ വായു സേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ച് പാക് മാധ്യമം പരസ്യം സംപ്രേഷണം ചെയതതോടെ വിഷയം കൂടുതൽ ചൂട് പിടിച്ചു.

ഈ മത്സരം കളിക്കരുതെന്നും ആ പോയിന്റുകൾ നമുക്ക് വേണ്ടെന്നും ഉൾപ്പടെ ഇന്ത്യയിലെ പല മുൻ താരങ്ങളും പുൽവാമ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രസ്താവിച്ചിരുന്നു. കേന്ദ്ര സർക്കാർ എന്ത് പറയുന്നുവോ അത്‌പോലെ ചെയ്യും എന്നായിരുന്നു മത്സരം ബഹിഷ്‌കരിക്കണം എന്ന് നാല് പാട് നിന്നും ആവശ്യം ഉയർന്നപ്പോൾ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടത്. ഇനി ഇന്നത്തെ മത്സരത്തിലേക്ക് വരികയാണെങ്കിൽ പാക്കിസ്ഥാനെക്കാൾ വളരെ മുന്നിലാണ് ഇന്ത്യ എന്ന് നിസംശയം പറയാം. ബാറ്റിങ്ങിൽ ശിഖർ ധവാന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെങ്കിലും സാരമായി ബാധിക്കില്ലെന്നാണ് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. രോഹിതിനൊപ്പെ രാഹുൽ ഓപ്പണർ റോളിലെത്തും. മൂന്നാമനായി കോലി നാലാം നമ്പറിലേക്ക് ധോണിക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും.

ശിഖർ ധവാന് പകരം ദിനേശ് കാർത്തിക്കോ വിജയ് ശങ്കറോ ടീമിലെത്തും. പിന്നീട് ജാദവ് പാണ്ഡ്യ എന്നിവരും ചേരുമ്പോൾ ഇന്ത്യയുടെ മുൻനിരയും മധ്യനിരയും ഒരുപോലെ ശക്തം. എന്നാൽ മറുവശത്ത് പാക്കിസ്ഥാന്റെ കാര്യം അങ്ങനെയല്ല. ഓപ്പണർ ഫഖർ സമൻ അത്ര നല്ല ഫോമിലല്ല. ഇമാം ഉൾ ഹഖ് തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്നുവെങ്കിലും വലിയ ഇന്നിങ്‌സ് കളിക്കാൻ കഴിയുന്നില്ല. ബാബർ അസം ആസിഫ് അലി എന്നിവർ ലോകകപ്പിന് തൊട്ട് മുൻപുള്ള ഇംഗ്ലണ്ട് പര്യടനത്തിൽ തകർപ്പൻ ഫോമിലാണെങ്കിലും ലോകകപ്പിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മുൻ നായകന്മാരായ ഹഫീസും ഷൊയ്ബ് മാലിക്കുമാണ് പിന്നീട് വരിക. ഇതിൽ മുഹമ്മദ് ഹഫീസ് നല്ല ഫോമിലാണ്. ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ളത് മാലിക്കിനെയും അപകടകാരിയാക്കും.

ഇന്ത്യൻ നിരയിൽ ഇന്ന് ഒരു സ്പിന്നർ മാത്രമെ കളിക്കാൻ സാധ്യതയുള്ളു. അത് യുസ് വേന്ദ്ര ചഹാലായിരിക്കും. മാഞ്ചസ്റ്ററിൽ മൂടിക്കെട്ടിയ അന്തരീക്ഷവും മഴ സാധ്യതയുമുള്ളതിനാൽ തന്നെ കുൽദീപിന് പകരം മുഹമ്മദ് ഷമി ടീമിലെത്തിയേക്കും. ബുംറയും ഭുവനേശ്വറും നയിക്കുന്ന ഫാസ്റ്റ് ബൗളിങ് അറ്റാക്കിൽ ഹാർദ്ദിക് പാണ്ഡ്യക്കും നിർണായക റോൾ വഹിക്കേണ്ടി വരും. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യയാണ് മുന്നിലെങ്കിലും ബൗളിങ്ങിൽ ഒപ്പത്തിനൊപ്പമാണ് എന്ന് പറയേണ്ടി വരും.ബുംറയും ഭുവനേശ്വറുമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ടെങ്കിൽ മുഹമ്മദ് ആമിർ വഹാബ് റിയാസ് എന്നിവരാണ് പാക് ബൗളിങ് മുൻനിരക്കാർ.

മഴയും മൂടിക്കെട്ടിയ അന്തരീക്ഷ,വും പരിഗണിച്ച് ഇന്ത്യ ഷമിയെ മൂന്നാം ഫാസ്റ്റ് ബൗളറെ എത്തിച്ചാൽ കുൽദീപ് പുറത്തിരിക്കേണ്ടി വരും. മറുവശത്ത് ഹസൻ അലി ആണ് പാക്കിസ്ഥാന്റെ മൂന്നാം ഫാസ്റ്റ് ബൗളർ. ഷഹീൻ അഫ്രീദിയെന്ന മറ്റൊരു ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ കൂടി ചേരുമ്പോൾ നാല് വേഗക്കാരെയാണ് പാക് പട ഉപയോഗിക്കുക. ഇന്ത്യ ചഹാൽ എന്ന ലെഗ് സ്പിന്നറെ ഉപയോഗിക്കുമ്പോൾ മറുവശത്ത് ഷദാബ് ഖാൻ എന്ന 20കാരനാണ് പാക് മറുപടി. കളത്തിലെ കണക്ക് വെച്ച് ഒരിക്കലും പാക്കിസ്ഥാനെ അളക്കാൻ കഴിയില്ല എന്നതാണ് മറ്റൊരു സവിശേഷത്. ആരോടും ജയിക്കും ആരോടും തോക്കും എന്ന പാക് പടയുടെ ശീലം ഇന്ത്യ ഭയക്കണം. മഴ മാറിനിന്നാൽ പോരാട്ടങ്ങളുടെ പോരാട്ടത്തിൽ ഇന്ന് തീ പാറും എന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP